Monday, October 15, 2018 Last Updated 26 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 12.32 PM

പാരിയില്‍ ഭയപ്പെടുത്താന്‍ അവള്‍ എത്തുന്നു

uploads/news/2018/01/182292/anushka.jpg

ലോകം തിരിഞ്ഞു നോക്കിയ വിവാഹത്തിന് ശേഷം ഭീതിപ്പെടുത്തുന്ന ലുക്കില്‍ അനുഷ്‌ക ശര്‍മ്മ എത്തുന്നു. ഹോളിക്ക് പുറത്തിറങ്ങുന്ന പാരി എന്ന ചിത്രത്തിലെ ലുക്കിനെക്കുറിച്ചാണ് പറയുന്നത്. ആരും കാണാത്ത ലുക്കിലാണ് അനുഷ്‌കയുടെ വരവ്.

പാരി മാര്‍ച്ച് രണ്ടിനാണ് തീയേറ്ററുകളില്‍ എത്തുന്നത്. അതിന് രണ്ടു മാസം മുന്‍പേ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പോസ്റ്ററും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

അനുഷ്‌കയുടെ പേടിപ്പിക്കുന്ന രൂപവും പിന്തുടരുന്ന നോട്ടവും അത്ര പെട്ടെന്ന് മറക്കാവുന്ന ഒന്നല്ല. പാരി ഒരു മുത്തശ്ശിക്കഥയല്ല എന്ന ടാഗ് ലൈനോടുകൂടിയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍.

നേരത്തെ ഫെബ്രുവരി ഒന്‍പതിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സിദ്ദാര്‍ത്ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത്, മനോജ് ബാജ്പേയ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയാരി എന്ന ചിത്രവും അന്നുതന്നെ ആയതിനാല്‍ തിയതി മാറ്റുകയായിരുന്നു

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW