Thursday, April 19, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 11.16 AM

വിമര്‍ശകരേ നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയാകുന്നു ; 27 വര്‍ഷങ്ങള്‍ക്ക് ശേഷം രാഷ്ട്രീയത്തിലേക്ക്

uploads/news/2018/01/182278/mammootty.jpg

മലയാളസിനിമയില്‍ ഒട്ടേറെ വേഷപ്പകര്‍ച്ചകളിലൂടെ കാല്‍നൂറ്റാണ്ടു പിന്നിട്ട സൂപ്പര്‍താരം മമ്മൂട്ടിയെ സംബന്ധിച്ച് ഉയരുന്ന ആരാധകരുടെ ഒരേയൊരു ചോദ്യം വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ഇനിയെന്ത് എന്നതാണ്. തന്റെ കഴിവിന്റെ മാറ്റിനെ കുറിച്ച് പുതിയ തലമുറ വെല്ലുവിളിക്കപ്പെടുന്ന കാലത്ത് ശക്തമായ വേഷവുമായി മമ്മൂട്ടി വീണ്ടും വരുന്നു. സന്തോഷ് വിശ്വനാഥന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിക്കായി കാത്തിരിക്കുന്നത് കേരളാ മുഖ്യമന്ത്രിയുടെ വേഷമാണ്.

നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോന്‍ ചിത്രത്തിന് ശേഷം മമ്മൂട്ടി മന്ത്രിയാകുന്ന ആദ്യ സിനിമയാണെങ്കിലും കരിയറില്‍ ഒട്ടേറെ രാഷ്ട്രീയക്കാരനെ ചെയ്ത മമ്മൂട്ടി മലയാളത്തില്‍ ആദ്യമായി മുഖ്യമന്ത്രിയാകുന്നു എന്നതാണ് വേഷത്തിന്റെ പ്രത്യേകത. തമിഴിലെ മക്കള്‍ ആട്ചിയിലാണ് ഇതിന് മുമ്പ് താരം ഒരു മുഖ്യമന്ത്രിയുടെ വേഷം ചെയ്തത്. ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ആദ്യ മമ്മൂട്ടിച്ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമ ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങും.

മമ്മൂട്ടിയുടെ മറ്റ് തിരക്കുകള്‍ക്ക് ശേഷം സിനിമ തുടങ്ങും. കഥ കേട്ടപ്പോള്‍ തന്നെ മമ്മൂട്ടി ത്രില്ലിലായെന്ന് ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയ സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറയുന്നു. മലയാളത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ വേഷം കിട്ടുന്നു എന്നതാണ് മമ്മൂട്ടിയെ സന്തോഷിപ്പിച്ചത്. ഈ കഥാപാത്രത്തോട് മമ്മൂട്ടി നോ പറഞ്ഞിരുന്നെങ്കില്‍ സിനിമ തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടായേനെ എന്നാണ് സംവിധായകന്‍ പറയുന്നത്.

സമീപകാല കേരളത്തില്‍ ഒരു മുഖ്യമന്ത്രി എങ്ങിനെയായിരിക്കണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന റോള്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് അണിയറക്കാരുടെ സംസാരം. പാര്‍ട്ടിക്കും കൊടിക്കും അപ്പുറത്ത് ഒരാള്‍ എങ്ങിനെ ജനങ്ങളുടെ നേതാവായി മാറുന്നു എന്നതാണ് സിനിമ പറയുന്നത്. മമ്മൂട്ടിക്കൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍ എന്നിവരും എത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW