Friday, July 20, 2018 Last Updated 48 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 10.53 AM

എന്റെ മാറ്റത്തിന് പ്രചോദനം ലാലേട്ടനാണ്; മോഹന്‍ലാലിനെ പ്രശംസിച്ച് അനുഷ്‌ക

uploads/news/2018/01/182274/anushka.jpg

മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയ്ക്ക് വേണ്ടിയുള്ള രൂപമാറ്റത്തെ പ്രശംസിച്ച് തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടിയാണ് രംഗത്ത് എത്തിയത്. തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ അനുഷ്‌ക പ്രശംസിച്ചത്.

ഭാഗ്മതിയ്ക്ക് വേണ്ടി വലിയ രൂപമാറ്റം വരുത്തിയാണ് അനുഷ്‌ക എത്തിയത്. കഥാപാത്ര പൂര്‍ത്തികരണത്തിനായി ചിത്രത്തില്‍ സൈസ് സീറോ ആയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അനുഷ്‌ക മറുപടി നല്‍കിയത്. 'തന്റെ ഈ പ്രയത്‌നങ്ങള്‍ക്ക് ഒരുപാട് പേര്‍ പ്രചോദനമായിട്ടുണ്ട്. ഹിന്ദിയില്‍ ആമിര്‍ ഖാന്‍, തെലുങ്കില്‍ പ്രഭാസ്, തമിഴില്‍ വിക്രം, മലയാളത്തില്‍ മോഹന്‍ലാല്‍ എന്നിവരാണ്. മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ പറയാതെ ഒരിക്കലും പറയാതിരിക്കാന്‍ കഴിയില്ലെന്നും അനുഷ്‌ക അഭമുഖത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍ വ്യായാമം ചെയ്യുന്ന ചിത്രവുമുണ്ടായിരുന്നു.

ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് രൂപമാറ്റം നടത്തിയത്. പട്ടിണി കിടന്നാണെങ്കിലും ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മെലിയുമെന്ന് മോഹന്‍ലാല്‍ ആരാധകരോട് പറഞ്ഞിരുന്നു.
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന 'ഒടിയ'ന്റെ തിരക്കഥ ഹരികൃഷ്ണന്‍ എഴുതുന്നു. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവര്‍ മറ്റു മുഖ്യ വേഷങ്ങളില്‍ എത്തുന്നു.

Ads by Google
Wednesday 10 Jan 2018 10.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW