Sunday, February 18, 2018 Last Updated 11 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 10.29 AM

അമേരിക്കയും കാനഡയും തണുത്തുറയുന്നു ; താപനില മൈനസ് 58 ഡിഗ്രി ; നയാഗ്രാ വെള്ളച്ചാട്ടം പോലും ഐസുകട്ടയായി....!!!

uploads/news/2018/01/182270/nayagra.jpg

ന്യൂയോര്‍ക്ക് : ശൈത്യകാലം അതിരൂക്ഷമായ സ്ഥിതിയിലായതോടെ അമേരിക്കയുടെ കിഴക്കന്‍ ഭാഗവും കാനഡയും തണുത്തുറയുന്നു. രൂക്ഷമായ ഹിമക്കാറ്റിന് പിന്നാലെ താപനില റെക്കോഡ് നിലയിലേക്ക് ശനിയാഴ്ച താഴ്ന്നതോടെ വ്യോമഗതാഗതം വ്യാപകമായി സ്തംഭിച്ചു. കാനഡയില്‍ താപനില മൈനസ് 50 ഡിഗ്രിയിലേക്കു താന്നു. വടക്കന്‍ ഒന്റാരിയോയിലും ക്യുബെക്കിലും താപനില മൈനസ് 58 ഡിഗ്രി വരെ ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ മൂന്നില്‍രണ്ടിലും താപനില മൈനസ് 45 ഡിഗ്രിയിലേക്ക് വീണു. തണുപ്പ് മൂലം ഉണ്ടായേക്കാവുന്ന ശാരീരിക അസ്വസ്ഥതകള്‍ 10 മിനിറ്റിനകം പിടിപെടുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. 'ബോംബ് സൈക്‌ളോണ്‍' എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്ന ഹിമക്കാറ്റിന് പിന്നാലെ കനത്ത ഹിമപാതവും ഉണ്ടാക്കുന്നുണ്ട്. ടെക്‌സാസിലും വിസ്‌കോന്‍സിനിലുമായി ഇതിനകം 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിഴക്കന്‍ തീരങ്ങളിലെല്ലാം മഞ്ഞുവീഴ്ചയും ശക്തമായി. തുളച്ചുകയറുന്ന തണുപ്പും ഹിമക്കാറ്റുമാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വ്യോമഗതാഗതം പാടെ തടസ്സപ്പെട്ടു. ആയിരക്കണക്കിന് വിമാനങ്ങളാണ് കാന്‍സല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

uploads/news/2018/01/182270/nayagra-1.jpg

അമേരിക്കയിലേക്ക് വരികയും പോകുകയും ചെയ്തിരുന്ന 2,250 വിമാനങ്ങളാണ് ശനിയാഴ്ച യാത്ര മുടക്കിയത്. ശൈത്യം ജോണ്‍ എഫ് കെന്നഡി, ചാള്‍സ് സ്‌റ്റോണ്‍ വിമാനത്താവളങ്ങളെയും ബാധിച്ചു. എയര്‍ ചൈന വിമാനത്തിലെ യാത്രക്കാര്‍ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ കുടുങ്ങിയത് ഏഴ് മണിക്കൂറുകളാണ്്. പ്രായമായവരും പിഞ്ചു കുഞ്ഞുങ്ങളുമായി മണിക്കൂറുകള്‍ വിമാനത്താളവത്തില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നതില്‍ പലരും അമര്‍ഷം രേഖപ്പെടുത്തി. ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ഇന്നലെ തൊട്ടത് വീയെന്നയില്‍ നിന്നുള്ള ഒഎസ്87, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുള്ള എല്‍എച്ച് 400 വിമാനവുമാണ്. ചൈന സതേണ്‍ എയര്‍ലൈന്‍സിനും കുവൈറ്റ് എയര്‍വേയ്‌സ് എന്നിവയ്ക്ക് കേടുപാടുകള്‍ പറ്റി.

അടുത്തയാഴ്ച മുതലേ കാലാവസ്ഥ തെളിയൂ എന്നാണ് കാലാവസ്ഥാ പ്രവചനക്കാര്‍ പറയുന്നത്. കന്‍സാസിലും ടെന്നീസിയിലും മഞ്ഞുമഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്. അമേരിക്കയിലെ 8.5 ദശലക്ഷം വീടുകളെയാണ് ന്യൂയോര്‍ക്കില്‍ അതിശൈത്യം ബാധിച്ചത്. മാന്‍ഹട്ടന്റെ പടിഞ്ഞാറന്‍ ഭാഗത്തുകൂടി ഒഴുകുന്ന ഹഡ്‌സണ്‍ നദി പാതി ഉറഞ്ഞ നിലയിലാണ്.

uploads/news/2018/01/182270/nayagra-2.jpg

കിഴക്കന്‍ കാനഡയില്‍ രണ്ടാഴ്ചയായി കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. മോണ്ടിറീയാല്‍ ടൊറന്റോ വിമാനത്താവളങ്ങളില്‍ അനേകം വിമാനങ്ങളാണ് ക്യാന്‍സല്‍ ചെയ്തത്. ക്യൂബെക്കില്‍ കനത്ത വെള്ളപ്പൊക്കവും ഉണ്ടാകുന്നുണ്ട്. ശൈത്യം മൂലമുള്ള ത്വക്ക് രോഗത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. സെക്കന്റില്‍ 3,000 ടണ്‍ വെള്ളം ഒഴുകിപ്പോയിരുന്ന ലോകപ്രശസ്തമായ നയാഗ്രാ വെള്ളച്ചാട്ടം പോലും തണുത്തുറഞ്ഞ നിലയിലാണ്. ചുറ്റുപാടും വെള്ള നിറത്തില്‍ കനത്ത മഞ്ഞു വീഴുകയും വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗംഐസ്‌കട്ടയായി മാറിയ നിലയിലുമാണ്. അതേസമയം പൂര്‍ണ്ണമായും ഉറഞ്ഞുപോകുക അസാധ്യമായ വെള്ളച്ചാട്ടത്തില്‍ ഐസ് പാളികള്‍ക്കിടയിലൂടെ വെള്ളം താഴേയ്ക്ക് ഒഴുകുന്നുണ്ട്. കനത്ത ഹിമപാതത്തില്‍ ചിലയിടങ്ങളില്‍ 18 ഇഞ്ചു വരെയാണ് മഞ്ഞുവീണിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW