Tuesday, January 23, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 04.02 PM

ജാതകത്തില്‍ ശുക്രന്‍ ദോഷവാനായാല്‍

uploads/news/2018/01/182019/joythi090118.jpg

ശുക്രന്‍ (വിവാഹകാരകന്‍)
അന്നപൂര്‍ണ്ണേശ്വരി ലക്ഷ്മീ യക്ഷി വാ ഭൃഗുനന്ദന

ശുക്രന്‍ അന്നപൂര്‍ണ്ണേശ്വരിയോ, ലക്ഷ്മിയോ, യക്ഷിയോ ആകുന്നു. ഉച്ചക്ഷേത്രം അന്നപൂര്‍ണ്ണേശ്വരി- ശുക്രക്ഷേത്രത്തില്‍ ലക്ഷ്മി, പാപക്ഷേത്രത്തില്‍ യക്ഷി. ഓജരാശിബന്ധംകൊണ്ട് ഗണപതിയും ആകുന്നു. മീനത്തില്‍ ഉച്ചക്ഷേത്രവും കന്നിയില്‍ നീചനുമാണ്.

ശുക്രദശാകാലം 20 വര്‍ഷം. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ഉച്ചരാശിയില്‍ നിന്നാല്‍ ഉന്നത കുലത്തില്‍നിന്നും വിവാഹം നടക്കും. നീചരാശിയില്‍ നിന്നാല്‍ തന്നെക്കാള്‍ എളിയ ബന്ധമേ നടക്കുകയുള്ളൂ.

ശുക്രന്‍ 10-ാം ഭാവത്തില്‍ നിന്നാല്‍ മാളവ്യയോഗം. ശുക്രന്‍ ദീര്‍ഘായുസ്സ് ലഗ്നത്തില്‍ നിന്നാല്‍ സര്‍ക്കാര്‍ ജോലി. ജാതകത്തില്‍ 12-ാം ഭാവത്തില്‍ നിന്നാല്‍ ദോഷമില്ലാത്ത ഏക ഗ്രഹം ശുക്രനാണ്.

ശുക്രന്‍ ജാതകത്തില്‍ 7-ല്‍ നിന്നാല്‍- ശുക്രേ കളത്രേ സതി കാമുകസ്യാല്‍.

ശാസ്ത്രപ്രമാണം- പ്രേമവിവാഹമേ നടക്കുകയുള്ളൂ. ശുക്രന്റെ നീചസ്ഥിതി ബലഹീനത. രതി ലീലകളില്‍ താല്പര്യം കുറയും. കാരണം ശൃംഗാരാദികലകളുടെ ദേവനാണ് ശുക്രന്‍. ശുക്രന്‍ കര്‍ക്കടകരാശിയില്‍നിന്നാല്‍ ഭാര്യ രണ്ടുളവായീടും. കാമവും വലുതായ് വരും- പ്രമാണം. 6-ലെ ശുക്രന്‍ പാപദൃഷ്ടി പ്രമേഹം എന്ന രോഗം ഉണ്ടായിരിക്കും.

ശുക്രന്‍ 4-ല്‍ നിന്നാല്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടും. 5-ല്‍ നിന്നാല്‍ മന്ത്രിതുല്യമായ സ്ഥാനം ലഭിക്കും. 10-ലെ ശുക്രന്‍ സര്‍ക്കാര്‍ ജോലി ഉറപ്പ്.
ശുക്രന്‍ 9-ല്‍ നിന്നാല്‍ ജഡാധാരിയാകും.

ശുക്രന്‍ രാഹുമായി 7-ാം ഭാവം നിന്നാല്‍ അന്യജാതിയെ വിവാഹം കഴിക്കും. ശുക്രനൊപ്പം ശനിയോ, ചൊവ്വയോ നിന്നാല്‍ മാതാപിതാക്കളെ ധിക്കരിച്ചുള്ള വിവാഹം.5-ാം ഭാവാധിപന്‍ 7-ല്‍ ശുക്രന്‍ ബലഹീനായാല്‍ ഭാര്യ ഗര്‍ഭിണിയായിരിക്കെ മരണം.

ശുക്രന്റെ ഇരുപുറവും പാപന്‍ ശുക്രനോട് ചേര്‍ന്ന് പാപന്‍ ശുക്രാല്‍7-ല്‍ പാപന്‍- ഭാര്യാമരണ ലക്ഷണം

വൃശ്ചികം രാശി ശുക്രന്‍- മുതിര്‍ന്ന സ്ത്രീ (വൃദ്ധകളുമായി ബന്ധം) ശുക്രന്‍ ശനിരാശി- നീചരാശിയില്‍ മോഹിക്കും ഭാര്‍ഗ്ഗവാന്‍ മന്ദരാശി. ശുക്രന്‍ മേടം- മദിരാക്ഷിമാരില്‍ ഭ്രമമേറെയായി ചതിയാലോ നാശം കുലമോ മുടിക്കും.

ശുക്രന്‍ ഗുളികനോട് ചേര്‍ന്ന് ജാതകത്തില്‍ നിന്നാല്‍- കളത്രഹന്താ അതികാ മസ്യാല്‍- ശാസ്ത്രപ്രമാണം. കാമാര്‍ത്തിയാല്‍ ഭാര്യയെ ബുദ്ധിമുട്ടിക്കും.
ശുക്രന്‍ ജാതകത്തില്‍ 4.8 ശുക്രന്റെ ഇരുവശത്തും പാപന്‍. (ഭാര്യ കെട്ടിത്തൂങ്ങിയോ, തീപ്പൊള്ളലിലോ മരണപ്പെടും.

ശുക്രനും ശനിയും ചേര്‍ന്ന് 9-ല്‍ നിന്നാല്‍ വേശ്യാവൃത്തി സ്വീകരിക്കും. യാതൊരു ജാതകത്തില്‍ 7-ല്‍ രാഹു സൂര്യനുമായി നിന്നാല്‍ സ്ത്രീയുമായുള്ള വേഴ്ചയില്‍ ധനം മുഴുവനും നശിക്കും. രോഗിയുമാകും. ശുക്രന്‍ 9-ാം ഭാവം ശുഭയോഗം. ഭാവാധിപന് ബലം ഭാര്യ ധര്‍മ്മ ഗുണമുള്ളവളും നല്ല സന്താനത്തോട് കൂടിയവളും ആയിരിക്കും.

ശുക്രക്ഷേത്ര കുജന്‍. കുജക്ഷേത്ര ശുക്രന്‍ നിന്നാല്‍ ജാരനെ പ്രാപിക്കും.

ജാതകം കൃത്യമായിരിക്കുക. ശുഭഗ്രഹയോഗം ദൃഷ്ടി. സര്‍വ്വേശ്വരനായ വ്യാഴത്തിന്റെ അനുഗ്രഹം- ഒന്നുംതന്നെ സംഭവിക്കില്ല.

ഇതൊന്നും വായിച്ച് ഭയപ്പെടാനുള്ളതല്ല. വരാനുള്ള ദുര്‍വിധിയെ ശാസ്ത്രത്തിലൂടെ തിരിച്ചറിയുക. ഗ്രഹനില പരിശോധിച്ച് പ്രതിവിധി ചെയ്യുക. കര്‍മ്മം ദുഷ്‌കര്‍മ്മങ്ങള്‍ ആവരുത്. ഈശ്വരനെ സാക്ഷിയാക്കി മാത്രം കര്‍മ്മം ചെയ്യുക. അതാണ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളതും.

ജ്യോതിഷം ശാസ്ത്രമാണ്. ഈശ്വരനാണ്.

കെ.എന്‍. ബാലകൃഷ്ണകൈമള്‍
മൊ: 9495441529

Ads by Google
TRENDING NOW