Tuesday, January 23, 2018 Last Updated 36 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 06.34 PM

റോഡരികില്‍ ഒരു കാട്ടാന പ്രസവം, കാവലായി വലിയ ആനക്കൂട്ടം: അതിരപ്പള്ളിയില്‍ സംഭവിച്ചത്

uploads/news/2018/01/181773/ana.jpg
പ്രതികാത്മക ചിത്രം

അതിരപ്പള്ളി: പെരുവഴിയില്‍ ഒരു കാട്ടാനപ്രസവം. കാവലായി ഒരു കൂട്ടം കാട്ടാനകള്‍. ചാലക്കുടി മലക്കപ്പാറ റോഡിന്റെ അരികില്‍ സിദ്ധന്‍ പോക്കറ്റ ഭാഗത്താണു കാട്ടാനയുടെ പ്രസവം നടന്നത്. രാവിലെ ഏഴുമണിയോടെ ആനക്കൂട്ടം വഴിയില്‍ നിന്നു മാറാതെ നില്‍ക്കുന്നതു കണ്ടു നോക്കിയപ്പോഴാണു തള്ളയാനായും കുഞ്ഞും വഴിയില്‍ നില്‍ക്കുന്നതു കണ്ടത്. ഇതേ തുടര്‍ന്നു വനപാലകരെ വിവരമറിയിക്കുകയായിരുന്നു.

ഏഴരയോടെ തള്ളയാനയും കുഞ്ഞും ആനക്കുട്ടത്തോടൊപ്പം കാടുകയറി. പുലര്‍ച്ചേയായിരുന്നു ആന പ്രസവിച്ചത് എന്നു പറയുന്നു. ഇന്നലെ സഞ്ചാരികളുടെ നല്ല തിരക്കുള്ള ദിവസമായിരുന്നു. ആനകളെ കാണാന്‍ സഞ്ചാരികള്‍ പുറത്തിറങ്ങിയാല്‍ ആനകള്‍ ആക്രമണകാരികളാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ പെട്രോളിങ് നടത്തുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് ആനക്കയം ഭാഗത്തു സമാന മേഖലയില്‍ റോഡരികില്‍ ആന പ്രസവിച്ചിരുന്നു.

അവിട്ടം നക്ഷത്രക്കാരുടെ പരിശ്രമങ്ങള്‍ പാഴകില്ല, ചതയം നക്ഷത്രക്കാര്‍ക്കു നല്ലകാലം, പൂരുരുട്ടാതിക്കാര്‍ക്ക് ഇങ്ങനെ: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്


Ads by Google
Monday 08 Jan 2018 06.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW