Saturday, December 15, 2018 Last Updated 6 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 05.00 PM

വിശുദ്ധ ഹജ് : ഇന്ത്യൻ ഹാജിമാർക്ക് കപ്പൽ യാത്രക്ക് അനുമതി

uploads/news/2018/01/181757/gulf080118d.jpg

റിയാദ് : ഹജ് നിർവഹിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്ക് കപ്പൽ യാത്രക്ക് അനുമതിയായി .മുബൈയിൽ നിന്നും -ജിദ്ദയിലേക്ക് കപ്പൽ സർവീസ് നടത്തുന്നതിനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിരിക്കുന്നത് .ഇരു രാജ്യങ്ങളും തമ്മിൽ കപ്പൽ യാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച് മാസങ്ങളോളം നടന്ന ചർച്ചകൾക്കൊടുവിലാണ് യാത്രാനുമതിക്ക് തീരുമാനമായത് .

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ് കപ്പൽ യാത്ര പുനരാരംഭിക്കുന്നത് .വിമാന കമ്പനികൾക്ക് നൽകിവരുന്ന വൻ സബ്‌സിഡി ഒഴിവാക്കാൻ കപ്പൽ യാത്ര പുനരാരഭിക്കുന്നതിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ .
ഹാജിമാരുടെ കപ്പൽ യാത്ര പുതിയ ഹജ് കരാറിൽ ഉൾപെടുത്തിയതായി ഹജ് മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താർ അബാസ് നഖ്‍വി വ്യക്തമാക്കി .

ചെറിയാന്‍ കിടങ്ങന്നൂർ

Ads by Google
Monday 08 Jan 2018 05.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW