Monday, June 04, 2018 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 01.45 PM

അഹമ്മദിന്റെ കുഞ്ഞ് രാകേഷ് ബോറോ ആയും അനിലിന്റെ കുഞ്ഞ് സുനൈദായും സുഖമായി വളരുന്നു; സ്വന്തം കുട്ടികള്‍ അല്ലെന്ന് കോടതി വിധിച്ചിട്ടും മാറിപ്പോയ കുഞ്ഞുങ്ങളെ വിട്ടു കൊടുക്കാനാവാതെ രക്ഷിതാക്കൾ

babies changed at hospital

സിനിമകളില്‍ മാത്രം കണ്ടുശീലിച്ച കഥയല്ലിത്. ജീവിതം തന്നെ. ഡി.എന്‍.എ. ടെസ്റ്റിലൂടെ കുട്ടികള്‍ തങ്ങളുടേതല്ല എന്ന് തിരിച്ചറിഞ്ഞിട്ടും സ്വന്തം മുലപ്പാല്‍ കൊടുത്തുവളര്‍ത്തിയ പൊന്നോമനകളെ വിട്ടുകൊടുക്കാനാവാതെ ധര്‍മസങ്കടത്തിലാണ് ഈ അമ്മമാര്‍. അസമിലെ ഗുവഹാട്ടിയിൽ അഹമ്മദ് -സൽമാ അനിൽ -സൊ വാലി ബോറോ ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ജനിച്ചു. 2015 മാർച്ച് 11 നാണു സംഭവം. രണ്ടു പേർക്കും ആൺകുഞ്ഞുങ്ങളാണ് ജനിച്ചത്. അന്ന് നഴ്സ് മാർ രണ്ടു കുഞ്ഞുങ്ങളേയും എങ്ങനെയോ മാറ്റി കിടത്തി. നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് അവർ ഈ കാര്യമറിഞ്ഞത് - എന്നാൽ രണ്ടു വർഷമായി വളർത്തുന്ന മക്കളെ കൈവിട്ടു കളയാനാവാതെ നിൽക്കുകയാണ് ഈ ദമ്പതികൾ

അഹമ്മദിനാണ് ഇതു സംബന്ധിച്ച സംശയം ആദ്യ മുണ്ടായത്. തന്റെ യഥാർഥ കുഞ്ഞിനെ കണ്ടു പിടിക്കാൻ സഹായിക്കണമെന്ന് അദ്ദേഹം ആശുപത്രി അധികൃതരോട് അപേക്ഷിച്ചു. എന്നാൽ ഈ വിചിത്രമായ അപേക്ഷ ആശുപത്രി അധികൃതർ തള്ളി. തുടർന്ന് അന്നേ ദിവസം നടന്ന പ്രസവത്തിന്റെ രേഖകൾ അഹമ്മദ് വിവരവകാശ നിയമ പ്രകാരം കൈപ്പറ്റി. ഇങ്ങനെയാണ് അനിലിന്റെ കുഞ്ഞുമായാണോ മാറിപ്പോയത് എന്ന സംശയമുണ്ടായത്. അനിലിനെ നേരിട്ടു ബന്ധപ്പെടുകയും വിവരം സ്ഥിരീകരിക്കുകയും ചെയ്തു.

അനിലിന്റെ ഭാര്യ സൊമാലി പക്ഷെ പാലൂട്ടി വളർത്തിയ കുഞ്ഞിനെ വിട്ടു കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് അഹമ്മദ് കോടതി വഴി ഡി.എൻ. എ പരിശോധനക്കുള്ള ഉത്തരവ് വാങ്ങിയെടുത്തു. പരിശോധനയിൽ കുഞ്ഞുങ്ങൾ മാറിപ്പോയതാണെന്ന് തെളിഞ്ഞു. പക്ഷെ തുടർന്നും രണ്ട് അമ്മമാരും കുഞ്ഞുങ്ങളെ പരസ്പരം വിട്ടു കൊടുക്കാൻ അവര്‍ തയ്യാറായില്ല.

എന്തായാലും അഹമ്മദിന്റെ കുഞ്ഞ് രാകേഷ് ബോറോ ആയും അനിലിന്റെ കുഞ്ഞ് സുനൈദായും സുഖമായി വളരുന്നു. നാടകീയമായ ഈ സംഭവം രക്ത ബന്ധത്തിനുമപ്പുറമുള്ള സ്നേഹത്തിന്റെ അടയാളപ്പെടുത്തലായി മാറിക്കഴിഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW