Friday, January 18, 2019 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.26 AM

വി.ടി ബല്‍റാം എം.എല്‍.എ. ഫെയ്‌സ്‌ബുക്കില്‍ കുറിച്ചതും വിശദീകരിച്ചതും

uploads/news/2018/01/181651/bft2.jpg

വിവാദമായ ആദ്യ കമന്റ്‌ ഇങ്ങനെ

എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ്‌ എ.കെ.ജി. മുതല്‍ ഒളിവുകാലത്ത്‌അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവപ്രവര്‍ത്തനങ്ങള്‍ വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂഖ്‌ തന്നെ നല്‍കുന്നതായിരിക്കും.

വിശദീകരണം ഇങ്ങനെ:
ആദ്യത്തേത്‌ "പോരാട്ടകാലങ്ങളിലെ പ്രണയം" എന്ന തലക്കെട്ടോടുകൂടി ദ്‌ ഹിന്ദു ദിനപത്രം 2001 ഡിസംബര്‍ 20ന്‌ പ്രസിദ്ധീകരിച്ച വാര്‍ത്ത. ഒരു ദശാബ്‌ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്‌ എ.കെ ഗോപാലന്‍ എന്ന മധ്യവയസ്‌കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്നു ആ വാര്‍ത്തയില്‍ ഹിന്ദു ലേഖകന്‍ കൃത്യമായി പറയുന്നു.
നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കില്‍ വിവാഹസമയത്ത്‌ സുശീലയുടെ പ്രായം 22. വയസ്‌. ആ നിലക്ക്‌ പത്ത്‌ വര്‍ഷത്തോളം നീണ്ട പ്രണയാരംഭത്തില്‍ അവര്‍ക്ക്‌ എത്ര വയസുണ്ടായിരിക്കുമെന്ന്‌ കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തില്‍ സുശീലയുടെ വീട്ടില്‍ എ.കെ.ജി ഒളിവില്‍ കഴിഞ്ഞപ്പോഴാണ്‌ അവര്‍ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നു. 1929 ഡിസംബറില്‍ ജനിച്ച സുശീലക്ക്‌ 1940ന്റെ തുടക്കത്തില്‍ പത്തോ പതിനൊന്നോ വയസേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്‌തം.
രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രങ്ങള്‍ സാക്ഷാല്‍ എ.കെ. ഗോപാലന്റെ ആത്മകഥയില്‍നിന്ന്‌. ഒളിവില്‍ കഴിയുന്ന കാലത്ത്‌ അഭയം നല്‍കിയ വീട്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക്‌ ക്ഷണിക്കുന്ന കാര്യത്തില്‍ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എ.കെ.ജിയുടെ തന്നെ വാക്കുകളില്‍ സ്‌പഷ്‌ടമായി വിരിഞ്ഞുവരുന്നുണ്ട്‌.
ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട്‌ അദ്ദേഹം ജയിലില്‍ കഴിയുന്ന കാലത്ത്‌ പുറത്ത്‌ പ്രണയാര്‍ദ്രമായ മനസുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും അദ്ദേഹം തന്നെ മനസുതുറക്കുന്നു. ജയിലില്‍നിന്ന്‌ പുറത്തുകടന്നാലുടന്‍ വിവാഹിതരാകാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ ജയില്‍മോചിതനായ ശേഷം ആദ്യ ഭാര്യ ജീവിച്ചിരിക്കേത്തന്നെ എ.കെ.ജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു. പ്രസ്‌ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക്‌ തോന്നുന്ന ആരാധനയും തിരിച്ച്‌ നേതാവിന്‌ മൈനറായ കുട്ടിയോട്‌ തോന്നുന്ന മമതയും ആത്മകഥയില്‍നിന്ന്‌ നമുക്ക്‌ വായിച്ചെടുക്കാം.
എ.കെ.ജി. പലര്‍ക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തേയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തേയും കുറിച്ച്‌ ഏവര്‍ക്കും മതിപ്പുമുണ്ട്‌. എന്നുവെച്ച്‌ അദ്ദേഹത്തിന്റെ വ്യക്‌തിജീവിതത്തേക്കുറിച്ച്‌ പബ്ലിക്‌ ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുതെന്നു ഭക്‌തന്മാര്‍ വാശിപിടിച്ചാല്‍ അത്‌ എപ്പോഴും നടന്നു എന്ന്‌ വരില്ല. മുന്‍പൊരിക്കല്‍ അഭിപ്രായം പറഞ്ഞ എഴുത്തുകാരന്‍ സക്കറിയയെ കായികമായി ആക്രമിച്ച്‌ നിശബ്‌ദനാക്കിയെന്നുവച്ച്‌ അത്തരം അസഹിഷ്‌ണുത എപ്പോഴും വിജയിക്കില്ല.

Ads by Google
Monday 08 Jan 2018 02.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW