Friday, April 20, 2018 Last Updated 25 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 01.59 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(7)

uploads/news/2018/01/181399/nithyam.jpg

അശ്വതി : പുതിയ ഗൃഹനിര്‍മ്മാണത്തിന്‌ തടസ്സത്തിനു സാധ്യത. ധനലാഭം ഉണ്ടാകും.
ഭരണി: കര്‍മരംഗത്ത്‌ പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാകും.
കാര്‍ത്തിക: ധനലാഭം, പ്രവര്‍ത്തനരംഗത്ത്‌ വിജയം ഇവയുണ്ടാകും. പുതിയ സൗഹൃദം ഉടലെടുക്കും.
രോഹിണി : കര്‍മരംഗത്ത്‌ അപ്രതീക്ഷിത തിരിച്ചടികള്‍ക്ക്‌ സാധ്യത. വാഹന ഉപയോഗം നിയന്ത്രിക്കണം.
മകയിരം: പ്രതിസന്ധികളെ മറികടക്കാന്‍ ഗുരു ഉപദേശം തേടും. കുടുംബ സ്വസ്‌ഥത ഉണ്ടാകും.
തിരുവാതിര: പ്രവര്‍ത്തനരംഗത്ത്‌ മന്ദത അനുഭവപ്പെടും. യാത്രാനേട്ടം കുറച്ചൊക്കെ ഉണ്ടാകും.
പുണര്‍തം: ഒട്ടും പ്രതീക്ഷിക്കാത്ത ഭാഗത്തു നിന്നും ധനലാഭമുണ്ടാകും. നൂതന സുഹൃത്‌ബന്ധം ഉടലെടുക്കും.
പൂയം: വളരെ തീവ്രമായ ചില തടസ്സങ്ങള്‍ നിങ്ങളുടെ ഓരോ പ്രവൃത്തിയേയും ബാധിച്ചതായി കാണുന്നു.
ആയില്യം: അപ്രതീക്ഷിത ധനലാഭം കൈവരിക്കും. നൂതന തൊഴില്‍ മേഖലയില്‍ ശോഭിക്കും.
മകം: നൂതന വസ്‌ത്രാഭരണങ്ങള്‍ ലഭിക്കുന്നതിന്‌ സാധ്യത കാണുന്നു. മനസ്സിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും.
പൂരം: നൂതന തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ പലവിധ പ്രയാസത്തിനു സാധ്യത.
ഉത്രം: നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുന്ന ഒരു ഗുരുസംഗമം ഉടനെയുണ്ടാകും.
അത്തം: ഉദ്ദിഷ്‌ടകാര്യസിദ്ധി ഫലമാകുന്നു. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കും.
ചിത്തിര: മനസ്സിലുള്ള ലക്ഷ്യങ്ങള്‍ പ്രാപ്‌തമാകുന്നതിന്‌ സാഹചര്യം ഒത്തുവരും. ഒരു ഉത്തമ ഗുരുവിനെ കണ്ടെത്താന്‍ ഇന്നു സാധിക്കും.
ചോതി: ബിസിനസ്സ്‌ മേഖലയില്‍ നേരിട്ടിരുന്ന പ്രതിസന്ധി മാറും. ഉയര്‍ന്ന സ്‌ഥാനലബ്‌ധിയുണ്ടാകും.
വിശാഖം: മറ്റുള്ളവരാല്‍ ആദരിക്കപ്പെടുന്നതിന്‌ അവസരം വന്നുചേരും.
അനിഴം: ധനപരമായി അപൂര്‍വ്വനേട്ടങ്ങള്‍ കൈവരും. സന്താന ശ്രേയസ്സുണ്ടാകും.
തൃക്കേട്ട: അസാധാരണമായ ചില സംഭവ വികാസങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിനു സാധ്യത കാണുന്നു
മൂലം: ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. കുടുംബത്തില്‍ സ്വസ്‌ഥത നിലനില്‍ക്കും.
പൂരാടം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മിക്കതും തടസ്സപ്പെടും. ധനനഷ്‌ടത്തിനു സാധ്യത.
ഉത്രാടം: മനസ്സിന്റെ നിഗൂഢമായ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീരും. ഉത്തമസുഹൃത്‌ബന്ധം ഉണ്ടാകും.
തിരുവോണം: ചില വിഷമഘട്ടങ്ങളെ തരണം ചെയ്യേണ്ടിവരും. പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും.
അവിട്ടം: സന്താനങ്ങളുടെ വിവാഹതീരുമാനമാകും. യാത്രാഗുണം ഉണ്ടാകും.
ചതയം: ഇച്‌ഛാഭംഗം, മനോമാന്ദ്യം ഇവ ഫലം.
പൂരുരുട്ടാതി: അവിചാരിത ധനലാഭം, പുതിയ ബിസിനസ്സ്‌ സാധ്യത ഇവ കാണുന്നു.
ഉതൃട്ടാതി: വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധിക്കണം. കര്‍മഗുണം ഉണ്ടാകും.
രേവതി: ദൈവാധീനം വര്‍ധിക്കും. ചെലവുകളില്‍ വളരെ നിയന്ത്രണം പാലിക്കണം.

അനില്‍, പെരുന്ന
9847531232

Ads by Google
Sunday 07 Jan 2018 01.59 AM
YOU MAY BE INTERESTED
TRENDING NOW