Friday, January 18, 2019 Last Updated 49 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jan 2018 05.55 PM

ഇന്ത്യയിൽ മൊബൈല്‍ വരിക്കാരുടെ എണ്ണം 97.54 കോടിയായി: റിപ്പോർട്ട്

uploads/news/2018/01/181178/mobile-user.jpg

ഇന്ത്യയിലെ ടെലികോം വരിക്കാരുടെ രാജ്യത്തെ പ്രമുഖ ടെലികോം, ഇന്റര്‍നെറ്റ്, ടെക്‌നോളജി, ഡിജിറ്റല്‍ സേവന ദാതാക്കളുടെ സംഘടനയായ സി.ഒ.എ.ഐ. 2017 നവംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രസിദ്ധീകരിച്ചു.

ഇന്ത്യയിലെ ടെലികോം സേവന ദാതാക്കളുടെ കീഴിലുള്ള വരിക്കാരുടെ എണ്ണം 97.54 കോടിയിലെത്തിയെന്ന് സി.ഒ.എ.ഐ പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോം, മഹാനഗര്‍ ടെലിഫോണ്‍ നിഗം എന്നിവയുടെ ഒക്‌ടോബര്‍ അവസാനം വരെയുള്ള കണക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഭാരതി എയര്‍ടെലാണ് ടെലികോം കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്നത്. നവംബറില്‍ 40.4 ലക്ഷം വരിക്കാരെ കൂടി ചേര്‍ത്ത് മൊത്തം വരിക്കാരുടെ എണ്ണം 28.95 കോടിയായി. വൊഡാഫോൺ 21.10 കോടിയുമായി തൊട്ടുപിന്നിലുണ്ട്. ഐഡിയ 19.40 കോടി വരിക്കാരുമായാണ് വര്‍ഷത്തിന്റെ പതിനൊന്നാം മാസം പൂര്‍ത്തിയാക്കിയത്.

സി.ഒ.എ.ഐ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ മൊബൈല്‍ വരിക്കാരുടെ എണ്ണവും വ്യക്തമാക്കുന്നുണ്ട്. 8.49 കോടി വരിക്കാരുമായി യുപിയുടെ കിഴക്കന്‍ മേഖലയാണ് ഏറ്റവും മുന്നില്‍. മഹാരാഷ്ട്ര 8.15 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW