Monday, October 15, 2018 Last Updated 5 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jan 2018 03.52 PM

ആത്മീയതയുടെ മനഃശാസ്ത്രം

uploads/news/2018/01/181156/joythi060118.jpg

ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ പ്രസ്താവിച്ചു: ക്ഷേത്രങ്ങളില്‍ ജനിക്കാം, എന്നാല്‍ ക്ഷേത്രങ്ങളില്‍ മരിക്കരുത്. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്? ക്ഷേത്രങ്ങള്‍ ആത്മീയതയിലേക്കുള്ള പടവുകള്‍ മാത്രമാണ്. അതില്‍ തന്നെ നിന്നു പോയാല്‍ ആത്മീയ വളര്‍ച്ചയ്ക്ക് നാം തന്നെ പ്രതിരോധം തീര്‍ത്തു കഴിഞ്ഞു.

അയ്യപ്പ ദര്‍ശനത്തിനായി പതിനെട്ടു പടികള്‍ കയറിക്കഴിഞ്ഞാല്‍ മാത്രമേ ഭഗവാനും ഭക്തനും ഒന്നായിത്തീരുന്ന 'തത്ത്വമസി' എന്ന ദിവ്യ സംയോഗത്തിന് അവസരമുണ്ടാകുന്നുള്ളൂ. അതിനുപകരം ഒരു ഭക്തന്‍ പടികളില്‍ തന്നെ നിലകൊള്ളുകയാണെങ്കില്‍ ആത്മീയ പുരോഗതി എങ്ങനെ കൈവരും?

എഴുതി വയ്ക്കപ്പെട്ടതൊക്കെ തന്നെയാണ് പരമമായ സത്യമെന്നും കേട്ടറിഞ്ഞതൊക്കെ യാഥാര്‍ത്ഥ്യമെന്നും ചിന്തിച്ചു പോകുന്ന ഒരു തരം മാനസിക ദൗര്‍ബല്യത്തിനുടമകളാണ് സാധാരണ മനുഷ്യരധികവും. വാര്‍ദ്ധക്യമായാലും ബാല്യാവസ്ഥ നിലനിര്‍ത്താന്‍ ഗൂഢമായി ഇച്ഛിക്കുന്നവര്‍.

ഈ മനഃശാസ്ത്രം ആദ്ധ്യാത്മികതയില്‍ വേണ്ടുവോളം കാണാം. പുരാണങ്ങള്‍ കഥകളാല്‍ സംഭവ ബഹുലമാണ്. ഇത്രയധികം സംഭവങ്ങള്‍ ഈ ലോകത്ത് നടന്നിട്ടുണ്ടോ? പ്രത്യേകിച്ച് ഭാവനയ്ക്കും യുക്തിക്കും അതീതമായി?

ആത്മീയതയില്‍ ആകെ പ്രയോഗിക്കുന്ന ഒരു പദമാണ് മായ! ഇത്തരം കോലാഹലങ്ങള്‍ തന്നെയാകുന്നു മായ. മായാജയത്തിനെന്നു പറഞ്ഞ് അവതരിപ്പിക്കുന്നതെല്ലാം തന്നെ ശുദ്ധമായ ആ മായ തന്നെ. അത് തിരിച്ചറിഞ്ഞവര്‍ മായയ്ക്ക് ഒരു വര്‍ഗീകരണം നല്‍കി. വിദ്യാമായയും അവിദ്യാമായയും.

എപ്രകാരമാണോ ബാഹ്യ ഇന്ദ്രിയ ഭോഗങ്ങള്‍ അനുഭവിക്കും തോറും അതിനുള്ള ഇച്ഛ പിന്നെയും പിന്നെയും വര്‍ദ്ധിക്കുന്നത്, അതുപോലെ ആന്തരിക ഇന്ദ്രിയമായ മനോബുദ്ധികള്‍ക്കു മുന്നില്‍ കാമനകള്‍ ഏറിവരുന്ന രീതിയിലുള്ളതാണ് ആത്മീയ ശാസ് ത്രങ്ങള്‍.

ആദ്യത്തേത് ഭോഗ സമ്പൂര്‍ണ്ണമായ അവിദ്യാമായയും രണ്ടാമത്തേത് വിജ്ഞാന ലോകമായ വിദ്യാമായയും. അതിനാല്‍ പലര്‍ക്കും ശുദ്ധമായ സ്വത്വബോധത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ല.

പ്രസ്തുത മായകളുടെ ബന്ധനത്തില്‍ നില്‍ക്കുമ്പോള്‍ എഴുതി വയ്ക്കപ്പെട്ടതെല്ലാം യാഥാര്‍ത്ഥ്യമായി. നടന്നതായി കേട്ടതെല്ലാം സത്യം തന്നെയായി. ഒന്നും ചിന്തിക്കാതെ കണ്ണുമടച്ച് സ്വീകരിക്കല്‍ ബുദ്ധി മനസ്സിനു പിന്നിലൊളിച്ചിട്ട് നടത്തുന്ന ഒരു തരം വികൃതികള്‍!

(തുടരും...)

ഡോ. വി.റ്റി. ബിനു
തിരുവല്ല
ഫോണ്‍: 9744948567

Ads by Google
Saturday 06 Jan 2018 03.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW