Wednesday, July 18, 2018 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jan 2018 03.50 PM

പുതുവര്‍ഷം ആഘോഷിച്ച ശേഷം തിരിച്ചു വീട്ടില്‍ പോയ യുവാവ് സഞ്ചരിച്ചത് മൂന്നു രാജ്യങ്ങളിലൂടെ​: സംഭവം നടന്നത് ഇങ്ങനെ

uploads/news/2018/01/181155/world.jpg

പുതുവർഷ ആഘോഷം കഴിഞ്ഞു വീട്ടിലേക്കു യുവാവ് പോയത് മൂന്ന് രാജ്യങ്ങളിലൂടെ. നോ​ർ​വെ സ്വ​ദേ​ശി​യാ​യ യുവാവാണ് താരം. മ​തി​മ​റ​ന്ന് മ​ദ്യ​പി​ച്ച​തി​നു ശേ​ഷം ടാ​ക്സി​യി​ൽ വീ​ട്ടി​ൽ പോ​യ യു​വാ​വി​ന്‍റെ പ​ക്ക​ൽ നി​ന്നും വാ​ട​ക​യാ​യി ഡ്രൈവർ വാ​ങ്ങി​യ​ത് 2,200 ഡോളറാണ്.

നോ​ർ​വെ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ പു​തു​വ​ർ​ഷം ആ​ഘോ​ഷി​ക്കാ​ൻ പോ​യ​ത് കോ​പ്പ​ൻ​ഹേ​ഗ​നി​ലെ നൈ​ഹാ​വ്നി​ലാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം ടാ​ക്സി വി​ളി​ച്ച് വീ​ട്ടി​ലേ​ക്കു പോ​യ​ത്. പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ട്ടി​ൽ പോ​ക​ണ​മെ​ന്ന് തോ​ന്നി​യ ഇ​ദ്ദേ​ഹം സ്വ​ദേ​ശ​മാ​യ നോ​ർ​വേ​യി​ലെ ഒ​സ്‌ലോ​യി​ലേ​ക്ക് കാ​ബ് ബു​ക്ക് ചെ​യ്തു. കോ​പ്പ​ൻ​ഹേ​ഗ​നി​ൽ നി​ന്നും ഏ​ക​ദേ​ശം അ​റു​ന്നൂ​റ് കി​ലോ​മീ​റ്റ​ർ ദൂ​രം അ​വി​ടേ​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ഡെ​ൻ​മാ​ർ​ക്കി​ൽ നി​ന്നും ആ​രം​ഭി​ച്ച​യാ​ത്ര സ്വീ​ഡൻ ക​ട​ന്നാ​ണ് നോ​ർ​വെ​യി​ൽ എ​ത്തി​യ​ത്.

എന്നാൽ വീ​ട്ടി​ൽ എ​ത്തി​യ ഉ​ട​നെ ഡ്രൈ​വ​റോ​ട് ഒ​രു വാ​ക്കു പോ​ലും പ​റ​യാ​തെ അ​ദ്ദേ​ഹം അ​ക​ത്തു ക​യ​റി ഉ​റ​ങ്ങാ​ൻ പോ​കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും ടാ​ക്സി കാ​റി​ന്‍റെ ബാ​റ്റ​റി​യും തീ​ർ​ന്നി​രു​ന്നു. ഡ്രൈ​വ​ർ ഉ​ട​ൻ ത​ന്നെ ഒ​സ്‌ലോ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി വീ​ടി​നു​ള്ളി​ൽ ക​യ​റി ഇ​യാ​ളെ ഉ​റ​ക്ക​ത്തി​ൽ നി​ന്നും വി​ളി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ച്ച​പ്പോ​ൾ കാ​റി​ന്‍റെ വാ​ട​ക​യാ​യി 18,000 റോ​ണെ​ർ (​നോ​ർ​വെ ക​റ​ൻ​സി)​ ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​തും കൈ​പ്പ​റ്റി​യാ​ണ് ഡ്രൈവർ തി​രി​ച്ചു പോ​യ​ത്.

വിശാഖം നാളുകാര്‍ക്ക് അപ്രതീക്ഷിത തടസങ്ങള്‍, അനിഴം നാളുകാര്‍ക്കു ക്ലേശങ്ങള്‍, തൃക്കേട്ടകാര്‍ പുതിയ കാര്യങ്ങള്‍ തുടങ്ങരുത്, മൂലം നക്ഷത്രക്കാരെ കാത്തിരിക്കുന്നത് നേട്ടങ്ങള്‍: 2018 നിങ്ങള്‍ക്ക് ഇങ്ങനെ

Ads by Google
Saturday 06 Jan 2018 03.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW