Friday, April 20, 2018 Last Updated 20 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jan 2018 02.33 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ഒന്നാം സെമസ്‌റ്റര്‍ യു.ജി. അപേക്ഷകള്‍

ഒന്നാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌. (പുതിയ സ്‌കീം റഗുലര്‍ 2017 അഡ്‌മിഷന്‍), സി.ബി.സി.എസ്‌.എസ്‌. (2013 മുതല്‍ 2016 വരെ അഡ്‌മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌) യു.ജി. പരീക്ഷകള്‍ക്ക്‌ പിഴയില്ലാതെ ഒന്‍പത്‌ വരെയും 50 രൂപ പിഴയോടെ 10 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 12 വരെയും അപേക്ഷിക്കാവുന്നതാണ്‌. 2013 - 2014 അഡ്‌മിഷന്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ സര്‍വകലാശാലാ ഓഫീസില്‍ നേരിട്ടും, 2015, 2016, 2017 അഡ്‌മിഷന്‍ വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി കോളജുകളില്‍ നിന്നും അപേക്ഷകള്‍ സമര്‍പ്പിക്കണം. പരീക്ഷാ തീയതിയും ടൈംടേബിളും പിന്നീട്‌ പ്രസിദ്ധപ്പെടുത്തും.

അപേക്ഷാ തീയതി

രണ്ടാം സെമസ്‌റ്റര്‍ എം.ഫില്‍ സുവോളജി (2015 അഡ്‌മിഷന്‍) ഡിഗ്രി കോഴ്‌സിന്റെ പ്രോജക്‌ട് മൂല്യനിര്‍ണയം, വൈവാവോസി എന്നിവയ്‌ക്ക്‌ പിഴയില്ലാതെ ഒന്‍പത്‌ വരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും അപേക്ഷിക്കാം.

സെന്റര്‍ ഫോര്‍ പ്ര?ഫഷണല്‍ ആന്‍ഡ്‌ അഡ്വാന്‍സ്‌ഡ്‌ സ്‌റ്റഡീസിന്‌ കീഴിലുള്ള എഞ്ചിനീയറിങ്‌ കോളജുകളിലെ ഒന്നാം സെമസ്‌റ്റര്‍ ബി.ടെക്‌ (2017 അഡ്‌മിഷന്‍ റഗുലര്‍), മൂന്നാം സെമസ്‌റ്റര്‍ ബി.ടെക്‌ (2016 അഡ്‌മിഷന്‍ റഗുലര്‍) എന്നീ പരീക്ഷകള്‍ക്ക്‌ പിഴയില്ലാതെ 11 വരെയും 50 രൂപ പിഴയോടെ 12 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും അപേക്ഷിക്കാം. പേപ്പറൊന്നിന്‌ 50 രൂപ വീതം (പരമാവധി സെമസ്‌റ്ററിന്‌ 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷാഫീസിന്‌ പുറമെ അടയ്‌ക്കണം.

ഒന്നാം സെമസ്‌റ്റര്‍ എം.എച്ച്‌.ആര്‍.എം. (പുതിയ സ്‌കീം 2017 അഡ്‌മിഷന്‍ റഗുലര്‍ 2017ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 31ന്‌ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ 10 വരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ 150 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതവും (പരമാവധി 150 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷാഫീസിന്‌ പുറമെ അടയ്‌ക്കണം.

മൂന്നാം സെമസ്‌റ്റര്‍ ബി.പി.എഡ്‌. (2016 അഡ്‌മിഷന്‍ റഗുലര്‍/2015 അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി ആറിന്‌ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ 12 വരെയും 50 രൂപ പിഴയോടെ 15 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 17 വരെയും സ്വീകരിക്കും.

പരീക്ഷാഫലം

2017 ജൂണില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.ടെക്‌ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്‌മപരിശോധനയ്‌ക്കുള്ള അപേക്ഷകള്‍ 19 വരെ സ്വീകരിക്കും.

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ 2017 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്‌സ്‌ (2016 മുതല്‍ അഡ്‌മിഷന്‍ റഗുലര്‍ 2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 19 വരെ അപേക്ഷിക്കാം.

കേരള

എം.ഫില്‍ ഫലം

2017 ഒക്‌ടോബറില്‍ നടത്തിയ എം.ഫില്‍ റഗുലര്‍ (2016-2017 ബാച്ച്‌ - യൂണിവേഴ്‌സിറ്റി കോളജ്‌, തിരുവനന്തപുരം) ഹിന്ദി, ഫിലോസഫി എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ സ്‌റ്റഡീസ്‌ ഫലം

ഒക്‌ടോബറില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ സ്‌റ്റഡീസ്‌ പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.ബി.എ ഫലം

2016 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ ബി.ബി.എ കരിയര്‍ റിലേറ്റഡ്‌ സി.ബി.സി.എസ്‌.എസ്‌ (സപ്ലിമെന്ററി 2013, 2014 സ്‌കീം) ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍: തീയതി നീട്ടി

2018-20 വര്‍ഷത്തേക്കുള്ള (2017-18 അഡ്‌മിഷന്‍) ബി.എ/ബി.കോം (അഡീഷണല്‍ ഇലക്‌ടീവ്‌ - കോ-ഓപ്പറേഷന്‍)/ബി.കോം/ബി.ബി.എ വാര്‍ഷിക കോഴ്‌സുകളുടെ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ ചെയ്യുവാനുള്ള അവസാന തീയതി 31 വരെ നീട്ടിയിരിക്കുന്നു. രജിസ്‌ട്രേഷന്‍ ഫീസിനു പുറമെ ബി.എ /ബി.കോം (അഡീഷണല്‍ ഇലക്‌ടീവ്‌-കോ-ഓപ്പറേഷന്‍)/കോഴ്‌സുകള്‍ക്ക്‌ 2500 രൂപ പിഴയും, ബി.ബി.എ കോഴ്‌സുകള്‍ക്ക്‌ 3000 രൂപ പിഴയും അടയ്‌ക്കേണ്ടതാണ്‌. ബി.കോം/ബി.എ സോഷ്യോളജി കോഴ്‌സുകള്‍ക്ക്‌ 22 ന്‌ ശേഷം രജിസ്‌ട്രേഷന്‍ ഫീസിന്‌ പുറമെ 2500/- രൂപ പിഴയോടു കൂടി 31 വരെ അപേക്ഷിക്കാവുന്നതാണ്‌. പുതിയ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍ എട്ട്‌ മുതല്‍ ഓണ്‍ലൈനായും, ബി.കോം (അഡീഷണല്‍ ഇലക്‌ടീവ്‌-കോ-ഓപ്പറേഷന്‍), ബി.എ/ബി.കോം റീ-രജിസ്‌ട്രേഷന്‍, അഡീഷണല്‍ ഡിഗ്രി ഓഫ്‌ലൈനായും അപേക്ഷിക്കേണ്ടതാണ്‌.

എം.എ.എസ്‌.എല്‍.പി പരീക്ഷ

ഫെബ്രുവരിയില്‍ നടത്തുന്ന മൂന്നാം സെമസ്‌റ്റര്‍ എം.എ.എസ്‌.എല്‍.പി (സി.ബി.സി.എസ്‌.എസ്‌) സ്‌ട്രീം പരീക്ഷയ്‌ക്ക്‌ പിഴയില്ലാതെ 23 (50 രൂപ പിഴയോടെ 25, 125 രൂപ പിഴയോടെ 29) വരെ ഫീസ്‌ അടച്ച്‌ അപേക്ഷിക്കാവുന്നതാണ്‌.

ഫെബ്രുവരിയില്‍ നടത്തുന്ന ഒന്നാം സെമസ്‌റ്റര്‍ എം.എ.എസ്‌.എല്‍.പി (സി.ബി.സി.എസ്‌.എസ്‌) ഡിഗ്രി പരീക്ഷയ്‌ക്ക്‌ പിഴയില്ലാതെ 20 (50 രൂപ പിഴയോടെ 22, 125 രൂപ പിഴയോടെ 25) വരെ ഫീസടച്ച്‌ അപേക്ഷിക്കാവുന്നതാണ്‌.

ബി.എ.എസ്‌.എല്‍.പി പരീക്ഷ

ഫെബ്രുവരി ഏഴിന്‌ ആരംഭിക്കുന്ന മൂന്നാം സെമസ്‌റ്റര്‍ ബി.എ.എസ്‌.എല്‍.പി (സി.ബി.സി.എസ്‌.എസ്‌ സ്‌ട്രീം) ഡിഗ്രി പരീക്ഷയ്‌ക്ക്‌ പിഴയില്ലാതെ 15 (50 രൂപ പിഴയോടെ 17, 125 രൂപ പിഴയോടെ 20) വരെ ഫീസ്‌ അടച്ച്‌ അപേക്ഷിക്കാവുന്നതാണ്‌.

ബി.ഫാം പരീക്ഷ

30ന്‌ ആരംഭിക്കുന്ന അവസാന വര്‍ഷ ബി.ഫാം സപ്ലിമെന്ററി ഡിഗ്രി പരീക്ഷയ്‌ക്ക്‌ പിഴയില്ലാതെ 10 (50 രൂപ പിഴയോടെ 12, 125 രൂപ പിഴയോടെ 15) വരെ ഫീസ്‌ അടച്ച്‌ അപേക്ഷിക്കാവുന്നതാണ്‌.

ബി.എസ്‌സി ഫലം

2016 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ കരിയര്‍ റിലേറ്റഡ്‌ സി.ബി.സി.എസ്‌.എസ്‌ ബി.എസ്‌സി ഫിസിക്‌സ്‌ ആന്‍ഡ്‌ കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്‌, ബി.എസ്‌സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌ ആന്‍ഡ്‌ വാട്ടര്‍ മാനേജ്‌മെന്റ്‌ (2013 2014 അഡ്‌മിഷന്‍) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.പി.എ, ബി.എ ഫലം

2016 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ ബി.പി.എ (2013 2014 സ്‌കിം) ബി.എ ഇംഗ്ലീഷ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ (2013 സ്‌കീം) (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.എ.എം.എസ്‌ ഫലം

2017 ഡിസംബറില്‍ നടത്തിയ രണ്ടാം വര്‍ഷ പ്ര?ഫഷണല്‍ ബി.എ.എം.എസ്‌ -ന്റെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 20 വരെ അപേക്ഷിക്കാവുന്നതാണ്‌.

എല്‍.എല്‍.ബി ഫലം

2017 മേയില്‍ നടത്തിയ രണ്ടാം വര്‍ഷം (ത്രിവത്സരം) (1998 അഡ്‌മിഷന്‌ മുമ്പുള്ളത്‌) (പഴയ സ്‌കീം) (മേഴ്‌സിചാന്‍സ്‌), രണ്ടാം വര്‍ഷം (ത്രിവത്സരം) നാലാം വര്‍ഷം (പഞ്ചവത്സരം) (1998 അഡ്‌മിഷന്‍) (പുതിയ സ്‌കീം) (മേഴ്‌സിചാന്‍സ്‌) എല്‍.എല്‍.ബി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 30 വരെ അപേക്ഷിക്കാം.

ബി.ആര്‍ക്ക്‌ പരീക്ഷ

ഏഴാം സെമസ്‌റ്റര്‍ ബി.ആര്‍ക്ക്‌ (2013 സ്‌കീം) റഗുലര്‍ പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 10 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Saturday 06 Jan 2018 02.33 AM
YOU MAY BE INTERESTED
TRENDING NOW