Saturday, April 07, 2018 Last Updated 7 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jan 2018 02.29 AM

മുഖംമിനുക്കി റേഷന്‍ കടകള്‍; ഇ-പോസ്‌ യന്ത്രംസ്‌ഥാപിക്കല്‍ പദ്ധതിക്ക്‌ ഇന്നു തുടക്കം

റേഷന്‍ വിതരണം സുതാര്യമാക്കാന്‍ റേഷന്‍ കടകളില്‍ ഇ-പോസ്‌ യന്ത്രം സ്‌ഥാപിക്കുന്ന പദ്ധതിക്ക്‌ ഇന്നു തുടക്കമാകും. കരുനാഗപ്പള്ളി താലൂക്കില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്‌ഘാടകന്‍. റേഷന്‍ വിതരണരംഗത്തെ പരിഷ്‌കരണങ്ങളുടെ നാന്ദികൂടിയാണിത്‌. ബയോമെട്രിക്‌ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പോയിന്റ്‌ ഓഫ്‌ സെയില്‍ യന്ത്രങ്ങള്‍വഴി റേഷന്‍ സാധനം ലഭ്യമാക്കുന്ന സാഹചര്യം തിരിമറികള്‍ക്കു തടയിടും.
യഥാര്‍ഥ ഗുണഭോക്‌താവിനു സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കുന്നതിനു പുറമേ റേഷന്‍ ചരക്കുനീക്കം, സാധനങ്ങളുടെ നീക്കിയിരിപ്പു വിഹിതം, റേഷന്‍ കടകള്‍ അടഞ്ഞുകിടക്കുന്നുണ്ടോ? തുടങ്ങിയ വിവരങ്ങള്‍ പൊതുവിതരണ വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അറിയാനും സാധിക്കും. വ്യാപാരികള്‍ക്ക്‌ കുറഞ്ഞവരുമാനം 16,000 രൂപ ലഭിക്കത്തക്കവിധം പ്രതിഫല പാക്കേജ്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. കടകളില്‍ യന്ത്രം സ്‌ഥാപിക്കുന്ന മുറയ്‌ക്ക്‌ പാക്കേജും നടപ്പാകും. മുഴുവന്‍ റേഷന്‍ കടകളിലും മൂന്നു മാസത്തിനകം ഇ-പോസ്‌ യന്ത്രങ്ങള്‍ സ്‌ഥാപിക്കാനാണു ലക്ഷ്യം.

പി. തിലോത്തമന്‍

ഭക്ഷ്യ-പൊതുവിതരണമന്ത്രി

Ads by Google
Saturday 06 Jan 2018 02.29 AM
YOU MAY BE INTERESTED
TRENDING NOW