Monday, October 15, 2018 Last Updated 12 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 05 Jan 2018 02.31 PM

മഞ്ഞുകാലത്ത് ശ്രദ്ധിക്കാന്‍...

uploads/news/2018/01/180878/Weeklybeutyspot050118.jpg

മഞ്ഞുകാലത്ത് സൗന്ദര്യം സംരക്ഷിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുളള കാര്യമാണ്. മൊരിച്ചില്‍, ചുണ്ടു വരണ്ടുപോകല്‍, കാല്‍ വിണ്ടുകീറല്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഈ സമയത്ത് ഉണ്ടാകാം. ഇത്തരം പ്രശ്‌നങ്ങള്‍ നിഷ്പ്രയാസം ഒഴിവാക്കാം.

മഞ്ഞുകാലത്ത് ത്വക്കിന് എണ്ണമയം നല്‍കുന്നഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയും. എണ്ണതേച്ചു കുളിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

തണുപ്പുകാലത്ത് സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്. സോപ്പ് തേച്ചാല്‍ ചര്‍മ്മം കൂടുതല്‍ വരണ്ടുണങ്ങാന്‍ സാധ്യതയുണ്ട്. സോപ്പിന് പകരം പയറുപൊടിയോ കടലമാവോ ഉപയോഗിക്കുക.

കാലുകള്‍ വിണ്ടുകീറുന്നതും ചര്‍മ്മം വരളുന്നതുമാണ് മഞ്ഞുകാലത്ത് നേരിടുന്ന പ്രധാന പ്രശ്‌നം. അതിന് കായവും കടുകെണ്ണയും ചേര്‍ത്ത മിശ്രിതം ഉറങ്ങുന്നതിനുമുമ്പ് വിണ്ടുകീറിയ ഭാഗത്ത് തേച്ച് കിടക്കുക.

നന്നായി പഴുത്ത പഴം പള്‍പ്പ് രൂപത്തിലാക്കി കാലില്‍ തേക്കുന്നതും നല്ലതാണ്. ഗ്ലിസറിനും റോസ്‌വാട്ടറും ചേര്‍ന്ന മിശ്രിതം വിണ്ടുകീറിയ ഭാഗത്ത് പത്തുദിവസം തുടര്‍ച്ചയായി പുരട്ടിയാല്‍ കാല്‍ പൊട്ടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാനാകും.

Ads by Google
Ads by Google
Loading...
TRENDING NOW