Tuesday, January 23, 2018 Last Updated 34 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 05 Jan 2018 01.53 PM

ഹിപ്പോകളുടെ അതിര്‍ത്തിയില്‍ വെള്ളം തേടി കണ്ടാമൃഗം: കണ്ടാമൃഗത്തെ വെള്ളം തൊടീക്കാതെ ചെറുത്തു നില്‍പ്പ് നടത്തിയത് ഇതുകൊണ്ട്, ഒടുവില്‍ സംഭവിച്ചത് ഇതാണ്

 Hippo, Rhino

ഹിപ്പോയും-കണ്ടാമൃഗവും ഒരുപോലെ കരുത്തരാണ്. എന്നാല്‍ ഏതു കരുത്തര്‍ ആയാലും തങ്ങളുടെ അതിര്‍ത്തി കടന്നാല്‍ പിന്നെ ഹിപ്പോകളുടെ സ്വഭാവം മാറും. ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ ഹിപ്പോയുടെ അതിര്‍ത്തിയിലേയ്ക്ക് കടന്നു ചെന്ന കണ്ടാമൃഗത്തിനെയാണ് വെള്ളം തൊടീക്കാതെ ഹിപ്പോ കൂട്ടം ആക്രമിച്ചത്.

ജലക്ഷാമം രൂക്ഷമായതുകൊണ്ട് വെള്ളം തേടിയാണ് കണ്ടാമൃഗം ഹിപ്പോകളുടെ അതിര്‍ത്തിയില്‍ എത്തുന്നത്. കണ്ടാമൃഗം എത്തിയപ്പോള്‍ കുളത്തില്‍ ഉണ്ടായിരുന്ന ഹിപ്പോ കുടുംബം കണ്ടാമൃഗത്തെ ആക്രമിക്കുകയായിരുന്നു. ഹിപ്പോ കുടുംബത്തോടൊപ്പം ഹിപ്പോ കുഞ്ഞ് കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഹിപ്പോ ചെറുത്തു നില്‍പ്പ് തുടങ്ങിയതും, ഒടുവില്‍ അത് അക്രമത്തിലേയ്ക്ക് നയിച്ചതും.

 Hippo, Rhino

ഈ സമയം കുളത്തിനു സമീപമുണ്ടായിരുന്ന വിനോദ സഞ്ചാരികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഹിപ്പോകള്‍ കാണ്ടാമൃഗത്തെ വെള്ളത്തില്‍ മുക്കുന്നത് വരെയുള്ള ദൃശ്യങ്ങളാണ് ഇതിലുള്ളത് എന്നാല്‍ പിന്നീട് കാണ്ടാമൃഗത്തിന് ജീവന്‍ നഷ്ടപ്പെട്ടതായും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW