Tuesday, January 23, 2018 Last Updated 35 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 05 Jan 2018 08.25 AM

ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി; സംഭവം അക്രമരാഷ്ട്രീയം അരങ്ങുവാഴുന്ന പാനൂര്‍ മേഖലയില്‍

CPM local secretary

കണ്ണൂര്‍: ആര്‍.എസ്.എസ്. പരിപാടിയില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി പങ്കെടുത്തതു വിവാദമാകുന്നു. ആര്‍.എസ്.എസിനു കീഴിലുള്ള സേവാഭാരതിയുടെ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യു.പി. സ്‌കൂളില്‍ നടന്ന പരിപാടിയിലാണു പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ. പ്രേമന്‍ പങ്കെടുത്തത്. സി.പി.എം-ബി.ജെ.പി. അക്രമരാഷ്ട്രീയം നിലനില്‍ക്കുന്നതിനിടെ പാനൂര്‍ മേഖലയില്‍ ഈ നീക്കം ഇരുവിഭാഗത്തിന്റെയും അണികള്‍ക്കിടയില്‍ അമര്‍ഷമുളവാക്കിയിട്ടുണ്ട്.

എന്നാല്‍, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോലീസിന്റെ നേതൃത്വത്തില്‍ ഉഭയകക്ഷിചര്‍ച്ചയും മറ്റും നടക്കുന്നതിനിടെ രാഷ്ട്രീയ എതിരാളികളുടെ സഹകരണം സമാധാനകാംക്ഷികള്‍ക്ക് ആശ്വാസം പകരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പാനൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയം വന്നപ്പോള്‍ സി.പി.എമ്മും ബി.ജെ.പിയും കൈകോര്‍ത്തിരുന്നു. അന്നു പഞ്ചായത്തംഗവും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ. പ്രേമനെതിരേ സി.പി.എം. നടപടിയെടുക്കുകയും ചെയ്തു.

ഇപ്പോള്‍ ആര്‍.എസ്.എസ്. പരിപാടിയില്‍ ലോക്കല്‍ സെക്രട്ടറി പങ്കെടുത്ത സംഭവത്തില്‍ വിശദീകരണം ചോദിക്കുമെന്നു സി.പി.എം. ഏരിയാ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള പറഞ്ഞു.

Ads by Google
Friday 05 Jan 2018 08.25 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW