Saturday, April 21, 2018 Last Updated 36 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jan 2018 03.04 PM

മെക്സിക്കന്‍ രുചിയില്‍

ആഘോഷവേളയില്‍ അതിഥികള്‍ക്ക് മെക്സിക്കന്‍ രുചിയില്‍ വിരുന്നൊരുക്കിയാലോ...
uploads/news/2018/01/180589/madmcokry040118.jpg
സ്പാനിഷ് ചിക്കന്‍ റൈസ്

1. റെഡ് ചില്ലി പോര്‍ക്ക് സ്റ്റൂ


ആവശ്യമുള്ള സാധനങ്ങള്‍
പോര്‍ക്ക് എല്ലില്ലാത്തത് ഒന്നര ഇഞ്ച് കനത്തില്‍ മുറിച്ചത് - 3 കപ്പ്
വറ്റല്‍മുളക് - 15 ഗ്രാം
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
തേന്‍ - 2 ടേബിള്‍ സ്പൂണ്‍
വൈറ്റ് വിനിഗര്‍ - 1 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ടപ്പൊടി - 2 ടീസ്പൂണ്‍
ഗ്രാമ്പൂ - 1 1/2 ടീസ്പൂണ്‍
നാരങ്ങാനീര് - 1 നാരങ്ങയുടെ പകുതി
ഒലിവ് ഓയില്‍ - 5 ടേബിള്‍ സ്പൂണ്‍
ഉപ്പ്, കുരുമുളക് - പാകത്തിന്
കോണ്‍ ടോര്‍ട്ടില്ലാസ് - ആവശ്യത്തിന്

കോണ്‍ ടോര്‍ട്ടില്ലാസ് തയാറാക്കാന്‍


ആവശ്യമുള്ള സാധനങ്ങള്‍
കോണ്‍ പൗഡര്‍ - 2 കപ്പ്
ബേക്കിംഗ് പൗഡര്‍ - 1 1/2 ടീസ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
പാല്‍ അല്ലെങ്കില്‍ വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം


2 കപ്പ് കോണ്‍ പൗഡര്‍, 1 1/2 ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍, 1 ടേബിള്‍ സ്പൂണ്‍ വെജിറ്റബിള്‍ ഓയില്‍, പാകത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം ഇവയെല്ലാം ഒരു ബൗളിലെടുത്ത് കുഴച്ച് ചപ്പാത്തിമാവിന്റെ പരുവത്തിലാക്കുക. ഈ മാവ് അല്‍പ്പസമയം വച്ച ശേഷം ചെറിയ ബോളുകളായി എടുത്ത് കനംകുറച്ച് പരത്തി ബേക്ക് ചെയ്‌തെടുക്കാം.

തയാറാക്കുന്ന വിധം


15 ഗ്രാം വറ്റല്‍മുളക് ഓവനില്‍ വച്ച് റോസ്റ്റ് ചെയ്തെടുക്കുക. ചൂട് മാറിയശേഷം ഒരു പാത്രത്തിലേക്ക് മാറ്റി എട്ട് കപ്പ് വെള്ളവും ഒഴിച്ച് 20 മിനിറ്റ് വയ്ക്കുക. ശേഷം വെള്ളത്തില്‍നിന്ന് മുളകും 1 1/2 കപ്പ് വെള്ളവും മാറ്റിവയ്ക്കാം. മാറ്റിവച്ച മുളകും വെള്ളവും മിക്സിയുടെ ബൗളിലെടുത്ത് അതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ മുളകുപൊടി, 2 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ വൈറ്റ് വിനിഗര്‍, 1 1/2 ടീസ്പൂണ്‍ ഗ്രാമ്പൂ, 2 ടീസ്പൂണ്‍ കറുവാപ്പട്ടപ്പൊടി, 1 നാരങ്ങയുടെ പകുതി നീര് ഇവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. 3 കപ്പ് പോര്‍ക്കിറച്ചിയില്‍ പാകത്തിന് കുരുമുളകുപൊടിയും ഉപ്പും പുരട്ടി വയ്ക്കുക. ഒരു പാനില്‍ 5 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് പോര്‍ക്ക് കഷണങ്ങള്‍ തിരിച്ചും മറിച്ചുമിട്ട് 15 മിനിറ്റ് ബ്രൗണ്‍നിറമാകുന്നതുവരെ മൊരിച്ചെടുക്കുക. തീ കുറച്ചുവച്ച് ഇതിലേക്ക് നേരത്തെ തയാറാക്കിവച്ച സോസ് ഒഴിച്ച് 30 മിനിറ്റ് തിളപ്പിക്കുക. ചാറ് കുറുകി കട്ടിയായി പോര്‍ക്ക് വെന്തശേഷം ഇറക്കിവയ്ക്കാം. കോണ്‍ ടോര്‍ട്ടില്ലാസിനൊപ്പം വിളമ്പാം.

2. ഡസേര്‍ട്ട് ടാക്കൂസ്


ആവശ്യമുള്ള സാധനങ്ങള്‍
സിനമണ്‍ ടോസ്റ്റ് ക്രഞ്ച് സെറാള്‍ - 1 കപ്പ്
ടോര്‍ട്ടില്ലാസ് - 2 എണ്ണം വലുത്
എണ്ണ - ആവശ്യത്തിന്
ഏത്തപ്പഴം അല്ലെങ്കില്‍ റോബസ്റ്റ പഴം - 1 എണ്ണം (ചതുര കഷണങ്ങളായി മുറിച്ചത്)
പഞ്ചസാര പൊടിച്ചത് - 3/4 കപ്പ്
ഉപ്പില്ലാത്ത ബട്ടര്‍ - 1/4 കപ്പ് (ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് കട്ടയാക്കി ക്യൂബുകളായി മുറിച്ചത്)
ന്യൂട്ടെല്ല - ആവശ്യത്തിന്
വിപ്പിംഗ് ക്രീം - ആവശ്യത്തിന്

തയാറാക്കുന്ന വിധം


1 കപ്പ് സിനമണ്‍ ടോസ്റ്റ് ക്രഞ്ച് സെറാള്‍ മിക്സിയുടെ ബൗളിലിട്ട് നന്നായി പൊടിച്ചെടുത്ത് മാറ്റി വയ്ക്കുക.
മൂന്നിഞ്ച് വലിപ്പമുള്ള കുക്കി കട്ടര്‍ ഉപയോഗിച്ച് ടോര്‍ട്ടില്ലാസ് വട്ടത്തില്‍ മുറിച്ചെടുക്കുക. കുഴിവുള്ള ഒരു പാത്രത്തില്‍ ആവശ്യത്തിന് എണ്ണ ചൂടാക്കി ഇടത്തരം തീയില്‍ ടോര്‍ട്ടില്ലാസ് ബ്രൗണ്‍ നിറമാകുന്നതുവരെ ഓരോന്നുവീതം വറുത്തുകോരുക. എണ്ണയിലേക്കിടുമ്പോള്‍ നടുവില്‍ മരത്തവികൊണ്ട് മടക്കിക്കൊടുത്താല്‍ ടോര്‍ട്ടില്ലാസ് മടങ്ങിയിരിക്കും.
uploads/news/2018/01/180589/madmcokry040118a.jpg
ഡസേര്‍ട്ട് ടാക്കൂസ്

ക്യാരമലൈസ്ഡ് ബനാന തയാറാക്കാന്‍


ഒരു പാന്‍ അടുപ്പില്‍വച്ച് 3/4 കപ്പ് പഞ്ചസാര ചേര്‍ത്ത് ഇടത്തരം തീയില്‍ ചൂടാക്കുക. പഞ്ചസാര ഉരുകി ബ്രൗണ്‍ നിറമാകുന്നതുവരെ ചൂടാക്കണം. ശേഷം തീ കുറച്ചുവച്ച് ഇതിലേക്ക് 1/4 കപ്പ് ബട്ടറും ചതുര കഷണങ്ങളായി മുറിച്ച 1 പഴവും ചേര്‍ത്ത് പഴം സോഫ്റ്റാകുന്നതുവരെ വഴറ്റി ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കാം. സെര്‍വിങ്ങ് പ്ലേറ്റിലേക്ക് വറുത്ത ടോര്‍ട്ടില്ലാസ് ഓരോന്നും വച്ച് ടോര്‍ട്ടില്ലാസിനുള്ളില്‍ ആദ്യം ന്യൂട്ടെല്ല പുരട്ടി അതിനുമുകളില്‍ ഒരുകഷണം ക്യാരമലൈസ്ഡ് ബനാന വച്ച് അതിനുമുകളില്‍ വിപ്പിംഗ് ക്രീമും ക്രഞ്ച് സെറാള്‍ പൊടിച്ചതും വിതറി വിളമ്പാം.

3. സ്പാനിഷ് ചിക്കന്‍ റൈസ്


ആവശ്യമുള്ള സാധനങ്ങള്‍
എല്ലില്ലാത്ത തൊലിനീക്കിയ ചിക്കന്‍ ബ്രസ്റ്റ് - 4 എണ്ണം
വെജിറ്റബിള്‍ ഓയില്‍ - 3 ടേബിള്‍ സ്പൂണ്‍
ബസുമതി അരി - 1 കപ്പ്
ചിക്കന്‍ സ്‌റ്റോക്ക് അല്ലെങ്കില്‍ വെള്ളം - 2 1/4 കപ്പ്
നാരങ്ങ - 1 എണ്ണം
പാഴ്‌സലി ലീഫ് അരിഞ്ഞത് - അലങ്കരിക്കാന്‍

സ്പാനിഷ് സീസണിങ് മിക്സ് തയാറാക്കാന്‍


ക്യാപിസിക്കം പൗഡര്‍ - 2 ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂണ്‍
കറുവാപ്പട്ട പൊടിച്ചത് - 1 ടീസ്പൂണ്‍
ഉപ്പ് - 1 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
ഇറ്റാലിയന്‍ സീസണിങ് - 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ 2 ടീസ്പൂണ്‍ ക്യാപിസിക്കം പൗഡര്‍, 1 ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചത്, 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, 1 ടീസ്പൂണ്‍ ഉപ്പ്, 1 ടീസ്പൂണ്‍ മുളകുപൊടി, 1 ടീസ്പൂണ്‍ മല്ലിപ്പൊടി, 1/4 ടീസ്പൂണ്‍ ഇറ്റാലിയന്‍ സീസണിങ് ഇവയെടുത്ത് ഒന്നിച്ച് യോജിപ്പിച്ച് രണ്ടായി പകുത്തുവയ്ക്കുക. നാരങ്ങ രണ്ടായി മുറിച്ച് ഒരു മുറി അലങ്കരിക്കാന്‍ മാറ്റിവയ്ക്കുക. 1/2 മുറി നീര് പിഴിഞ്ഞ് വയ്ക്കുക. ചിക്കന്‍ ബ്രസ്റ്റ് 4 എണ്ണം ഒരു ബൗളിലെടുത്ത് 2 ടേബിള്‍ സ്പൂണ്‍ എണ്ണയും മാറ്റിവച്ചിരിക്കുന്നതില്‍ പകുതി സ്പാനിഷ് സീസണിങ് മിക്‌സും കൂടി ചേര്‍ത്ത് പുരട്ടി വയ്ക്കുക. ഒരു ഫ്രയിംഗ് പാനില്‍ 1 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് മാരിനേറ്റ് ചെയ്തുവച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങളിട്ട് 4 മിനിറ്റ് ബ്രൗണ്‍നിറമാകുന്നതുവരെ തിരിച്ചും മറിച്ചുമിട്ട് വേവിക്കുക. ശേഷം ചിക്കന്‍ ഒരു പ്ലേറ്റിലേക്ക് മാറ്റി വയ്ക്കാം.അടികട്ടിയുള്ള ഒരു പാത്രത്തില്‍ 1 കപ്പ് ബസുമതി അരി, 2 1/4 കപ്പ് ചിക്കന്‍ ബ്രോത്ത്, പകുതി നാരങ്ങയുടെ നീര്, സ്പാനിഷ് സീസണിങ്ങിന്റെ പകുതി, അല്‍പ്പം ഉപ്പ് ഇവ ഒരുമിച്ചെടുത്ത്് ഇളക്കിയോജിപ്പിക്കുക. ശേഷം വറുത്തുവച്ചിരിക്കുന്ന ചിക്കന്‍ അരിയുടെ മുകളില്‍ വച്ച് 20 മുതല്‍ 25 മിനിറ്റ് വേവിക്കുക. വെന്ത് വെള്ളം വലിഞ്ഞുകഴിയുമ്പോള്‍ 1/2 നാരങ്ങ അരിഞ്ഞതും ആവശ്യത്തിന് പാഴ്‌സലി ലീഫ് അരിഞ്ഞതും കൊണ്ട് അലങ്കരിച്ച് വിളമ്പാം.

4. ചിക്കന്‍ ടിക്ക ചപ്പാത്തി ബറീറ്റോസ്


ആവശ്യമുളള സാധനങ്ങള്‍
ചിക്കന്‍ ബ്രസ്റ്റ് ചെറിയ കഷണങ്ങളായി മുറിച്ചത് - 2 എണ്ണം
കട്ടത്തൈര് - 1/2 കപ്പ്
വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂണ്‍
ഇഞ്ചി അരച്ചത് - 1 ചെറിയ കഷണം
നാരങ്ങാനീര് - 1 ടീസ്പൂണ്‍
മല്ലി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ജീരകപ്പൊടി - 1/2 ടീസ്പൂണ്‍
പാപ്രിക്ക - 1/2 ടീസ്പൂണ്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
കറുവാപ്പട്ടപ്പൊടി - 1 നുള്ള്
ഉപ്പ് - പാകത്തിന്
കുരുമുളക് - 1/2 ടീസ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
ചപ്പാത്തി - 4 എണ്ണം
ബസ്മതി അരി വേവിച്ചത് - 1 കപ്പ്
തൈര് - 4 ടേബിള്‍ സ്പൂണ്‍
മാംഗോ ചട്ട്ണി - 4 ടേബിള്‍ സ്പൂണ്‍
ക്യാപ്സിക്കം അരിഞ്ഞത് - 4 ടീസ്പൂണ്‍
uploads/news/2018/01/180589/madmcokry040118b.jpg
ചിക്കന്‍ ടിക്ക ചപ്പാത്തി ബറീറ്റോസ്

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ 1/2 കപ്പ് കട്ടത്തൈര്, 1 ടീസ്പൂണ്‍ വെളുത്തുള്ളി അരച്ചത്, 1 കഷണം ഇഞ്ചി, 1 ടീസ്പൂണ്‍ നാരങ്ങാനീര്, 1 ടീസ്പൂണ്‍ മല്ലിപ്പൊടി, 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1/2 ടീസ്പൂണ്‍ ജീരകപ്പൊടി, 1/2 ടീസ്പൂണ്‍ പാപ്രിക്ക , 1/2 ടീസ്പൂണ്‍ മുളകുപൊടി, 1നുള്ള് കറുവാപ്പട്ടപ്പൊടി, 1 നുള്ള് ഉപ്പ്, 1/2 ടീസ്പൂണ്‍ കുരുമുളകുപൊടി ഇവയെടുത്ത് ഒരുമിച്ച് യോജിപ്പിച്ചുവയ്ക്കുക. 2 ചിക്കന്‍ ബ്രസ്റ്റ് ചെറിയ കഷണങ്ങളാക്കിയതില്‍ തയാറാക്കിവച്ച മസാല പുരട്ടി 23 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. മസാല പുരട്ടിവച്ച ചിക്കന്‍ ബ്രസ്റ്റ് ഫ്രിഡ്ജില്‍നിന്നെടുത്ത് ഓരോന്നും സ്‌കീവേഴ്സില്‍ കുത്തി(സ്‌കീവേഴ്സ് കുറച്ചുസമയം വെള്ളത്തിലിട്ടുവച്ചിരുന്നാല്‍ ഗ്രില്‍ ചെയ്യുമ്പോള്‍ കരിഞ്ഞുപോവില്ല) ഓരോ കഷണത്തിലും എണ്ണയോ ബട്ടറോ പുരട്ടി ഗ്രില്‍ ചെയ്തെടുക്കാം. ചപ്പാത്തി പ്ലേറ്റില്‍ വച്ച ശേഷം അതിനുമുകളില്‍ കുറച്ച് ബിരിയാണി ചോറ്, അതിനുമുകളില്‍ ഗ്രില്‍ ചെയ്തെടുത്ത 1 കഷണം ചിക്കന്‍, 1 ടേബിള്‍ സ്പൂണ്‍ തൈര്, 1 ടേബിള്‍ സ്പൂണ്‍ മാംഗോ ചട്ട്ണി, 1 ടീസ്പൂണ്‍ ക്യാപ്സിക്കം അരിഞ്ഞത് എന്നിവ വച്ച് ചപ്പാത്തി റോള്‍ ചെയ്തെടുത്ത് വിളമ്പാം.

5. മെക്‌സിക്കന്‍ ഗ്രീന്‍ റൈസ്


ആവശ്യമുള്ള സാധനങ്ങള്‍
മല്ലിയില - 1/2 കപ്പ്
സ്പിനാച്ച് - 1 കപ്പ്
ചിക്കന്‍ സ്‌റ്റോക്ക് - 1 1/4 കപ്പ്
ഉപ്പ് - 1 ടീസ്പൂണ്‍
ഒലിവ് ഓയില്‍ - 1 ടേബിള്‍ സ്പൂണ്‍
ഉപ്പില്ലാത്ത ബട്ടര്‍ - 3 ടേബിള്‍ സ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് - 1 /4 കപ്പ്
വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് - 4 എണ്ണം
ബസുമതി റൈസ് - 1 1/2 കപ്പ്

തയാറാക്കുന്ന വിധം


മിക്സിയുടെ ജാറിലേക്ക് 1/2 കപ്പ് മല്ലിയിലയും 1 കപ്പ് സ്പിനാച്ചും ഒന്നിച്ചെടുത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് 1 ടീസ്പൂണ്‍ ഉപ്പും, 1 1/4 കപ്പ് ചിക്കന്‍ സ്‌റ്റോക്കും കൂടി ചേര്‍ത്ത് വീണ്ടും അരയ്ക്കുക. അടി കട്ടിയുളള ഒരു പാത്രത്തില്‍ 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലും 3 ടേബിള്‍ സ്പൂണ്‍ ബട്ടറും ചേര്‍ത്ത് ചൂടാക്കുക. ബട്ടര്‍ ഉരുകുമ്പോള്‍ അതിലേക്ക് 1 1/2 കപ്പ് ബസുമതി അരി ചേര്‍ത്തിളക്കി 3 4 മിനിറ്റ് ബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കുക. ബ്രൗണ്‍ നിറമായിത്തുടങ്ങുമ്പോള്‍ അരിയിലേക്ക് 1/4 കപ്പ് സവാള പൊടിയായി അരിഞ്ഞതും 4 വെളുത്തുളളി നീളത്തിലരിഞ്ഞതും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കി ഇതിലേക്ക് അരച്ചുവച്ചിരിക്കുന്നത് ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച ശേഷം തീ കുറച്ച് 20 മിനിറ്റ് വേവിക്കുക. ശേഷം പാത്രം അടച്ച് പത്തുമിനിറ്റുകൂടി വേവിച്ച് വിളമ്പാം.

6. ഈസി വൈറ്റ് ചിക്കന്‍ എന്‍ചിലഡാസ്


ആവശ്യമുള്ള സാധനങ്ങള്‍
ക്രീം ചീസ് - 1/2 കപ്പ്
സോര്‍ക്രീം - 1/2 കപ്പ്
ഗ്രീന്‍ സല്‍സ - 1/2 കപ്പ്
ചിക്കന്‍ കഷണങ്ങള്‍- 1 1/2 കപ്പ്
ചീസ് ഗ്രേറ്റ് ചെയ്തത്് - 1 കപ്പ്
വൈറ്റ് ചീസ് സോസ് - 1 1/2 കപ്പ്
ടോര്‍ട്ടില്ലാസ് - 6 എണ്ണം
കുരുമുളകുപൊടി, ഉപ്പ് - പാകത്തിന്
uploads/news/2018/01/180589/madmcokry040118c.jpg
ഈസി വൈറ്റ് ചിക്കന്‍ എന്‍ചിലഡാസ്

തയാറാക്കുന്ന വിധം


ഓവന്‍ 190 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. കുക്കിംഗ് ഡിഷില്‍ എണ്ണ പുരട്ടി വയ്ക്കുക. ഒരു പാനില്‍ 2 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിച്ച് ചൂടാക്കി അതില്‍ 1 1/2 കപ്പ് ചിക്കന്‍ കഷണങ്ങളിട്ട് ഇളക്കുക. ചിക്കനില്‍ ഒലിവ് ഒായില്‍ നന്നായി പിടിച്ചശേഷം അതിലേക്ക് പാകത്തിന് കുരുമുളകുപൊടിയും ഉപ്പും വിതറി ബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കി മൊരിച്ചെടുക്കുക. 1/2 കപ്പ് ക്രീം ചീസ്, 1/2 കപ്പ് സോര്‍ക്രീം, 1/2 കപ്പ് ഗ്രീന്‍ സല്‍സ ഇവ ഒന്നിച്ച് ഒരു മിക്സിയുടെ ബൗളിലെടുത്ത് അടിച്ചെടുക്കുക. ഇത് ചിക്കനിലേക്ക് ചേര്‍ത്തിളക്കുക. ബേക്കിംഗ് ഡിഷിലേക്ക് കുറച്ച് വൈറ്റ് ചീസ് സോസ് ഒഴിച്ച് വയ്ക്കുക. ഓരോ ടോര്‍ട്ടില്ലാസിലും തയാറാക്കിവച്ച ചിക്കന്‍ കൂട്ട് കുറേശെ വച്ച്് ബാക്കിവന്ന വൈറ്റ് ചീസ് സോസ് ടോര്‍ട്ടില്ലാസിനുമുകളില്‍ ഒഴിച്ച് 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

ഗ്രീന്‍ സല്‍സ തയാറാക്കാന്‍


ആവശ്യമുള്ള സാധനങ്ങള്‍
പച്ചത്തക്കാളി - 5 എണ്ണം
ചെറിയ ഉള്ളി - 2 എണ്ണം
വെളുത്തുള്ളി അല്ലി -2 എണ്ണം
മല്ലിയില അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് - 1 എണ്ണം
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


പച്ചത്തക്കാളി 5 എണ്ണം, 2 ചെറിയ ഉള്ളി, 2 വെളുത്തുള്ളി അല്ലി, 2 ടേബിള്‍ സ്പൂണ്‍ മല്ലിയില അരിഞ്ഞത്, ഒരു പച്ചമുളക്, പാകത്തിന് ഉപ്പ് ഇവയെല്ലാം ഒന്നിച്ച് മിക്സിയുടെ ബൗളിലെടുത്ത് അരച്ചെടുക്കുക.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Ads by Google
TRENDING NOW