Wednesday, July 18, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jan 2018 02.22 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.

പുതുക്കിയ പരീക്ഷാതീയതി

ഡിസംബര്‍ 13ന്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്‌റ്റര്‍ എം.എ. /എം.എസ്‌.സി. /എം.കോം/എം.സി.ജെ./എം.എസ്‌.ഡബ്ല്യു./ എം.ടി.എ. (സി.എസ്‌.എസ്‌. - 2016 അഡ്‌മിഷന്‍ റഗുലര്‍/2012, 2013, 2014, 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) പരീക്ഷകള്‍ 12ന്‌ ഉച്ച കഴിഞ്ഞ്‌ രണ്ടു മുതല്‍ അഞ്ചു വരെ നടത്തുന്നതിനായി പുതുക്കി നിശ്‌ചയിച്ചു.

അപേക്ഷാ തീയതി

ഒന്നാം സെമസ്‌റ്റര്‍ ബി.വോക്‌ (റഗുലര്‍ - 2017 അഡ്‌മിഷന്‍, 2014 മുതല്‍ 2016 വരെ അഡ്‌മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌) പരീക്ഷകള്‍ക്ക്‌ പിഴയില്ലാതെ 10 വരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും അപേക്ഷിക്കാം. 2014 അഡ്‌മിഷന്‍ സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ നേരിട്ടും 2015 മുതല്‍ 2017 വരെ അഡ്‌മിഷന്‍ വിദ്യാര്‍ഥികള്‍ കോളജ്‌ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കണം. പരീക്ഷാ തീയതി പിന്നീട്‌ പ്രഖ്യാപിക്കും.

പ്രാക്‌ടിക്കല്‍

2017 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ ബി.എ. - അനിമേഷന്‍ ആന്‍ഡ്‌ ഗ്രാഫിക്‌ ഡിസൈന്‍, മള്‍ട്ടിമീഡിയ, വിഷ്വല്‍ ആര്‍ട്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, അനിമേഷന്‍ ആന്‍ഡ്‌ വിഷ്വല്‍ ഇഫക്‌ട്സ്‌, ഓഡിയോഗ്രാഫി ആന്‍ഡ്‌ ഡിജിറ്റല്‍ എഡിറ്റിങ്‌ (യു.ജി., 2015 അഡ്‌മിഷന്‍ റഗുലര്‍, 2013 മുതല്‍ അഡ്‌മിഷന്‍ സപ്ലിമെന്ററി/റീഅപ്പിയറന്‍സ്‌/ഇംപ്രൂവ്‌മെന്റ്‌) പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ എട്ടു മുതല്‍ വിവിധ കോളജുകളില്‍ നടത്തുന്നതാണ്‌. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

2017 മേയ്‌/ജൂണ്‍ മാസങ്ങളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ ബി.എ. മ്യൂസിക്‌ വോക്കല്‍ (സി.ബി.സി.എസ്‌.എസ്‌. റഗുലര്‍/സ്‌പ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ 10 മുതല്‍ 12 വരെ ആര്‍.എല്‍.വി. കോളജില്‍ നടത്തുന്നതാണ്‌. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

2017 ഒക്‌ടോബറില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. സ്‌പെയ്‌സ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി (2015 അഡ്‌മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ എട്ട്‌, ഒമ്പത്‌ തീയതികളിലും പ്രോജക്‌ട് ഇവാല്യുവേഷന്‍, വൈവാവോസി എന്നിവ 11, 12 തീയതികളിലും എറണാകുളം സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌ കോളജിലും നടത്തും.

വൈവാവോസി

2017 നവംബറില്‍ നടത്തിയ പത്താം സെമസ്‌റ്റര്‍ പഞ്ചവത്സര ബി.എ. ക്രിമിനോളജി എല്‍.എല്‍.ബി. (ഓണേഴ്‌സ്, 2015ന്‌ മുമ്പുള്ള അഡ്‌മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകളുടെ വൈവാവോസിയുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പരീക്ഷാഫലം

2017 ജൂലൈയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ ബി.എ. ക്രിമിനോളജി എല്‍.എല്‍.ബി. (ഓണേഴ്‌സ്‌), ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ്‌), ബി.കോം എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 15 വരെ അപേക്ഷിക്കാം.

കേരള

ബി.ടെക്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

അഞ്ചാം സെമസ്‌റ്റര്‍ ബി.ടെക്‌ (2008-സ്‌കീം) (പാര്‍ട്ട്‌-ടൈം റീസ്‌ട്രക്‌ച്ചേര്‍ഡ്‌ സപ്ലിമെന്ററി) പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മൂന്നിന്‌ ആരംഭിക്കും. പരീക്ഷയ്‌ക്ക്‌ പിഴകൂടാതെ 10 (50 രൂപ പിഴയോടെ 12, 125 രൂപ പിഴയോടെ 15) വരെ ഫീസടച്ച്‌ അപേക്ഷിക്കാവുന്നതാണ്‌. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.ടെക്‌ പരീക്ഷഫീസ്‌

കംമ്പയിന്‍ഡ്‌ ഒന്ന്‌/രണ്ട്‌ സെമസ്‌റ്റര്‍ ബി.ടെക്‌ ഡിഗ്രി (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷയ്‌ക്ക്‌ പിഴകൂടാതെ 11(50 രൂപ പിഴയോടെ 15, 125 രൂപ പിഴയോടെ 17) വരെ ഫീസടച്ച്‌ അപേക്ഷിക്കാം. സെഷണല്‍ ഇംപ്രൂവ്‌മെന്റായി പ്രസ്‌തുത പരീക്ഷ എഴുതുന്നവര്‍ സര്‍വകലാശാലയില്‍ നേരിട്ട്‌ അപേക്ഷിക്കണം.

കംമ്പയിന്‍ഡ്‌ ഒന്ന്‌/രണ്ട്‌ സെമസ്‌റ്റര്‍ ബി.ടെക്‌ ഡിഗ്രി (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷയ്‌ക്ക്‌ പിഴകൂടാതെ 10 (50 രൂപ പിഴയോടെ 12, 125 രൂപ പിഴയോടെ 15) വരെ ഫീസടച്ച്‌ അപേക്ഷിക്കാം. മേഴ്‌സി ചാന്‍സായി പ്രസ്‌തുത പരീക്ഷ എഴുതുന്നവര്‍ സര്‍വകലാശാലയില്‍ നേരിട്ട്‌ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

കാര്യവട്ടം യൂണിവേഴ്‌സിറ്റി എന്‍ജിനിയറിങ്‌ കോളജിലെ അഞ്ചാം സെമസ്‌റ്റര്‍ ബി.ടെക്‌ ഡിഗ്രി (2015 അഡ്‌മിഷന്‍) (2013 സ്‌കീം) റഗുലര്‍ പരീക്ഷയ്‌ക്ക്‌ പിഴകൂടാതെ 10 (50 രൂപ പിഴയോടെ 12, 125 രൂപ പിഴയോടെ 16) വരെ ഫീസടച്ച്‌ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

സമ്പര്‍ക്കക്ലാസ്‌

വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്‌ / ബി.സി.എ 2017 അഡ്‌മിഷന്‍ വീക്ക്‌ ഡേ സമ്പര്‍ക്കക്ലാസ്‌ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക്‌ അഞ്ച്‌ വെള്ളിയാഴ്‌ച്ച മുതല്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതാണ്‌. സമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ.

കമ്മ്യൂണിക്കേറ്റീവ്‌ അറബിക്‌ - സീറ്റൊഴിവ്‌

കമ്മ്യൂണിക്കേറ്റീവ്‌ അറബിക്‌ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക്‌ ഏതാനും സീറ്റുകളുടെ ഒഴിവുണ്ട്‌. കാര്യവട്ടം അറബിക്‌ വിഭാഗത്തില്‍ ഈവനിങ്‌ കോഴ്‌സായാണ്‌ നടത്തപ്പെടുന്നത്‌. താല്‍പര്യമുള്ളവര്‍ ആറിന്‌ വൈകിട്ട്‌ അഞ്ചിനു മുമ്പായി പഠന വകുപ്പില്‍ എത്തിച്ചേരേണ്ടതാണ്‌. വിശദവിവരങ്ങള്‍ക്ക്‌ 2308846.

ബി.എസ്‌സി ഫലം

2016 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ (കരിയര്‍ റിലേറ്റഡ്‌) ബി.എസ്‌സി ബോട്ടണി ആന്‍ഡ്‌ ബയോടെക്‌നോളജി, ബയോകെമിസ്‌ട്രി ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ മൈക്രോ ബയോളജി, ബയോടെക്‌നോളജി (മള്‍ട്ടി മേജര്‍) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും ഫെബ്രുവരി ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്‌.

Ads by Google
Thursday 04 Jan 2018 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW