Friday, July 20, 2018 Last Updated 33 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 02.58 PM

ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ആശുപത്രി കിടക്കയില്‍ ഹെതറിന്‍ വധുവായി: പതിനെട്ടാം മണിക്കൂറില്‍ മരണത്തിലേയ്ക്ക്, കണ്ണു നനയിക്കും ഈ കല്യാണം

Woman Battling Cancer, Married,  Hospital

ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചവര്‍ നിരവധിയാണ്. എന്നാല്‍ വിവാഹ വസ്ത്രങ്ങള്‍ക്കൊപ്പം ഓക്‌സിജന്‍ മാസ്‌കും, ശരീരത്തോട് ചേര്‍ത്തു നിര്‍ത്തിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്തോടെ അണിഞ്ഞൊരുങ്ങിയ വധു ഏവരിലും കണ്ണീര്‍ വീഴ്ത്തി. ഹാര്‍ട്ട്ഫര്‍ട്ടിലെ ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ സെന്ററിലാണ് കണ്ണു നനയിക്കുന്ന വിവാഹം നടന്നത്.

മുപ്പത്തിയൊന്നുകാരിയായ ഹെതറിനാണ് ആശുപത്രി കിടക്കയില്‍ ഡേവിഡിന്റെ ഭാര്യയായത്. സ്തനാര്‍ബുദത്തോട് പൊരുതി കൊണ്ടിരുന്ന അവസാന നാളിലാണ് ഹെതറിന്റെ കഴുത്തില്‍ ഡേവിഡ് താലി ചാര്‍ത്തിയത്. വിവാഹം കഴിഞ്ഞ് ഒരു ദിവസം പോലും അതിജീവിക്കാനാകാതെ അവള്‍ മരണത്തിലേയ്ക്ക് യാത്രയാകുകയും ചെയ്തു.

2015 ല്‍ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതും പിന്നാലെ പ്രണയത്തിലായതും. 2016 ഡിസംബറില്‍ പ്രൊപ്പോസ് ചെയ്യാനിരുന്ന ഡേവിഡിനെ തേടി ആ വാര്‍ത്ത എത്തി. താന്‍ കാത്തിരിക്കുന്ന പ്രണയിനിക്ക് സ്തനാര്‍ബുദം. എന്നാല്‍ തങ്ങളെ തേടിയെത്തിയ ആ വിധിക്ക് അവളെ തനിച്ചു വിടാന്‍ ഡേവിഡ് ഒരുക്കമല്ലായിരുന്നു. സര്‍ജറികളും, കീമോ തെറാപ്പികളും നടക്കുന്നതിനിടയില്‍ തന്നെ ഹെതറിന്റെ ശരീരത്തില്‍ കാന്‍സര്‍ പടര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു. ഒടുവില്‍ മരണം ഉറപ്പായപ്പോഴൂം വിവാഹം എന്ന തീരുമാനത്തില്‍ നിന്ന് ഡേവിഡ് തിരികെ നടന്നില്ല. അതോടെ ഡിസംബര്‍ 30 ന് വിവാഹം നിശ്ചയിച്ചു. എന്നാല്‍ ഡിസംബര്‍ 30 വരെ ജീവന്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ ഡിസംബര്‍ 22 ന് വിവാഹം തീരുമാനിച്ച് ഉറപ്പിച്ചു.

Woman Battling Cancer, Married,  Hospital

വിവാഹ വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഹെതറിനെ ആ മരണക്കിടക്കയില്‍ വധുവാക്കി ഒരുക്കി. മുടികൊഴിഞ്ഞതിനാല്‍ തലയില്‍ വിഗ് വെച്ചാണ് ഹെതറിനെ ഒരുക്കിയത്. ആ കിടക്കയില്‍ കിടന്ന് വിവാഹ പ്രതിജ്ഞ ചൊല്ലി. കേക്ക് മുറിച്ചു. കേക്കിലെ ക്രീം ഡേവിഡിന്റെ മൂക്കില്‍ തേച്ച് അവള്‍ കുസൃതി കാണിച്ചു. ഒടുവില്‍ 18 മണിക്കൂറുകള്‍ക്ക് ശേഷം ഡേവിഡിനെ തനിച്ചാക്കി ആ യാത്ര അവസാനിച്ചു. നേരത്തെ വിവാഹം ഉറപ്പിച്ച ഡിസംബര്‍ 30 നായിരുന്നു ഹെതറിന്റെ സംസ്‌കാര ചടങ്ങുകള്‍.

Ads by Google
Wednesday 03 Jan 2018 02.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW