Friday, July 20, 2018 Last Updated 38 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 10.21 AM

മരിച്ചതു 60കാരി, അന്ത്യകര്‍മ്മങ്ങള്‍ക്കായി പുതപ്പിച്ചിരുന്ന വെള്ളത്തുണി മാറ്റിയപ്പോള്‍ ബന്ധുക്കള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

uploads/news/2018/01/180218/ddd.jpg

മധുര: അപകടത്തില്‍ മരിച്ച 60കാരിയുടെ മൃതദേഹം അടക്കം ചെയ്യാനായി പുതപ്പിച്ചിരുന്ന വെള്ളത്തുണി മാറ്റിയപ്പോള്‍ ബന്ധുക്കള്‍ ആ കാഴ്ച കണ്ടു ഞെട്ടി. 60 കാരിയായിരുന്ന അണ്ണ ലക്ഷ്മിയാണ് അപകടത്തില്‍ മരിച്ചത്. അണ്ണലക്ഷ്മിയുടെ ശരീരം ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ നിന്നാണു ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. വെള്ളത്തുണി പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹം ലഭിച്ചത്. അന്ത്യകര്‍മ്മങ്ങള്‍ക്കായി ബന്ധുക്കള്‍ ഇവരെ പുതപ്പിച്ചിരുന്ന വെള്ളത്തുണി മാറ്റി. എന്നാല്‍ അതൊരു യുവതിയുടെ മൃതദേഹമായിരുന്നു.

ഇതോടെ മരിച്ചയാളുടെ മൃതദേഹമല്ല തങ്ങള്‍ക്ക് ആശുപത്രിയില്‍ നിന്നു ലഭിച്ചത് എന്നു ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. അപകടത്തില്‍ മരിച്ച 60 കാരിക്കു പകരം പൊള്ളലിന്റെ പാടുകളുള്ള 30 കാരിയുടെ മൃതദേഹമാണു ബന്ധുക്കള്‍ക്കു ലഭിച്ചത്. ഇതോടെ തങ്ങള്‍ക്കു ലഭിച്ച മൃതദേഹം ഇവര്‍ ആശുപത്രിയില്‍ തിരികെ ഏല്‍പ്പിച്ചു പ്രതിഷേധം രേഖപ്പെടുത്തി. പിന്നീട് അണ്ണലക്ഷ്മിയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കുകയായിരുന്നു.

അത്തം നാളുകാര്‍ക്ക് രാജയോഗം, ചിത്തിരക്കാര്‍ക്കു ഗുണദോഷസമ്മിശ്രം, ചോതി നാളുകള്‍ക്ക് അപ്രതീക്ഷിത അനുഭവങ്ങള്‍: 2018 നിങ്ങള്‍ക്ക് എങ്ങനെ

Ads by Google
Wednesday 03 Jan 2018 10.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW