Monday, October 22, 2018 Last Updated 30 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jan 2018 03.45 PM

ഗൃഹനിര്‍മ്മാണം ചില സൂചനകള്‍

'' അസുരഖണ്ഡം ഗൃഹനിര്‍മ്മാണത്തിന് ഉചിതമല്ല. ആചാര്യന്മാര്‍ ഇങ്ങനെയുള്ള ഗുണദോഷ ഫലങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ട്. എങ്കില്‍പ്പോലും ഇത് എല്ലാപേര്‍ക്കും പാലിക്കുവാന്‍ സാധിക്കുന്നില്ല. ഉദാഹരണമായി പട്ടണപ്രദേശങ്ങളിലെ ജനസാന്ദ്രത, ഭൂലഭ്യത തുടങ്ങിയവ കാരണമായിട്ടുണ്ട്. അതിന്റെ ഗുണദോഷഫലങ്ങള്‍ അവര്‍ അനുഭവിക്കുകയും ചെയ്യുന്നു. ''
uploads/news/2018/01/179945/joythi020118a.jpg

പ്രകൃതിയിലെ ജീവജാലങ്ങളെ നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും, അവയ്ക്ക് വസിക്കുവാനും വിശ്രമിക്കാനും ഒരിടം; പ്രകൃതിക്ക് അനുകൂലമായിട്ടായിരിക്കും അത് കണ്ടെത്തുകയും നിര്‍മ്മിക്കുകയും ചെയ്യുന്നത്.

ഉത്തമ ഭൂമിയെ കണ്ടെത്തി ആദ്യം ദിഗ് നിര്‍ണ്ണയം നടത്തണം. കിഴക്കു പടിഞ്ഞാറായും തെക്കു വടക്കായും ഓരോ രേഖയുണ്ടാക്കി നാലു ഖണ്ഡങ്ങളാക്കുക. കിഴക്കു വടക്കുള്ള ഖണ്ഡത്തെ ഈശാനഖണ്ഡ (മനുഷ്യഖണ്ഡം) മെന്നും തെക്കുകിഴക്കുള്ള ഖണ്ഡത്തെ ആഗ്‌നേയ ഖണ്ഡ (മൃത്യുഖണ്ഡം) മെന്നും തെക്കുപടിഞ്ഞാറുള്ള ഖണ്ഡത്തെ ദേവഖണ്ഡ (നിര്യതിഖണ്ഡം) മെന്നും വടക്കു പടിഞ്ഞാറുള്ള ഖണ്ഡത്തെ വായൂഖണ്ഡ (അസുരഖണ്ഡം) മെന്നും വിളിക്കുന്നു.

മനുഷ്യഖണ്ഡത്തില്‍ ഗൃഹം നിര്‍മ്മിച്ചാല്‍ സന്തതി, സമ്പത്ത് തുടങ്ങിയ ഫലങ്ങളെ സൂചിപ്പിക്കുന്നു. ദേവഖണ്ഡത്തില്‍ ഗൃഹം നിര്‍മ്മിച്ചാല്‍ സര്‍വ്വ സുഖങ്ങളെയും സൂചിപ്പിക്കുന്നു.

''മനുഷ്യഖണ്ഡം മനുരാജയോജിതം'' എന്ന സാരാവലി സിദ്ധാന്തമനുസരിച്ച് മനുഷ്യഖണ്ഡം ഗൃഹനിര്‍മ്മികള്‍ക്ക് ഉത്തമമാകുന്നു. ഇത് സ്വീകരിക്കാന്‍ തടസ്സം നേരിട്ടാല്‍ ദേവഖണ്ഡം സ്വീ
കരിക്കാം.

''ആഗ്‌നേയഖണ്ഡം യമസംജ്ജിതം സ്യാ-
ന്മിതിപ്രദം ചാഖില വര്‍ജ്ജ്യമേതത്''
എന്ന ചന്ദ്രികാസിദ്ധാന്തപ്രകാരം ആഗ്‌നേയഖണ്ഡത്തില്‍ ഗൃഹം നിര്‍മ്മിച്ചാല്‍ അത് മരണപ്രദമാകുന്നു.

അസുരഖണ്ഡം ഗൃഹനിര്‍മ്മാണത്തിന് ഉചിതമല്ല. ആചാര്യന്മാര്‍ ഇങ്ങനെയുള്ള ഗുണദോഷ ഫലങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ട്. എങ്കില്‍പ്പോലും ഇത് എല്ലാപേര്‍ക്കും പാലിക്കുവാന്‍ സാധിക്കുന്നില്ല.

ഉദാഹരണമായി പട്ടണപ്രദേശങ്ങളിലെ ജനസാന്ദ്രത, ഭൂലഭ്യത തുടങ്ങിയവ കാരണമായിട്ടുണ്ട്. അതിന്റെ ഗുണദോഷഫലങ്ങള്‍ അവര്‍ അനുഭവിക്കുകയും ചെയ്യുന്നു.

പറമ്പിന്റെ കിഴക്കു പടിഞ്ഞാറായ രേഖയ്ക്ക് ബ്രഹ്മസൂത്രമെന്നും തെക്കുവടക്കായ രേഖയ്ക്ക് യമ സൂത്രമെന്നും പേരാകുന്നു. ഇവ കൂടാതെ വായൂകോണില്‍നിന്നും അഗ്നികോണിലേക്കും നിര്യതികോണില്‍നിന്നും ഈശാനകോണിലേക്കും ഓരോ സൂത്രത്തെ കല്പിച്ചിട്ടുണ്ട്.

ഇവയ്ക്ക് രജ്ജുക്കള്‍ എന്ന് പേരാകുന്നു. ഇവ ക്രമത്തില്‍ മൃത്യു സൂത്രമെന്നും കര്‍ണ്ണസൂത്രമെന്നും അറിയപ്പെടുന്നു.

''വേധന്തു ഗൃഹമദ്ധ്യാനാം
ഗോത്രനാശ കാരാത്യജേല്‍'' എന്ന വാസ്തുവിദ്യാ വചനമനുസരിച്ച് ഗൃഹങ്ങള്‍ തമ്മിലുള്ള സൂത്രങ്ങളാലും രജ്ജുക്കളാലും കുളം, കിണര്‍, ഗോശാല തുടങ്ങിയവയുടെ മധ്യസൂത്രങ്ങളില്‍ വേധിക്കുന്നത് ദോഷകരമാണ്.

കിഴക്ക് വേധിച്ചാല്‍ ഭര്‍ത്തൃവിരഹവും, അഗ്നികോണില്‍ കുഷ്ഠരോഗവും തെക്ക് ശത്രുപീഡയും നിര്യതിയില്‍ പുത്രനാശവും പടിഞ്ഞാറ് ധനനാശവും വായൂകോണില്‍ വാതരോഗവും വടക്ക് കുലനാശവും ഈശാന്യത്തില്‍ ധാന്യനാശവും ഫലം എന്ന് ശാസ്ത്രം അനുശാസിക്കുന്നു.

അജയന്‍ ചാത്തന്നൂര്‍
മൊ: 9744982983

Ads by Google

Tuesday 02 Jan 2018 03.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW