Friday, April 20, 2018 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jan 2018 03.29 PM

ചിലപ്പോള്‍ മനുഷ്യരുടെ രൂപത്തിലോ, ചിലപ്പോള്‍ കാക്കയുടേ രൂപത്തിലോ വരും, പ്രമുഖ ഗായികയുടെ പ്രേതം വീട്ടില്‍ എത്താറുണ്ട് എന്നു പിതാവ്

uploads/news/2018/01/179943/singar.jpg

ആറു വര്‍ഷം മുമ്പ് മരിച്ച മകളുടെ പ്രേതം വീട്ടില്‍ വരുമെന്ന് വെളിപ്പെടുത്തലുകളുമായി പിതാവ്. പ്രമുഖ ബ്രിട്ടീഷ് ഗായികയായിരുന്ന ആമി വൈന്‍ഹൗസിന്റെ അച്ഛന്റെ വെളിപ്പെടുത്തലാണ് സാമൂഹികമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ആറു വര്‍ഷം മുമ്പ് മരിച്ച ആമിയുടെ പ്രേതം പതിവായി വീട്ടില്‍ വരാറുണ്ടെന്നാണ് അച്ഛന്‍ മിച്ച് വൈന്‍ഹൗസ് പറയുന്നത്.

മദ്യത്തില്‍ നിന്നുള്ള വിഷബാധയേറ്റാണ് 2011 ജൂലൈയില്‍ ആമി മരിക്കുന്നത്. അതിനുശേഷം അവളുടെ ഓര്‍മ്മകളില്‍ മുഴുകി കഴിയുകയാണ് ആമിയുടെ കുടുംബം. ആമി വൈന്‍ഹൗസ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ജീവകാരുണ്യസംഘടന രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളുമായാണ് ടാക്സി ഡ്രൈവറായിരുന്ന മിച്ചും കുടുംബവും ജീവിക്കുന്നത്. കെന്റിലെ കുടുംബവീട്ടിലാണ് ആമിയുടെ പ്രേതം വരാറുള്ളതെന്ന് ദ സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മിച്ച് വൈന്‍ഹൗസ് വെളിപ്പെടുത്തുന്നത്.

ചിലപ്പോള്‍ മനുഷ്യരൂപത്തിലോ ചിലപ്പോള്‍ കാക്കയുടെ രൂപത്തിലോ ആണ് അവള്‍ വരാറുള്ളത്. കൂടുതലും അവളുടെ ജന്മദിനമായ സെപ്റ്റംബര്‍ 14നാണ് വീട്ടിലെത്താറുള്ളത്. അവള്‍ വന്ന് എന്റെ കിടക്കയുടെ അറ്റത്ത് ഇരിക്കാറുണ്ട്. എന്നെ നോക്കിയിരിക്കും. ഒന്നും സംസാരിക്കാറില്ല. നിനക്ക് സുഖമാണോയെന്ന് ചോദിക്കുമ്പോള്‍ ഒരു മന്ദസ്മിതം മാത്രമാണ് അവളുടെ മറുപടിയെന്നും മിച്ച് പറയുന്നു.

അത്തം നാളുകാര്‍ക്ക് രാജയോഗം, ചിത്തിരക്കാര്‍ക്കു ഗുണദോഷസമ്മിശ്രം, ചോതി നാളുകള്‍ക്ക് അപ്രതീക്ഷിത അനുഭവങ്ങള്‍: 2018 നിങ്ങള്‍ക്ക് എങ്ങനെ

Ads by Google
Tuesday 02 Jan 2018 03.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW