നിരന്തരമായി മിന്നിമറയുന്ന ഫാഷന്ട്രെന്ഡുകള്ക്കൊപ്പം ഷൂസും സഞ്ചരിക്കുന്നു. ആങ്കിള്‍ ബൂട്ട്സ്, ബാലെ ബൂട്ട്സ് എന്നിവയൊക്കെ കാലത്തിനൊത്ത് മാറിക്കഴിഞ്ഞിരിക്കുന്നു.
ഇപ്പോള്‍ ഗ്ലിറ്റര്‍ ഷൂസുകളാണ് പെണ്‍കുട്ടികളുടെ വാര്‍ഡ്രോബില്‍ സ്ഥാനം പിടിക്കുന്ന പുതിയ അതിഥി. പാര്‍ട്ടികളിലും വിവാഹാഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഈ താരം മാറുമെന്ന് നിസംശയം പറയാം.
ഫാഷന്‍വീക്കില്‍ റാംപിലെത്തി ആരാധകരില്‍ വിസ്മയം തീര്‍ത്ത ഗ്ലിറ്റര്‍ ഷൂസുകള്‍ ഇതിനോടകം ബോളിവുഡ് താരങ്ങളുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞു.
ഈ ഗ്ലിറ്റര്ഷൂസുകളുടെ ട്രെന്ഡിനൊപ്പമാകാം ഇനിയുള്ള പെണ്മനസ്സുകളുടെ യാത്ര.