Wednesday, January 24, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jan 2018 11.40 AM

മേല്‍ വസ്ത്രം ധരിക്കാതെ എത്തിയ യുവതിയെ സ്പര്‍ശിച്ച യുവാവിനെ യുവതിയും കൂട്ടുകാരികളും ചേര്‍ന്ന് മര്‍ദ്ദിച്ചു; വീഡിയോ വൈറലാകുന്നു

topless woman, groped

പുതുവത്സരാഘോഷത്തിനിടെ മേല്‍ വസ്ത്രം ധരിക്കാതെ എത്തിയ യുവതിയെ സ്പര്‍ശിച്ച യുവാവിനെ യുവതിയും കൂട്ടുകാരികളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്റിലായിരുന്നു സംഭവം. എന്തായലും സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മാറില്‍ തിളങ്ങുന്ന ഒരു നേരിയ വസ്ത്രം മാത്രമാണ് യുവതി ധരിച്ചിരുന്നത്. പിന്നില്‍ നിന്ന് എത്തി യുവതിയെ അശ്ലീലാര്‍ത്ഥത്തില്‍ സ്പര്‍ശിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെയാണ് യുവതിയും കൂട്ടുകാരികളും ചേര്‍ന്ന് തല്ലിയത്.

നീല ഷര്‍ട്ടും പിങ്ക് തൊപ്പിയും ധരിച്ച യുവാവിനെ യുവതി ഇടിക്കുന്നത് വീഡിയോയില്‍ കാണാം. അതിനിടയില്‍ കൂട്ടുകാരി അയാളുടെ മുഖത്ത് അടിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവ സ്ഥത്തുഉണ്ടായിരുന്ന യുവാവണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആക്രമണത്തില്‍ യുവാവിന് കാര്യമായ മുറിവുകളോ പരിക്കോ പറ്റിയിട്ടില്ല. ഇയാള്‍ തിരിച്ച് അവരോട് പ്രതികരിക്കുന്നതും വീഡിയോയില്‍ ഇല്ല. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ഇതുവരെ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും വീഡിയോയിക്കു താഴെ എത്തുന്നത്. യുവതി മാറ് കാണത്തക്ക വിധത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് നൂറ് കണക്കിന് പേര്‍ കമന്റിട്ടിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പേരും ഈ യുവതിയുടെ പ്രതികരണത്തെ ശക്തമായി പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW