Wednesday, January 16, 2019 Last Updated 8 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jan 2018 02.33 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.

ബോര്‍ഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ചെയര്‍മാന്‍മാരുടെ യോഗം

വിവിധ സി.ബി.സി.എസ്‌.എസ്‌. പ്രോഗ്രാമുകളുടെ ചോദ്യബാങ്ക്‌ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്‌, യു.ജി. ബോര്‍ഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ചെയര്‍മാന്‍മാരുടെ യോഗം നാളെ ഉച്ച കഴിഞ്ഞ്‌ രണ്ടു മണിക്ക്‌ സര്‍വകലാശാലാ മിനി കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കും.

എം.ഫില്‍ ബിസിനസ്‌ സ്‌റ്റഡീസ്‌ പ്രവേശനം

2017-18ല്‍ അഫിലിയേറ്റഡ്‌ കോളജുകളില്‍ ബിസിനസ്‌ സ്‌റ്റഡീസില്‍ എം.ഫില്‍ (സ്വാശ്രയം) പ്രോഗ്രാമില്‍ പ്രവേശനത്തിന്‌ 15 വരെ അപേക്ഷിക്കാം. എന്‍ട്രന്‍സ്‌ ടെസ്‌റ്റും അഭിമുഖവും 22ന്‌ നടത്തുകയും, റാങ്ക്‌ലിസ്‌റ്റ് 25ന്‌ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. 29ന്‌ പ്രവേശനം നടത്തുകയും, ഫെബ്രുവരി ഒന്നിന്‌ ക്ലാസുകള്‍ ആരംഭിക്കുകയും 15ന്‌ പ്രവേശനം അവസാനിപ്പിക്കുകയും ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പോസ്‌റ്റ് ഡോക്‌ടര്‍ ഫെല്ലോഷിപ്പ്‌

ഫുള്‍ടൈം ഗവേഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള പോസ്‌റ്റ് ഡോക്‌ടര്‍ ഫെല്ലോഷിപ്പിന്‌ 31 വരെ നിശ്‌ചിതഫോറത്തിലുള്ള അപേക്ഷകള്‍ സര്‍വകലാശാലാ പഠനവകുപ്പുകളില്‍ സ്വീകരിക്കും. അപേക്ഷാഫോറം സര്‍വകലാശാലാ ജനറല്‍ സ്‌റ്റോറിലും മാതൃകയും വിശദാംശങ്ങളും വെബ്‌സൈറ്റിലും ലഭ്യമാണ്‌.

പ്രൈവറ്റ്‌ എം.എ./എം.എസ്‌.സി. പരീക്ഷാകേന്ദ്രം

നാലിന്‌ ആരംഭിക്കുന്ന നാലാം സെമസ്‌റ്റര്‍ പ്രൈവറ്റ്‌ എം.എ./എം.എസ്‌.സി. പരീക്ഷകള്‍ക്ക്‌ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌ കോളജ്‌ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവര്‍ കളമശേരി സെന്‍റ്‌ പോള്‍സ്‌ കോളജില്‍ പരീക്ഷയെഴുതേണ്ടതാണ്‌. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

ബി.കോം സൂക്ഷ്‌മപരിശോധന

2016 നവംബറില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ ബി.കോം സി.ബി.സി.എസ്‌.എസ്‌. പരീക്ഷയുടെ ഉത്തരക്കടലാസ്‌ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ അപേക്ഷിച്ചവര്‍ നാല്‌, അഞ്ച്‌, ആറ്‌ തീയതികളില്‍ തിരിച്ചറിയല്‍ രേഖയുമായി സില്‍വര്‍ ജൂബിലി പരീക്ഷാഭവനിലെ 225-ാം നമ്പര്‍ മുറിയില്‍ സൂക്ഷ്‌മപരിശോധനയ്‌ക്കായി ഹാജരാകണം.

പരീക്ഷാഫലം

2017 ഡിസംബറില്‍ നടത്തിയ നാലാം വര്‍ഷ ബി.എസ്‌.സി. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

ബയോമെറ്റീരിയല്‍ ശില്‍പശാല ഏഴ്‌ മുതല്‍

സ്വീഡനിലെ സ്‌റ്റോക്‌ഹോം യൂണിവേഴ്‌സിറ്റിയും സംയുക്‌തമായി സംഘടിപ്പിക്കുന്ന ബയോമെറ്റീരിയല്‍സ്‌ ഫോര്‍ ടുമോറോ എന്ന അന്തര്‍ദ്ദേശീയ ശില്‍പശാല ഏഴ്‌ മുതല്‍ ഒമ്പത്‌ വരെ കൊച്ചി മാരിയറ്റ്‌ ഹോട്ടലില്‍ വച്ച്‌ നടത്തും.

ബയോ ഉല്‍പ്പന്നങ്ങളുടെ ഭാവി സാദ്ധ്യതകളെ ശാസ്‌ത്രലോകത്തിന്‌ പരിചയപ്പെടുത്തുക എന്നതാണ്‌ ലക്ഷ്യം. ഗവേഷകര്‍ക്കും ബയോമെറ്റീരിയല്‍ വ്യവസായ രംഗത്തുള്ളവര്‍ക്കും ഈ മേഖലയിലെ നൂതന സാദ്ധ്യതകളെ ശാസ്‌ത്രീയമായി അപഗ്രഥിക്കാനുള്ള അവസരമൊരുക്കും. വിവരങ്ങള്‍ക്ക്‌ ഫോണ്‍: 7025921175.

പ്രോജക്‌ട് ഫെല്ലോ ഒഴിവ്‌

ഇന്റര്‍നാഷണല്‍ ആന്‍ഡ്‌ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ്‌ ആന്‍ഡ്‌ നാനോ ടെക്‌നോളജിയും സി.എസ്‌.ഐ.ആര്‍. ലാബും സംയുക്‌തമായി നടത്തുന്ന പ്രോജക്‌ടില്‍ പ്രോജക്‌ട് ഫെല്ലോ ഒഴിവുണ്ട്‌. ഫിസിക്‌സ്/കെമിസ്‌ട്രി/മെറ്റീരിയല്‍ സയന്‍സ്‌ എന്നീ ബ്രാഞ്ചുകളിലുള്ള ബിരുദാനന്തര ബിരുദവും സി.എസ്‌.ഐ.ആര്‍./യു.ജി.സി. ഫെല്ലോഷിപ്പും ആണ്‌ യോഗ്യത.

താല്‍പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും, പ്രിന്‍സിപ്പല്‍ ഇന്‍വെസ്‌റ്റിഗേറ്റര്‍, ഐ.ഐ.യു.സി.എന്‍.എന്‍. - സി.എസ്‌.ഐ.ആര്‍. പ്രോജക്‌ട്, ഐ.ഐ.യു.സി.എന്‍.എന്‍., മഹാത്മാഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ്‌, കോട്ടയം - 686560 എന്ന വിലാസത്തില്‍ 10നകം സമര്‍പ്പിക്കണം.

കേരള

സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ യോഗാ ആന്‍ഡ്‌ മെഡിറ്റേഷന്‍ മോണിങ്‌ ബാച്ച്‌ : തീയതി നീട്ടി

തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ യോഗാ ആന്‍ഡ്‌ മെഡിറ്റേഷന്‍ (മോണിങ്‌ ബാച്ച്‌) കോഴ്‌സിന്‌ 12 വരെ അപേക്ഷിയ്‌ക്കാം. യോഗ്യത പ്ലസ്‌ ടു/പ്രീ-ഡിഗ്രി ജയിച്ചിരിക്കണം. കോഴ്‌സ്‌ കാലാവധി മൂന്ന്‌ മാസം. സമയം രാവിലെ ഏഴ്‌ മണി മുതല്‍ ഒന്‍പത്‌ മണി വരെ. ഫീസ്‌ 6000. അപേക്ഷ ഫീസ്‌ 100 രൂപ. ക്ലാസുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്ക്‌, ഫോണ്‍ : 0471-2302523.

ബിഎ എല്‍.എല്‍.ബി/ ബികോം എല്‍.എല്‍.ബി/ ബി.ബിഎ എല്‍.എല്‍.ബി ടൈംടേബിള്‍

22ന്‌ ആരംഭിക്കുന്ന ആറാം സെമസ്‌റ്റര്‍ പഞ്ചവത്സര ബിഎ എല്‍.എല്‍.ബി/ ബികോം എല്‍.എല്‍.ബി/ ബി.ബിഎ എല്‍.എല്‍.ബി പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.ഡി.എസ്‌ പരീക്ഷ

31ന്‌ തുടങ്ങുന്ന അവസാന വര്‍ഷ ബി.ഡി.എസ്‌ - പാര്‍ട്ട്‌ രണ്ട്‌ (സപ്ലിമെന്ററി - 2008 സ്‌കീമും, 2008ന്‌ മുമ്പുള്ള സ്‌കീമും) ഡിഗ്രി പരീക്ഷകള്‍ക്ക്‌ പിഴകൂടാതെ 10 (50 രൂപ പിഴയോടെ 12, 125 രൂപ പിഴയോടെ 16) വരെ ഫീസടച്ച്‌ അപേക്ഷിക്കാം.

Ads by Google
Tuesday 02 Jan 2018 02.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW