Tuesday, January 23, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 01 Jan 2018 10.07 PM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2018/01/179641/azcha.jpg

അശ്വതി: പ്രവര്‍ത്തനങ്ങളില്‍ വിജയം. ഏറ്റെടുത്ത പ്രവര്‍ത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കും. ബന്ധുജനങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. ഭൂമിവില്‍പന വഴി ധനലാഭം. മനസില്‍ സന്തോഷം വര്‍ധിക്കും. യാത്രകളിലൂടെ നേട്ടമുണ്ടാക്കും.
ഭരണി: ശ്രമിച്ചുകൊണ്ടിരുന്ന കാര്യങ്ങളില്‍ നേട്ടം. ആരോഗ്യ വിഷമതകള്‍ നേരിടും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ മികച്ച നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ വാഹനം ഉപയോഗിക്കാന്‍ യോഗം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.
കാര്‍ത്തിക: വിശ്രമം കുറവായിരിക്കും. പരിശ്രമത്തിനു തക്ക വിജയങ്ങള്‍ പ്രതീക്ഷിക്കാം. ഔഷധസേവ വേണ്ടിവരും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. വിവാഹാലോചനകളില്‍ തീരുമാനം. ഗൃഹോപകരണങ്ങള്‍, വസ്‌ത്രം എന്നിവ വാങ്ങും.
രോഹിണി: കാര്യവിജയം. കൈമോശം വന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കാന്‍ സാധ്യത. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക്‌ അസുഖങ്ങള്‍ പിടിപെടും. ആശ്രയിച്ചു കഴിയുന്നവരില്‍നിന്നുള്ള എതിര്‍പ്പ്‌ നേരിടും. വ്യവഹാരങ്ങളില്‍ വിജയം.
മകയിരം: മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ക്കു സാധ്യത. വിവാഹാലോചനകളില്‍ തീരുമാനം. വാഹനംമൂലം പരുക്കിനു സാധ്യത. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നത ഉടലെടുക്കും. ഭക്ഷണ സുഖം ലഭിക്കും.
തിരുവാതിര: ധനപരമായ വിഷമതകള്‍ക്കു ശമനം. പ്രവര്‍ത്തനങ്ങളില്‍ വിജയം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവിടും. ചെറിയ വീഴ്‌ച, പരുക്ക്‌ ഇവയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.
പുണര്‍തം: യാത്രകള്‍ വേണ്ടിവരും. തൊഴില്‍പരമായ മികവുണ്ടാകും. പ്രവര്‍ത്തന മേഖലയില്‍ മാറ്റങ്ങള്‍ക്കു സാധ്യത. ഗൃഹോപകരണങ്ങള്‍ വാങ്ങും. ബിസിനസില്‍ പണം മുടക്കും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയം.
പൂയം: മാനസിക സംഘര്‍ഷം അനുഭവിക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകാതെ വിഷമിക്കും തര്‍ക്കങ്ങളിലേര്‍പ്പെടാതെ ശ്രദ്ധിക്കുക. ഒന്നിലധികം തവണ യാത്ര വേണ്ടിവരും. നേത്ര, കര്‍ണരോഗ സാധ്യത.
ആയില്യം: സ്‌ഥാനഭ്രംശം ഉണ്ടായേക്കും. വാക്കുപാലിക്കാന്‍ പണം കടം വാങ്ങേണ്ടിവരും. പരിശ്രമങ്ങളില്‍ വിജയസാധ്യത കുറയും. അലര്‍ജി, ത്വക്ക്‌രോഗ സാധ്യത. മുതിര്‍ന്നവരുമായി അഭിപ്രായ ഭിന്നത. ജലജന്യരോഗങ്ങള്‍ പിടിപെടും.
മകം: അനുകൂല ഫലങ്ങള്‍ വര്‍ധിക്കും. സഹോദര ഗുണം വര്‍ധിക്കും. എതിര്‍ത്തിരുന്ന ഘടകങ്ങള്‍ അനുകൂലമാകും. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ ലാഭങ്ങള്‍ പ്രതീക്ഷിക്കാം. സേനാ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഉദ്യോഗക്കയറ്റം.
പൂരം: പലതരത്തിലുള്ള സുഖാനുഭവങ്ങള്‍. ഗൃഹത്തിലേക്ക്‌ ഉപകരണങ്ങള്‍ വാങ്ങും. കടങ്ങള്‍ വീട്ടാന്‍ അവസരം. മേലധികാരികളില്‍നിന്ന്‌ ആനുകൂല്യങ്ങള്‍ കൈപ്പറ്റും. തൊഴിലന്വേഷകര്‍ക്ക്‌ അനുകൂലം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും.
ഉത്രം: അനുകൂലഫലങ്ങള്‍ വര്‍ധിക്കും. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹൃതമാകും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും. തൊഴില്‍മേഖല പുഷ്‌ടിപ്പെടും. വിദ്യാര്‍ഥികള്‍ക്ക്‌ അനുകൂല സമയം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ബന്ധുഗുണം വര്‍ധിക്കും.
അത്തം: തൊഴില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ബന്ധുക്കളില്‍നിന്നുള്ള അംഗീകാരം ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനം. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. ചെറിയ വീഴ്‌ച, പരുക്ക്‌ ഇവയ്‌ക്കു സാധ്യത. ദീര്‍ഘയാത്രകള്‍ വേണ്ടിവരും.
ചിത്തിര: സാമ്പത്തിക വിഷമം അനുഭവിക്കും. ദാമ്പത്യ സുഖഭംഗം. ഉടമ്പടി, കരാര്‍ പണികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അവിചാരിത ധനനഷ്‌ടം. തൊഴിലന്വേഷകര്‍ക്ക്‌ അനുകൂലം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക്‌ ചികിത്സ വേണ്ടിവരും.
ചോതി: പ്രവര്‍ത്തനമേഖലയില്‍ വിജയം. സാമ്പത്തിക പുരോഗതി. ബിസിനസ്‌, അധ്യാപകവൃത്തി, വൈദ്യസേവനം എന്നിവയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ നേട്ടങ്ങള്‍. വാതജന്യരോഗങ്ങള്‍മുലം വിഷമിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും.
വിശാഖം: വിദേശയാത്രയ്‌ക്കുള്ള ശ്രമത്തില്‍ വിജയിക്കും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനലാഭം. അവിചാരിത യാത്രകള്‍ വേണ്ടിവരും. ദാമ്പത്യസുഖ വര്‍ധന. ബന്ധുജന സമാഗമം ഉണ്ടാകും. ഗൃഹാലങ്കാരത്തില്‍ ശ്രദ്ധപുലര്‍ത്തും. കാര്‍ഷികരംഗത്തുനിന്ന്‌ ധനലാഭം.
അനിഴം: മാനസിക സംഘര്‍ഷം അധികരിക്കും. പരിഹരിക്കപ്പെടാതെ കിടന്നിരുന്ന കുടുംബ പ്രശ്‌നങ്ങള്‍ക്ക്‌ ശമനം. തൊഴില്‍സ്‌ഥലത്തു നിലനിന്നിരുന്ന അസംതൃപ്‌തി തരണം ചെയ്യും. വ്യവഹാരങ്ങള്‍ തീരുമാനമാകാതെ നീളും. ഉദരരോഗ സാധ്യത നിലനില്‍ക്കുന്നു.
തൃക്കേട്ട: തൊഴില്‍പരമായ നേട്ടങ്ങള്‍ കൈവരിക്കും. ഔഷധ സേവയില്‍ ആരോഗ്യം വീണ്ടെടുക്കും. സര്‍ക്കാര്‍ രേഖകള്‍ ലഭിക്കും. പണമിടപാടുകളില്‍ മികവു പുലര്‍ത്തും. കടങ്ങള്‍ വീട്ടും. വാസ സ്‌ഥാനമാറ്റത്തിനു സാധ്യത. വാക്കുതര്‍ക്കങ്ങള്‍ക്കു സാധ്യത.
മൂലം: പ്രണയബന്ധ സാഫല്യം. പൊതുപ്രവര്‍ത്തകര്‍ക്ക്‌ നേട്ടം. ഒന്നിലധികം യാത്രകള്‍. വിദേശയാത്രയ്‌ക്കു യോഗം. വരവിനേക്കാള്‍ അധികരിച്ച ചെലവ്‌. അനാവശ്യ വിവാദങ്ങള്‍. സുഹൃത്തുക്കള്‍ക്കായി പണം മുടക്കും. ഉദരരോഗ സാധ്യത.
പൂരാടം: കടങ്ങള്‍ വര്‍ധിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ അനുകൂല സ്‌ഥലത്തേക്കു മാറ്റം. തൊഴില്‍രഹിതര്‍ക്ക്‌ താത്‌ക്കാലിക ജോലി ലാഭം. സാഹിത്യകൃതികള്‍ പ്രകാശം കാണും. ഊഹക്കച്ചവടത്തില്‍ ആദായം. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവിടും. ഗര്‍ഭിണികള്‍ വേണ്ട കരുതലെടുക്കുക. ശിശുക്കള്‍ക്ക്‌ ജ്വരസാധ്യത.
ഉത്രാടം: ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. വാഹനം മാറ്റിവാങ്ങും. ഇരുചക്രവാഹനത്തിന്‌ അറ്റകുറ്റപ്പണി. കേസുകളില്‍ വിജയം. സന്താനങ്ങള്‍ക്ക്‌ വിവാഹയോഗം. പണമിടപാടു സ്‌ഥാപനങ്ങളില്‍നിന്ന്‌ ലോണ്‍ പാസാകും.
തിരുവോണം: ധൂര്‍ത്തു വര്‍ധിക്കും. സ്‌ത്രീജനങ്ങള്‍ സഹായിച്ച്‌ സാമ്പത്തികനേട്ടം. മംഗളകര്‍മങ്ങളില്‍ സംബന്ധിച്ച്‌ മനസുഖം വര്‍ധിക്കും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം. ലഹരി പദാര്‍ഥങ്ങളില്‍ ആസക്‌തിയുള്ളവര്‍ക്ക്‌ ചികിത്സവഴി മോചനം. ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും.
അവിട്ടം: സ്‌ത്രീകള്‍ക്ക്‌ ഞരമ്പുസംബന്ധ രോഗദുരിതം. ഒന്നിലധികം തവണ വൈദ്യസഹായം വേണ്ടിവരും. വ്യവഹാര വിജയം. സാമ്പത്തിക വിഷമതകള്‍ നേരിടും. സുഹൃദ്‌ സഹായം തേടേണ്ടിവരും. ദമ്പതികളിലൊരാള്‍ക്ക്‌ തൊഴില്‍പരമായ മാറ്റം.
ചതയം: ബിസിനസ്‌ ആവശ്യത്തിനായി പണംമുടക്കും. വിവാഹാലോചനകളില്‍ തീരുമാനം. സുഹൃത്തുക്കള്‍വഴി നേട്ടം. മംഗളകര്‍മങ്ങില്‍ സംബന്ധിക്കും. അവിചാരിത ധനലാഭം. പൊതുവില്‍ വിശ്രമം കുറയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും.
പൂരൂരുട്ടാതി: തൊഴില്‍പരമായ നേട്ടങ്ങള്‍. വാഹനം മാറ്റിവാങ്ങും. സുഹൃത്തുക്കളില്‍നിന്ന്‌ പണം കടം വാങ്ങും. നിയമപരമായ നടപടികള്‍ക്കു വിധേയമാകാന്‍ സാധ്യത. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു നേട്ടം. സ്‌ത്രീകള്‍ മുഖാന്തിരം നേട്ടങ്ങളുണ്ടാകും.
ഉതൃട്ടാതി: കരാര്‍ പണികളില്‍നിന്നു നേട്ടം. ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക്‌ കീഴ്‌ജീവനക്കാര്‍ മൂലം വിഷമങ്ങള്‍. പൈതൃകസ്വത്തു ലഭിക്കും. വിദേശ തൊഴില്‍ സാധ്യത. പിതാവിന്‌ രോഗം. ഉദ്യോഗസ്‌ഥര്‍ക്കു സ്‌ഥലംമാറ്റം. ഭക്ഷണസുഖക്കുറവുണ്ടാകും.
രേവതി: പൊതുപ്രവര്‍ത്തകര്‍ക്ക്‌ അപവാദം കേള്‍ക്കേണ്ടിവരും. ദാമ്പത്യ കലഹമവസാനിക്കും. പാര്‍ട്‌ണര്‍ഷിപ്പ്‌ ബിസിനസില്‍ നേട്ടം. നാഡീസംബന്ധമായ അസുഖങ്ങള്‍. വിദ്യാഭ്യാസത്തില്‍ ഉന്നത വിജയം. ഗൃഹനിര്‍മാണത്തില്‍ തടസം മാറും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Monday 01 Jan 2018 10.07 PM
YOU MAY BE INTERESTED
TRENDING NOW