Tuesday, January 23, 2018 Last Updated 26 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 01 Jan 2018 08.16 PM

കോടീശ്വരന്മര്‍ക്കെന്താ ഡിസ്‌കൗണ്ട് സെയില്‍സുള്ളിടത്ത് കാര്യം?

virat kohili, anushka, social media

കഴിഞ്ഞ ആഴ്ചകളില്‍ വിരാട് കോഹ്‌ലിയും അനുഷ്‌കയും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത് വിവാഹ വാര്‍ത്തകളുമായിട്ടാണ്. എന്നാല്‍ ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞത് മറ്റൊരു കാര്യത്തിനായിരുന്നു. വിവാഹശേഷം നടക്കുന്ന ആദ്യ പരമ്പരയ്ക്കായി വിരാടിപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ്. ഒപ്പം അനുഷ്‌ക്കയും ഉണ്ട്. രണ്ടാളും അവിടെ ഷോപ്പിങ്ങ് തിരക്കിലാണ്.

എന്നാല്‍ വിരാട് പോസ്റ്റ് ചെയ്ത ചിത്രമാണ് ട്രോളന്‍മാര്ക്കിടയിലെ സംസാരവിഷയം. 50ശതമാനം വരെ ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്ത കേപ്ടൗണിലെ ഒരു കടയ്ക്ക് മുന്നിലാണ് താരദമ്പതികളെ ചത്രത്തില്‍ കാണാന്‍ കഴിയുന്നത്. ഡിസ്‌കൗണ്ടെന്ന് കേട്ടാല്‍ ഏത് കോടീശ്വരനും മനസ്സിളകുമെന്നാണ് ഇരുവരുടേയും ചിത്രത്തിന് പിന്നാലെയെത്തിയ കമന്റുകള്‍.

Ads by Google
Ads by Google
TRENDING NOW