Friday, April 20, 2018 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 01 Jan 2018 06.02 PM

സൗന്ദര്യം കൂട്ടാന്‍ മൂക്കില്‍ ശസ്ത്രക്രിയ നടത്തി, എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം സംഭവിച്ചത്

uploads/news/2018/01/179631/women'.jpg

ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സര്‍ജറികള്‍ ചെയ്യുന്നതു പുതിയ കാര്യമല്ല. ഇതില്‍ ഭൂരിപക്ഷവും വിജയിക്കും എങ്കിലും സര്‍ജറികള്‍ ചെയ്ത് അപകടം പറ്റിയവും മുഖത്തിന്റെ ഷെയിപ്പ് മാറിപ്പോയവരും ഉണ്ട്. ഇത്തരത്തില്‍ അപകടം പറ്റിയ തായ്‌ലന്‍ഡ് സ്വദേശിനിയുടെ അനുഭവം ഇങ്ങനെ. മൂക്കില്‍ പ്ലാസ്റ്റിക്ക് സര്‍ജറി നടത്താനാണ് ഇവര്‍ ഹാത് യായ് നഗരത്തല്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ക്ലിനിക്കിനെ സമീപിച്ചത്. ചിലവു കുറഞ്ഞ ചികിത്സ രീതിയായിരുന്നു ഇവിടെ. ഇവര്‍ ഇവിടെ ചികിത്സയ്ക്കു വിധയയായി. മാത്രമല്ല ശസ്‌ക്രിയയിലൂടെ ഇവരുടെ മൂക്കില്‍ സിലിക്കണ്‍ നിര്‍മ്മിതമായ ഒരു വസ്തു സ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍ കുറച്ചു നാളുകള്‍ക്കു ശേഷം ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് അണുബാധയുണ്ടാകുകയായിരുന്നു. ഇതോടെ ഇവരുടെ മൂക്കില്‍ സ്ഥാപിച്ച സിലിക്കണ്‍ നിര്‍മ്മിത വസ്തു മൂക്കില്‍ നിന്നും നെറ്റിയിലൂടെ പുറത്തേയ്ക്കു തള്ളിവരാന്‍ തുടങ്ങുകയായിരുന്നു. സംഭവം കണ്ടു പേടിച്ചു പോയ യുവതി ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തിയ ക്ലിനിക്കിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നു പറഞ്ഞു ക്ലിനിക്ക് അധികൃതര്‍ ഇവരെ കയ്യൊഴിഞ്ഞു.

സംഭവം ചര്‍ച്ചയായിതിനെ തുടര്‍ന്നു ബാങ്കോക്കില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്ലാസ്റ്റിക്ക് സര്‍ജറി ക്ലിനിക്ക് ഇവരെ ഏറ്റെടുക്കുകയായിരുന്നു. കൂടാതെ ഇവരുടെ പ്രശ്‌നം സൗജന്യമായി ചികിത്സിച്ചു ഭേതമാക്കുകയും ചെയ്തു. വളരെ ചെറിയ തുകയ്ക്കു പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് യുവതിയുടെ അനുഭവം എന്നു പറഞ്ഞ് തായ്‌ലന്‍ഡിലെ പ്രശ്‌സത കോസ്മറ്റിക്ക് ക്ലിനിക്ക് യുവതിയുടെ ചിത്രങ്ങള്‍ സോഷില്‍ മീഡിയയിലൂടെ പങ്കുവച്ചു കൊണ്ട് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

പുണര്‍തം നാളുകാര്‍ക്ക് നേട്ടങ്ങളുെട വര്‍ഷം, പൂയം നാളുകാര്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം, ആയില്യക്കാര്‍ക്ക് ഐശ്വര്യത്തിന്റെ നാളുകള്‍

2018 നിങ്ങള്‍ക്കെങ്ങിനെ ?

Ads by Google
Monday 01 Jan 2018 06.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW