Friday, April 20, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 30 Dec 2017 06.58 PM

വി7 സ്മാർട്ട്ഫോണിന് 2,000 രൂപ വിലക്കിഴിവുമായി വിവോ

uploads/news/2017/12/179121/vivo-v7.jpg

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാവായ വിവോ പുതുവർഷം പ്രമാണിച്ചു വമ്പിച്ച വിലക്കിഴിവുമായി രംഗത്ത്. 24 MP സെൽഫി ക്യാമറയുമായി അവതരിച്ച വി7 സ്മാർട്ട്ഫോൺ ഇപ്പോൾ 2,000 രൂപ വിലക്കിഴിവിൽ ലഭ്യമാക്കാം. ഈ മാസം ആദ്യമായിരുന്നു വി7 സ്മാർട്ട്ഫോൺ വിപണിയിലവതരിച്ചത്. ഫ്ലിപ്പ്കാർട്ടിലും ഇന്ത്യയിലെ മുൻനിര മൊബൈൽ സ്റ്റോറുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

ഒരുമാസം തികയും മുൻപെ 2,000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്. 24 MP സെൽഫി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. മികച്ചത്തരം സെൽഫി എടുക്കുന്നതിന് ഫേസ് ബ്യൂട്ടി 7.0 സോഫ്റ്റ്വെയറും ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട്ഫോൺ അൺലോക്ക് ചെയ്യാനും ഈ ഫ്രണ്ട് ക്യാമറ ഉപയോഗപ്പെടുത്താം എന്നതാണ് മറ്റൊരു ഫീച്ചർ.

5.7ഇഞ്ച് ഡിസ്പ്ലെയാണ് ഫോണിന് ലഭിച്ചിരിക്കുന്നത്. കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 450 പ്രോസസർ, ആൻഡ്രോയിഡ് 7.1 നുഗട്ട്, 4GB റാം, 32GB സ്റ്റോറേജ്, 3000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

Ads by Google
TRENDING NOW