Tuesday, September 25, 2018 Last Updated 15 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 30 Dec 2017 03.19 PM

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍...

കാര്‍കൂന്തലിന് ഏഴഴകാണെന്ന് പറയുമ്പോഴും ചുരുണ്ട തലമുടി പരിപാലിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.
uploads/news/2017/12/179095/hairbeauty301217a.jpg

ചുരുളന്‍ മുടിയുടെ ഭംഗി വര്‍ണ്ണിച്ച സിനിമാഗാനങ്ങള്‍ വരെ മലയാളികള്‍ക്ക് സുപരിചിതമാണ്. പക്ഷേ പാട്ടിലെ വര്‍ണ്ണന പോലെ അത്രയെളുപ്പമല്ല ചുരുളന്‍മുടി സംരക്ഷിക്കുന്നത്. അതിനെ മാനേജ് ചെയ്യുക എന്നത് തീര്‍ത്തും ശ്രമകരമായ കാര്യമാണ്.

എത്രയൊക്കെ സ്‌ട്രെയിറ്റനിംഗ് ട്രീറ്റ്‌മെന്റുകള്‍ ചെയ്താലും ഭാവിയില്‍ ചുരുളന്‍ മുടി അതിന്റെ തനതായ സ്വഭാവം കാണിക്കും. മുടി സംരക്ഷിക്കാനുള്ള ടിപ്‌സുകള്‍ പലതും വിപണിയിലുണ്ട്. പക്ഷേ ഓരോരുത്തരുടെയും മുടിയുടെ സ്വഭാവം വെവ്വേറെയാണ്.

അത് മനസ്സിലാക്കാതെ ട്രീറ്റ്‌മെന്റുകള്‍ ചെയ്താല്‍ പ്രതീക്ഷിക്കുന്ന ഫലം കിട്ടില്ല. മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുകയും ട്രീറ്റ്‌മെന്റ് തുടങ്ങുകയും ചെയ്യും മുമ്പ് ചുരുളന്‍മുടിയുടെ ചില പ്രത്യേകതകള്‍ തിരിച്ചറിയാം..

1. ചുരുണ്ടമുടി ഒരിക്കലും ഇടകലര്‍ത്തി ചീകരുത്. മുകളില്‍ നിന്ന് താഴേക്ക് എന്ന രീതിയില്‍ ചീകുക. തലമുടിയിലെ ഉടക്കുകള്‍ കുറയ്ക്കാനും മുടി പൊട്ടിപ്പോകാതിരിക്കാനുമിത് സഹായിക്കും.
2. തലമുടിയുടെ അറ്റം പൊട്ടിപ്പോകുന്നതു കൊണ്ട് ചുരുണ്ടമുടിയില്‍ നീളവ്യത്യാസം പെട്ടെന്നറിയാന്‍ കഴിയും. അതുകൊണ്ട് രണ്ടുമാസത്തിലൊരിക്കല്‍ തലമുടി നന്നായി വെട്ടിയൊതുക്കുക.

3. ഇഴയകന്ന ചീപ്പ് ഉപയോഗിച്ച് ചുരുണ്ടമുടി ചീകുക. ഹെയര്‍ ബ്രഷ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.
4. ഹെയര്‍ ഡ്രെയര്‍ ഉപയോഗിച്ച് മുടി ഉണക്കാതിരിക്കുന്നതാണ് നല്ലത്. കുളി കഴിഞ്ഞശേഷം മുടി നന്നായി തുവര്‍ത്തി അതിനെ സാവധാനം ഉണങ്ങാന്‍ അനുവദിക്കുക.

5. ചൂടാക്കിയ എണ്ണ തലയില്‍ നന്നായി തേച്ചുപിടിപ്പിച്ച ശേഷം, ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ഒരു ടൗവ്വല്‍ തലയില്‍ ചുറ്റുക. ടൗവ്വലിന്റെ ചൂടുമാറുമ്പോള്‍ ഒരുതവണ കൂടി ഇങ്ങനെ ചെയ്യുക.
6. സ്‌റ്റൈലിംഗ് ക്രീം അല്ലെങ്കില്‍ എണ്ണ എന്നിവ ഉപയോഗിക്കുമ്പോള്‍ ചുരുണ്ടതലമുടി വലിച്ചു പിടിച്ച് അറ്റം വരെയത് തേച്ചു പിടിപ്പിക്കാന്‍ ശ്രമിക്കുക.

uploads/news/2017/12/179095/hairbeauty301217a1.jpg

7. കളര്‍, ബ്ലീച്ച്, ജെല്ല്, സ്‌ട്രെയ്റ്റനിംഗ് ട്രീറ്റ്‌മെന്റ് എന്നിവ അധികമാകരുത്. ഇത് മുടി പൊട്ടിപ്പോകാനും ആരോഗ്യം ഇല്ലാതാകാനും കാരണമാകും.
8. പൈനാപ്പിള്‍ ട്രിക്ക് പരീക്ഷിക്കുന്നത് നല്ലതാണ്. തലമുടി വളരെ ലൂസായി പിടിച്ച ശേഷം തലയുടെ മുകളിലായി പോണിടെയ്ല്‍ കെട്ടുക. രാത്രിയിലെ ഉറക്കത്തിനു മുമ്പ് ഇത് ചെയ്താല്‍ ഉടക്കുകള്‍ കുറയും.

9. ചൂടുവെള്ളമുപയോഗിച്ച് മുടി നനയ്ക്കരുത്. അമ്ലാംശം കൂടുതലുള്ള ജലമാണ് വീട്ടിലെങ്കില്‍ ഒരു വാട്ടര്‍ സോഫ്റ്റനര്‍ ഘടിപ്പിക്കുക. അമ്ലാംശമുള്ള വെള്ളത്തിലാണ് തല നനയ്ക്കുന്നതെങ്കില്‍ മുടി ചുരുളാന്‍ സാധ്യതയുണ്ട്.
10. സാധാരണ ഹെയര്‍ ഡ്രയറിനു പകരം ഡിഫ്യൂസര്‍ ഉപയോഗിച്ച് തലമുടി ഉണക്കിയാല്‍ ഒരുപരിധിവരെ ചുരുളന്‍മുടി സ്െ്രടയിറ്റാകും.

11. ഷാംബുവിന് പകരം കണ്ടീഷണര്‍ മാത്രം ഉപയോഗിച്ച് ചുരുളന്‍മുടി കഴുകുന്നതാണ് ഉത്തമം.
12. മുട്ടയുടെ വെള്ള, ഒലിവ് ഓയില്‍, ആല്‍മണ്ട് ഓയില്‍ തുടങ്ങിയവ തലമുടിയില്‍ പുരട്ടുക. ശേഷം മുടി ഷാമ്പൂ ഉപയോഗിച്ച് വൃത്തിയായി കഴുകുക.

13. ഹെയര്‍ ടവ്വലിനു പകരം ഇളം നിറത്തിലുള്ള ടീ-ഷര്‍ട്ട് ഉപയോഗിച്ച് മുടി തോര്‍ത്തിയാല്‍ മുടി കൊഴിച്ചില്‍ ഒരുപരിധിവരെ തടയാം.
14. സാറ്റിന്‍ തലയിണയാണ് രാത്രിയില്‍ ഉപയോഗിക്കുന്നതെങ്കില്‍ മുടി കൊഴിച്ചില്‍ കുറയും.

15. പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കി ശുദ്ധജലം, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ മെനുവില്‍ ഉള്‍പ്പെടുത്തുക. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മുടി വളരൂ.
16. ചുരുളന്‍മുടിയില്‍ തന്നെ വ്യത്യസ്തതകളുണ്ട്. ഏതുതരത്തിലുള്ള ചുരുളന്‍മുടിയാണെന്ന് തിരിച്ചറിഞ്ഞ ശേഷം ഹെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുക.

ലക്ഷ്മി ബിനീഷ്

Ads by Google
Saturday 30 Dec 2017 03.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW