Tuesday, July 17, 2018 Last Updated 49 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 30 Dec 2017 03.09 PM

ആര്‍ത്തവം വൈകി വരുന്നത് ഭയപ്പെടേണ്ട അവസ്ഥയാണോ? ആര്‍ത്തവം ക്രമമാകാന്‍ ചികിത്സകള്‍ ആവശ്യമാണോ?

uploads/news/2017/12/179093/askdrayurveda301217.jpg

അമിതമായ ടെന്‍ഷന്‍, പോഷകാഹാരക്കുറവ്, അതുമൂലം ശരീരത്തില്‍ ഹീയോഗ്ലോബിന്റെ അളവ് കുറയുന്നത് ഇവ ആര്‍ത്തവ ക്രമക്കേട് ഉണ്ടാകാനുള്ള കാരണങ്ങളാണ്

പതിവായി ആര്‍ത്തവം വൈകുന്നു


എന്റെ മകള്‍ക്കുവേണ്ടിയാണ് കത്ത്. മകള്‍ക്ക് 14 വയസ്. വിദ്യാര്‍ഥിയാണ്. ആര്‍ത്തവം ഓരോ മാസവും വളരെ വൈകിയാണ് അവള്‍ക്ക് ഉണ്ടാകുന്നത്. എല്ലാ മാസവും 10 ദിവസമെങ്കിലും വൈകുന്നു. ആര്‍ത്തവ രക്തത്തിന്റെ അളവും കുറവാണ്. ആര്‍ത്തവം വൈകി വരുന്നത് ഭയപ്പെടേണ്ട അവസ്ഥയാണോ? ആര്‍ത്തവം ക്രമമാകാന്‍ ചികിത്സകള്‍ ആവശ്യമാണോ?
----- ഹേമ ഹരികുമാര്‍ ,ചാലക്കുടി

ആര്‍ത്തവം വൈകിവരുന്നത് ഭയപ്പെടേണ്ടതില്ല. സാധാരണ തുടക്കത്തില്‍ അങ്ങനെ ഉണ്ടാകാറുള്ളതാണ്. ആര്‍ത്തവത്തിന്റെ ആദ്യ ഘട്ടത്തില്‍ ആയതുകൊണ്ട് തുടക്കത്തില്‍ തന്നെ മരുന്ന് പഥ്യത്തോടുകൂടി സേവിച്ചാല്‍ തീര്‍ച്ചയായും പ്രയോജനം ലഭിക്കും.

അമിതമായ ടെന്‍ഷന്‍, പോഷകാഹാരക്കുറവ്, അതുമൂലം ശരീരത്തില്‍ ഹീയോഗ്ലോബിന്റെ അളവ് കുറയുന്നത് ഇവ ആര്‍ത്തവ ക്രമക്കേട് ഉണ്ടാകാനുള്ള കാരണങ്ങളാണ്. ഇതിനു വേണ്ടി അശോകാരിഷ്ടം, ദ്രാക്ഷാരിഷ്ടം, കുമാര്യാസവം എന്നീ അരിഷ്ടങ്ങള്‍ തുല്യമായി യോജിപ്പിച്ച് ഒരു ഔണ്‍സ് വീതം ആഹാരശേഷം സേവിക്കുക.

നോര്‍മന്‍ ടാബ്‌ലറ്റ് ഒരെണ്ണം വീതം രാവിലെയും വൈകിട്ടും അരിഷ്ടത്തിന്റെ കൂടെ സേവിക്കുക. ശതാവരിഗുളം 2 ടീസ്പൂണ്‍ കിടക്കാന്‍ സമയം സേവിക്കുക. ദാഹശമനിയിട്ട് തിളപ്പിച്ച് ധാരാളം വെള്ളം കുടിക്കുക. എരിവ്, പുളി, ഉപ്പ്, എണ്ണ പലഹാരങ്ങള്‍ ഇവ ഒഴിവാക്കുക.

ആഹാരം കഴിച്ചാല്‍പുളിച്ചു തികട്ടുന്നു


52 വയസ്. ഉദ്യോഗസ്ഥനാണ്. പുളിച്ചുതികട്ടലാണ് എന്നെ അലട്ടുന്ന പ്രശ്‌നം. ആഹാരം കഴിച്ചാലുടനെയാണ് ഇത് ഉണ്ടാകുന്നത്. വളരെ സമയം ഇരുന്ന് ചെയ്യേണ്ട ജോലിയാണെന്റേത്. ഗ്യാസ്ട്രമ്പിളാണോ ഇതിനു കാരണം? ആയുര്‍വേദ ഔഷധങ്ങളിലൂടെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കിട്ടുമോ?
------ ഗോപാലകൃഷ്ണന്‍ , നെടുമങ്ങാട്

ദഹനപ്രക്രിയയ്ക്കുണ്ടാകുന്ന വൈകല്യമാണിത്. അസിഡിറ്റി കൂടുതല്‍ ഉണ്ടാകുന്നതാണ് ഇതിനു കാരണം. കൃത്യസമയത്ത് ആഹാരം കഴിക്കാത്തതാണ് ഇതിന്റെ പ്രധാനം കാരണം.

കൂടാതെ അധികസമയം ഇരുന്നുള്ള ജോലി ആയതുകൊണ്ട് വായുവിന്റെ പ്രവര്‍ത്തനം ശരിയാകാതെ വരുന്നു. ഇത് ദഹനപ്രക്രിയയെ സാരമായി ബാധിക്കും. ഇങ്ങനെ അസിഡിറ്റി ഉണ്ടാകുന്നു.

പ്രധാനമായും ഇതില്‍ ചെയ്യേണ്ടത് ആഹാരത്തില്‍ കൃത്യത പാലിക്കുക എന്നതാണ്. ഓഫീസില്‍ ഇരുന്നുള്ള ജോലി ആയതുകൊണ്ട് രാവിലെ 3 കിലോമീറ്റര്‍ നടക്കുന്നത് ദഹനപ്രക്രിയയെ വര്‍ധിപ്പിക്കാന്‍ സഹായിക്കും.

തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം. (ദാഹശമനിപ്പൊടി ആണെങ്കില്‍ നന്ന്) അഭയാരിഷ്ടം, പൂതീകരിഞ്ജാസവം, കുസുമാര്യാസവം ഇവ തുല്യ അളവില്‍ യോജിപ്പിച്ച് അതില്‍ ധ
ന്വന്തരം ഗുളിക, വായു ഗുളിക എന്നിവ 10 എണ്ണം വീതം പൊടിച്ച് ചേര്‍ത്ത് 1 ഔണ്‍സ് വീതം ആഹാരശേഷം സേവിക്കുക.

ചിരുവില്വാദി കഷായം കാബ്‌ലറ്റ്, പ്രൊട്ടക്ട് ടാബ്‌ലറ്റ് ചേര്‍ത്ത് 3 നേരം ആഹാരത്തിന് അര മണിക്കൂര്‍ മുമ്പ് സേവിക്കുക. ശോധന ഇല്ലെങ്കില്‍ വരാചൂര്‍ണം കിടക്കാന്‍ നേരം ചെറുചൂടുവെള്ളത്തില്‍ സേവിക്കണം.

കിഴങ്ങുവര്‍ഗങ്ങള്‍, തൈര്, ഉണക്കമത്സ്യം, ചെമ്മീന്‍, തണുത്തവെള്ളം, വറുത്ത സാധനങ്ങള്‍ ഇവ ഒഴിവാക്കണം. രാത്രിയിലെ ആഹാരം മിതമാക്കുകയും നേരത്തെ കഴിക്കുകയും ചെയ്യുക.

ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജ്ജുന ആയുര്‍വേദിക് ഗ്രൂപ്പ്,
തൊടുപുഴ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW