Wednesday, July 18, 2018 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 30 Dec 2017 02.06 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പി.എച്ച്‌.ഡി. കോഴ്‌സ്‌ വര്‍ക്ക്‌

2017ലെ പി.എച്ച്‌.ഡി. പ്രവേശനത്തിന്‌ യോഗ്യത നേടിയിട്ടുള്ള വിദ്യാര്‍ഥികളുടെ കോഴ്‌സ്‌വര്‍ക്ക്‌ ജനുവരി ഒന്നിന്‌ ഗവേഷണകേന്ദ്രങ്ങളില്‍ ആരംഭിക്കും. രജിസ്‌ട്രേഷന്‍ ഉത്തരവുകള്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ എടുക്കേണ്ടതാണ്‌.

പ്രാക്‌ടിക്കല്‍

മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. ഫുഡ്‌ ടെക്‌നോളജി ആന്‍ഡ്‌ ക്വാളിറ്റി അഷ്വറന്‍സ്‌ / ഫുഡ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി/ ഫുഡ്‌ സയന്‍സ്‌ ആന്‍ഡ്‌ ക്വാളിറ്റി കണ്‍ട്രോള്‍ (സി.എസ്‌.എസ്‌. റഗുലര്‍/സപ്ലിമെന്ററി) - ഡിസംബര്‍ 2017 പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ ജനുവരി ഒന്‍പത്‌ മുതല്‍ ബന്ധപ്പെട്ട കോളജുകളില്‍ നടത്തുന്നതാണ്‌. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പരീക്ഷാഫലം

2017 ഒക്‌ടോബറില്‍ നടത്തിയ അവസാനവര്‍ഷ എം.എസ്‌.സി. മെഡിക്കല്‍ മൈക്രോ ബയോളജി, മാസ്‌റ്റര്‍ ഓഫ്‌ ഫിസിയോ തെറാപ്പി (റഗുലര്‍/സപ്ലിമെന്ററി) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ ജനുവരി 11 വരെ അപേക്ഷിക്കാം. എം.എസ്‌.സി. മെഡിക്കല്‍ മൈക്രോ ബയോളജിയില്‍ ഗാന്ധിനഗര്‍ എസ്‌.എം.ഇ.യിലെ എസ്‌. ശില്‍പ, സുബാന എസ്‌, ടോണിയ എലിസബത്ത്‌ തോമസ്‌ എന്നിവരും മാസ്‌റ്റര്‍ ഓഫ്‌ ഫിസിയോ തെറാപ്പിയില്‍ ഗീതു കൃഷ്‌ണ, എസ്‌. രസ്‌ന, ജോസ്‌മി ജോസഫ്‌ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.

2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. ഫൈറ്റോ മെഡിക്കല്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജനുവരി 11 വരെ അപേക്ഷിക്കാം.

അസ്‌പയര്‍ സ്‌കോളര്‍ഷിപ്പ്‌

സംസ്‌ഥാനത്തെ കോളജ്‌ വിദ്യാഭ്യാസ വകുപ്പിന്‌ കീഴിലുള്ള സ്‌ഥാപനങ്ങളിലും സര്‍വകലാശാലകളിലും പഠിക്കുന്ന പി.ജി. വിദ്യാര്‍ഥികള്‍ക്ക്‌ പുറമെയുള്ള സ്‌ഥാപനങ്ങളില്‍ ഹൃസ്വകാല പ്രോജക്‌ടുകളും ഇന്റേണ്‍ഷിപ്പും ചെയ്യാന്‍ പ്രോത്സാഹനം നല്‍കുന്ന അസ്‌പയര്‍ സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പുതുക്കി നിശ്‌ചയിച്ചു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്‌ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

സ്‌റ്റാഫ്‌ നഴ്‌സ്‌ പി.എസ്‌.സി. പരീക്ഷാ പരിശീലനം

എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ ബ്യൂറോയില്‍, കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ നടത്തുന്ന സ്‌റ്റാഫ്‌ നഴ്‌സ്‌ ഗ്രേഡ്‌ 2 പരീക്ഷയ്‌ക്കുള്ള പരിശീലനം ജനുവരി ഒന്നിന്‌ ആരംഭിക്കും. വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2731025.

കേരള

ബി.ടെക്‌ ഫലം

ആറാം സെമസ്‌റ്റര്‍ ബി.ടെക്‌ ഡിഗ്രി പരീക്ഷ (2008 സ്‌കീം) (സപ്ലിമെന്ററി, ട്രാന്‍സിറ്ററി, മേഴ്‌സിചാന്‍സ്‌) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓണ്‍ലനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 17.

എം.എ ഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം ജൂലൈയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ ഹിസ്‌റ്ററി സപ്ലിമെന്ററി പരീക്ഷയുടെയും മേഴ്‌സിചാന്‍സ്‌ പരീക്ഷയുടെയും ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

ക്ലാസില്ല

വിദൂര വിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ബി.കോം കോഴ്‌സിന്‌ ആലപ്പുഴ സെന്ററില്‍ 30, 31 തീയതികളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.

എം.ഫില്‍ ഫലം

ഒക്‌ടോബറില്‍ നടത്തിയ എം.ഫില്‍ ഹിന്ദി ലാംഗ്വേജ്‌ ആന്‍ഡ്‌ ലിറ്ററേച്ചര്‍ 2016-17 ബാച്ച്‌ (സി.എസ്‌.എസ്‌) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

തീയതി നീട്ടി

അറബിക്‌ വിഭാഗം നടത്തിവരുന്ന കമ്മ്യൂണിക്കേറ്റീവ്‌ അറബിക്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിന്റെ 2018 ജനുവരിയില്‍ തുടങ്ങുന്ന ബാച്ചിലേക്ക്‌ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി മൂന്നിലേക്ക്‌ നീട്ടി. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 9446827141.
എം.എ ഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം ജൂലൈയില്‍ നടത്തിയ പ്രീവിയസ്‌ /ഫൈനല്‍ എം.എ സോഷ്യോളജി സപ്ലിമെന്ററി, എം.എ ഹിന്ദി സപ്ലിമെന്ററി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ കൈപ്പറ്റണം

ജൂലൈയില്‍ നടത്തിയ എം.എ ഫിലോസഫി സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ പാളയം എസ്‌.ഡി.ഇ ഓഫീസില്‍ നിന്നും ജനുവരി മൂന്ന്‌, നാല്‌ തീയതികളില്‍ ഹാള്‍ടിക്കറ്റുമായി വന്ന്‌ കൈപ്പറ്റണം.

വിദൂര വിദ്യാഭ്യാസ കേന്ദ്രം ഓഗസ്‌റ്റില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ കമ്പ്യൂട്ടര്‍സയന്‍സ്‌ സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ പാളയം എസ്‌.ഡി.ഇ ഓഫീസില്‍ നിന്നും ജനുവരി മൂന്ന്‌, നാല്‌ തീയതികളില്‍ ഹാള്‍ടിക്കറ്റുമായി വന്ന്‌ കൈപ്പറ്റേണ്ടതാണ്‌.

Ads by Google
Saturday 30 Dec 2017 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW