Friday, July 20, 2018 Last Updated 40 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 29 Dec 2017 06.50 PM

ഭാര്യയേയും കാമുകനേയും നാട്ടുകാര്‍ പിടികൂടി, വിവരം അറിഞ്ഞ് അന്യദേശത്തു നിന്നു വന്ന ഭര്‍ത്താവ് ചെയ്തത്: ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

uploads/news/2017/12/178807/marage.jpg

കാമുകനൊപ്പം ജീവിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ച ഭാര്യയേ കാമുകനു വിവാഹം ചെയ്തു നല്‍കി യുവാവ് വ്യത്യസ്തനാകുന്നു. ബീഹാറിലെ വൈശാലി ജില്ലയിലാണു സംഭവം. പത്തുവര്‍ഷം മുമ്പാണ് അരുണ്‍ കുമാറും മധുകുമാരിയും തമ്മിലുള്ള വിവാഹം നടന്നത്. ഉപജീവന മാര്‍ഗം തേടി പോകുന്ന അരുണ്‍ കുമാര്‍ പലപ്പോഴും ഗ്രാമത്തില്‍ പുറത്തായിരിക്കും. ഇതിനിടയില്‍ മധുകുമാരിയും ശ്രാവണും തമ്മിലുള്ള ബന്ധം നാട്ടുകാര്‍ പിടികൂടി ഭര്‍ത്താവിനെ അറിയിച്ചു. വൈകാതെ ഗ്രമക്കോടതി വിളിച്ചു ചേര്‍ക്കുകയും ചെയ്തു. മധുകുമാരിയും ഭര്‍ത്താവും കാമുകനും ഈ കോടതിയില്‍ ഹാജരായിരുന്നു. താനും ശ്രാവണും പ്രണയത്തിലാണ് എന്നും അയാളുടെ ഒപ്പം ജീവിക്കാനാണ് ഇഷ്ടം എന്നും മധുകുമാരി അറിയിച്ചു.

തങ്ങളെ ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണം എന്നും ഇവര്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഇതോടെ ഭാര്യയുടെ ആഗ്രഹം സഫലീകരിക്കാന്‍ ഭര്‍ത്താവ് മുന്നിട്ട് ഇറങ്ങുകയായിരുന്നു. നിരവധി ഗ്രാമിണരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ വച്ച് ഇരുവരുടെയും വിവാഹം ഭര്‍ത്താവ് നടത്തി കൊടുത്തു. ഇതു കൂടാതെ ദമ്പതികളുടെ പ്രശ്‌നരഹിത ജീവിതം ഉറപ്പുവരുത്താന്‍ പിറ്റെന്നു തന്നെ വിവാഹം കോടതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതു കൂടാതെ രണ്ടു കുട്ടികളെയും അരുണ്‍ ഭാര്യക്കു കൈമാറി. തനിക്കു വില്ലനാകാന്‍ താല്‍പ്പര്യം ഇല്ല എന്നും സന്തോഷകരമായ ജീവിതം നയിക്കാന്‍ അവരെ അനുവദിക്കണം എന്നും അരൂണ്‍ പറഞ്ഞു.

പുണര്‍തം നാളുകാര്‍ക്ക് നേട്ടങ്ങളുെട വര്‍ഷം, പൂയം നാളുകാര്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം, ആയില്യക്കാര്‍ക്ക് ഐശ്വര്യത്തിന്റെ നാളുകള്‍

2018 നിങ്ങള്‍ക്കെങ്ങിനെ ?

Ads by Google
Friday 29 Dec 2017 06.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW