Friday, January 18, 2019 Last Updated 15 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 29 Dec 2017 03.14 PM

നടികള്‍ വിവാഹിതരായാല്‍

uploads/news/2017/12/178777/CiniINWsamatha291317a.jpg

നടിമാര്‍ വിവാഹിതരായാല്‍ പ്രേക്ഷകര്‍ക്ക്, സ്വപ്നകന്യക എന്ന ഇമേജ് നഷ്ടപ്പെട്ടു പോകും എന്ന സെന്റിമെന്റ് നിലവിലുണ്ട്. ഈ പട്ടികയില്‍ അവസാനമായി ഇടം നേടിയ നടിയാണ് 'പുതിയ പെണ്ണായ' സാമന്ത.

'മെര്‍സല്‍' പടത്തിന്റെ വന്‍ വിജയം സാമന്തയുടെ ജീവിതത്തിലെ സ്‌പെഷല്‍ എന്നു വേണം പറയാന്‍. ഇപ്പോള്‍ റിലീസാകാന്‍ പോകുന്ന സാവിത്രിയുടെ ജീവിതകഥയായ 'നടികയര്‍ തിലകം' സിനിമയുടെ ഷൂട്ടിംഗിന്റെ തിരക്കിലാണ് സാമന്ത.

? മദ്രാസിലെ പല്ലാവാരത്തുകാരിയായ നിങ്ങള്‍ ഇപ്പോള്‍ തെലുങ്ക് ദേശത്തെ ഉന്നത കുടുബിനിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ മാറ്റത്തെക്കുറിച്ച് എന്താണ് അഭിപ്രായം.


ഠ ഞാനിപ്പോഴും പല്ലാവാരത്തുള്ള സാമന്ത തന്നെയാണ്. സാമന്ത റൂത്ത്പ്രഭു എന്ന പേരു മാത്രം മാറ്റി. സാമന്ത അഗ്‌നേനി എന്ന പേരില്‍ അറിയപ്പെടുന്നു.

നാഗചൈതന്യ എന്നെ വിവാഹം കഴിച്ച ശേഷം റിലീസായ എന്റെ രണ്ടുപടങ്ങള്‍ വന്‍ വിജയമായിരുന്നു. തെലുങ്കില്‍ 'രാജ്ജു കാരി കാതി' എന്ന പടത്തില്‍ എന്റെ അമ്മാവന്‍ നാഗാര്‍ജുനയോടൊപ്പം അഭിനയിക്കുകയുണ്ടായി. ഇപ്പോള്‍ 'മെര്‍സില്‍' പടവും.

? അടുത്തടുത്തായി വിജയ്്‌യോടൊപ്പം 'കത്തി' തെറി' 'മെര്‍സില്‍' എന്നീ പടങ്ങളില്‍ അഭിനയിച്ചു കോളടിച്ചല്ലോ.


ഠ ഒരുപാട് പേര്‍ ഈ ചോദ്യം ചോദിക്കുകയുണ്ടായി. ഇതൊരു വലിയ സാധനയാണെന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുമുണ്ട്. പ്രത്യേകിച്ചും ഈ മത്സരരംഗത്ത്. വിജയ് എന്നെന്നും എനിക്ക് നല്ല ഫ്രണ്ടാണ്. എന്തായാലും ഇക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതി തന്നെയാണ്.
uploads/news/2017/12/178777/CiniINWsamatha291317a2.jpg

? നിങ്ങളുടെ വിവാഹത്തിന് ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ക്ഷണിച്ചത് പക്ഷേ നിങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണക്കാരായ പ്രേക്ഷകരെയും മീഡിയാ സംഘത്തെയും ഒഴിവാക്കിയത് എന്തുകൊണ്ടാണ്.


ഠ അയ്യോ... അങ്ങനെ ഒരു വിചാരത്തോടെ ഞാന്‍ ആരെയും ഒഴിവാക്കിയതല്ല. മേല്‍പ്പറഞ്ഞ ഇരുകൂട്ടരെയും എനിക്കൊരിക്കലും മറക്കാന്‍ പറ്റില്ല. ഞങ്ങളുടെ വിവാഹം വളരെ ലളിതമായി നടത്തണമെന്ന് തുടക്കത്തിലെ പ്ലാനിട്ടിരുന്നതാണ്.

ഞങ്ങളുടെ രണ്ടു കുടുംബത്തില്‍ പെട്ട ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമേ ഇതില്‍ പങ്കെടുത്തിരുന്നുള്ളു. ഏറിയാല്‍ 200 പേര്‍ മാത്രം. ആയിരക്കണക്കിന് ക്ഷണിതാക്കള്‍ എത്തുമ്പോള്‍ സന്തോഷത്തിന്റെ മികവ് കുറഞ്ഞുപോകും.

? വിവാഹമായിക്കഴിഞ്ഞാല്‍ കുറേനാള്‍ വിശ്രമത്തിന് ശേഷമേ അഭിനയരംഗത്ത് വരാറുള്ളു. നിങ്ങള്‍...


ഠ ശരിയാണ്. കുറച്ചു വിശ്രമം അത്യാവശ്യമാണെന്നു തോന്നി. നാം ഒരു കാര്യത്തില്‍ ഏര്‍പ്പെടുന്നു. അതില്‍ പ്രതീക്ഷിച്ചതു പോലെ വിജയം വരിച്ചുവെന്നിരിക്കട്ടെ. എങ്കില്‍കൂടി ഞാന്‍ കുറെദിവസം പോലും വിശ്രമിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല.

അത്രത്തോളം എന്റെ തൊഴിലില്‍ ഞാന്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നു. ഈ ഒരു മനസ്സ് എക്കാലവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്. പണത്തിനു വേണ്ടി മാത്രം ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതായി കരുതരുത്. എനിക്കെന്റെ കഴിവു തെളിയിക്കണം.

അതുകൊണ്ടുതന്നെയാണ് അവിശ്രമം ഞാന്‍ പണിയെടുക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ എന്നെക്കൊണ്ട് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ, ഒക്കെ ഞാന്‍ കൃത്യനിഷ്ഠയോടും ആത്മാര്‍ത്ഥമായും ചെയ്യുന്നുണ്ട്. കഠിനമായ അദ്ധ്വാനം ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അതെനിക്ക് മനസ്സിന്റെ നിറവിന് കാരണമാകുന്നു.

uploads/news/2017/12/178777/CiniINWsamatha291317a1.jpg

? വിവാഹശേഷം മുന്‍ രീതിയില്‍ എല്ലാ വേഷങ്ങളിലും അഭിനയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ.


ഠ വിവാഹിതയായ സ്ഥിതിക്ക് എന്റെ സിനിമാ കരിയറില്‍ മാറ്റം വരുത്തണമെന്നാണോ പറയുന്നത്? ഒരിക്കലും ഒരു മാറ്റവും ഉണ്ടാകില്ല. തുടര്‍ന്ന് ഞാന്‍ അഭിനയിക്കുന്ന ഓരോ സിനിമയും വരിവരിയായി റിലീസാകും.

പുതിയ പടങ്ങളെ സംബന്ധിച്ച്, അതു സെലക്ട് ചെയ്യുന്ന വിഷയത്തില്‍ ഞാനിപ്പോള്‍ ശരിക്കും മാറിയിരിക്കുകയാണ്. ഞാന്‍ സിനിമാരംഗത്ത് വന്ന് എട്ടുവര്‍ഷങ്ങളാകുന്നു. തുടര്‍ന്ന് ഒരേ രീതിയില്‍ അഭിനയിക്കുന്നതില്‍ എനിക്ക് താല്പര്യമില്ല.

ഇന്നുവരെ ആരും അഭിനയിക്കാത്ത, ഏറ്റവും അതിശയിപ്പിക്കത്തക്ക വേഷങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. എനിക്ക് മാത്രമല്ല, ഓഡിയന്‍സിനും അത് ബോറായിത്തോന്നും.

-സുധീന ആലംകോട്

Ads by Google
Friday 29 Dec 2017 03.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW