Tuesday, January 23, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 29 Dec 2017 03.01 PM

ഹൃദയാരോഗ്യത്തിന് ഈന്തപ്പഴം

uploads/news/2017/12/178774/Weeklyhelth291217.jpg

ഈന്തപ്പഴം കഴിക്കുന്നതിലൂടെ രുചിപോലെ തന്നെ ഗുണവും ഉണ്ട്. ഈന്തപ്പഴം കഴിച്ച് അരമണിക്കൂറിനുളളില്‍ അതിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്തുതുടങ്ങും. അതോടെ ക്ഷീണം മാറുകയും അമിതവിയര്‍പ്പ് ശമിക്കുകയും ചെയ്യും. ഇതിലെ പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും.

കൊഴുപ്പ് കുറഞ്ഞ ഫലമാണ് ഈന്തപ്പഴം. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആഹാരത്തിലെ എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് കുടലില്‍ വച്ചുതന്നെ നാരുകള്‍ തടയുന്നു. അങ്ങനെ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎഎല്‍-ന്റെ തോതു കുറയ്ക്കുന്നു.

എല്‍ഡിഎല്‍ കൂടിയാല്‍ അത് രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടി രക്തസഞ്ചാരത്തിനു തടസമുണ്ടാക്കും. പിന്നീട് അത് ഹൃദയരോഗങ്ങള്‍, സ്‌ട്രോക്ക് എന്നിവയ്ക്കും ഇടയാക്കും. ഈന്തപ്പഴം ശീലമാക്കിയാല്‍ അത്തരം ആപത്തുകള്‍ ഒഴിവാക്കാം.

Ads by Google
TRENDING NOW