Monday, October 15, 2018 Last Updated 12 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 01.43 PM

സാംസങ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 3,000 രൂപ ഡിസ്‌കൗണ്ട്

Samsung Galaxy On Nxt

സാംസങ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫര്‍ ഒരുക്കി സാംസങ്. ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവര്‍ണാവസരമാണ് ഇത്. ഡിസംബര്‍ 27 നാണ് വില്പനയൊരുക്കിയിരിക്കുന്നത്. 17,900 രൂപ പ്രൈസ് ടാഗില്‍ അവതരിച്ച ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ 3,000 രൂപ ഡിസ്‌കൗണ്ടില്‍ ലഭ്യമാക്കാം. നിലവില്‍ 14,900 രൂപയാണ് സാംസങ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്‌ഫോണിന്റെ വില.

മാത്രമല്ല, 2,484 രൂപയുടെ ഇഎംഐ ഓപ്ഷനും ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗാലക്‌സി ഓണ്‍ നെക്സ്റ്റ് ഗോള്‍ഡ്, ബ്ലാക്ക് നിറങ്ങളിലായിരുന്നു കഴിഞ്ഞ വര്‍ഷം ഓക്ടോബറില്‍ വിപണിയിലെത്തിയത്. 5.5 ഇഞ്ച് ഡിസ്‌പ്ലെയിലാണ് ഫോണ്‍ എത്തിയത്. ഓക്ട-കോര്‍ 7870 പ്രോസസര്‍, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മാലോ, 3GB ജിബി റാം, 64GB ജിബി സ്റ്റോറേജ്, 13MP റിയര്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 3,300 mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകള്‍. 3,300 mAh ബാറ്ററിയാണ് ഫോണിന്റെ കരുത്ത് .

Ads by Google
Thursday 28 Dec 2017 01.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW