Friday, July 20, 2018 Last Updated 51 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 01.38 PM

6 ഇഞ്ച് ഡിസ്‌പ്ലെയുമായി ഓപ്പോ A75, A75s ബെസല്‍ ലെസ് സ്മാര്‍ട്ട്‌ഫോണുകള്‍

Oppo A75, Oppo A75s

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ A75, A75s ബെസല്‍ ലെസ് സ്മാര്‍ട്ട്‌ഫോണുകളെ അവതരിപ്പിച്ചു. ഇവയുടെ അവതരണം തായ്വാനിലാണ് നടത്തിയിരിക്കുന്നത്. സെല്‍ഫി ക്യാമറയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് 20MP ഫ്രണ്ട് ക്യാമറുമായിട്ടാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയിരിക്കുന്നത്. ഷ്യാപേന്‍ ഗോള്‍ഡ്, ബ്ലാക്ക് നിറങ്ങളിലാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിച്ചിരിക്കുന്നത്.

ഓപ്പോ A75 സ്മാര്‍ട്ട്‌ഫോണ്‍ 32GB സ്റ്റോറേജ് പ്രദാനം ചെയ്യുമ്പോള്‍ A75s സ്മാര്‍ട്ട്‌ഫോണിന് 64GB സ്റ്റോറേജാണുള്ളത്. സ്റ്റോറേജ് കപ്പാസിറ്റിയിലുള്ള വ്യത്യാസമല്ലാതെ ഇരു ഫോണുകള്‍ക്കും ഒരേ ഫീച്ചറുകളാണുള്ളത്. ഓപ്പോ A75 സ്മാര്‍ട്ട്‌ഫോണിന് 23,544 രൂപയും A75s ന് 25,686 രൂപയുമാണ് വില.

6 ഇഞ്ച് ഡിസ്‌പ്ലെയിലാണ് മോഡലുകള്‍ വിപണിയില്‍ എത്തുന്നത്. 2.5GHz P23 പ്രോസസര്‍, ആന്‍ഡ്രോയിഡ് 7.1 നുഗട്ട്, 4GB റാം, 16MP റിയര്‍ ക്യാമറ, 20 MP ഫ്രണ്ട് ക്യാമറ, 3200mAh ബാറ്ററിതുടങ്ങിയതാണ് പ്രധാന പ്രത്യേകതകള്‍.

Ads by Google
Thursday 28 Dec 2017 01.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW