Sunday, July 22, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 04.14 PM

ചില വിശ്വാസങ്ങളും ശാസ്ത്രങ്ങളും

uploads/news/2017/12/178120/joythi271217a.jpg

വിഘ്‌നേശ്വര ക്ഷേത്രത്തില്‍ ഏത്തമിടുന്നത് കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ് പതിവ്.

'വലം കൈയാല്‍ വാമശ്രവണവുമിടം
കൈവിരലിനാല്‍
വലം കാതും തൊട്ടക്കഴലിണ പിണച്ചുള്ള നിലയില്‍
നിലം കൈമുട്ടാലേ പലകുറി തൊടുന്നേ നടിയനി-
ന്നലം കാരുണ്യാബ്‌ധേ! കളക മമ വിഘ്‌നം ഗണപതേ!

എന്ന മന്ത്രം ചൊല്ലിക്കൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്, ഏത്തമിടേണ്ടത്. മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില്‍ ചെയ്യാറുണ്ട്. ഇതൊക്കെ വിശ്വാസം.

എന്നാല്‍ ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിക്കുന്നത്. ആധുനിക യുഗത്തില്‍ കണ്ടുപിടിക്കപ്പെട്ടത് ഈ വ്യായാമമുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്കു കൂടുമെന്നാണ്.

ക്ഷേത്ര പരിസരത്ത് നാമജപത്തിനു മാത്രമേ സ്ഥാനമുള്ളൂ. കാരണം ആരാധനാമൂര്‍ത്തിയുടെ ധ്യാനം മനസ്സിലാക്കുന്നതിനാണ്. എന്നാല്‍ മാത്രമേ ഫലം ഉത്തമമായിരിക്കുകയുള്ളൂ.

ക്ഷേത്രത്തില്‍ നടയ്ക്കുനേരേ നിന്ന് തൊഴരുത് എന്ന് പറയുന്നതും ശ്രീകോവിലിനുള്ളില്‍ നോക്കി തൊഴുന്നതും ശാസ്ത്രീയതയുളളവയാണ്. അമിതമായ പ്രകാശം നമ്മുടെ റെറ്റിനയ്ക്ക് ദോഷമാകുമ്പോള്‍ ശാന്തതയോടെയുള്ള പ്രകാശ രശ്മികള്‍ ഗുണകരമാണെന്ന് ശാസ്ത്രം തെളിയിക്കുന്നു.

മനഃശാന്തിയുണ്ടെങ്കില്‍ ശരീരസുഖം ലഭിക്കുമെന്ന് പഴമക്കാര്‍ പറയുന്നു. മനുഷ്യരെ അലട്ടുന്ന പല രോഗങ്ങള്‍ക്കും കാരണം ശാന്തിയില്ലാത്തതാണെന്ന് കണ്ടുപിടിച്ചിരിക്കുന്നു.

മനഃസംഘര്‍ഷം കൂടിയാല്‍ അള്‍സര്‍ വരുമെന്ന് ആധുനികശാസ്ത്രം പറയുന്നു. ടെന്‍ഷന്‍ കൂടിവരുമ്പോള്‍ ശരീരത്തില്‍ ഹൈഡ്രോളിക് ആസിഡിന്റെ ഉല്പാദനം വര്‍ദ്ധിക്കുന്നു.

ഇത് ചെറുകുടലിന്റെ 'മ്യൂക്കസ്' കവചത്തെ ഭേദിച്ച് കുടലിന്റെ പേശികളില്‍ ഉഗ്രവ്രണങ്ങളുണ്ടാക്കുന്നു. വ്രണങ്ങള്‍ വളര്‍ന്നുവളര്‍ന്ന് അള്‍സറായും ചിലപ്പോള്‍ അത് ക്യാന്‍സറായും മാറുന്നുണ്ട്.

ഇങ്ങനെ കണ്ടുവരുന്ന രോഗങ്ങളെ 'സൈക്കോസൊമാറ്റിക്ക്' രോഗങ്ങള്‍ എന്നാണ് വിളിച്ചുവരുന്നത്. മനസ്സിനുണ്ടാകുന്ന രോഗങ്ങള്‍ വളര്‍ന്ന് അവസാനം ശരീരത്തിലേക്കും വ്യാപിക്കുന്ന അവസ്ഥയുണ്ടാകുന്നു.

സി.ആര്‍. ചന്ദ്രലേഖ
തിരുവനന്തപുരം

Ads by Google
Wednesday 27 Dec 2017 04.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW