Monday, October 22, 2018 Last Updated 29 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 03.15 PM

ദേ ഇങ്ങനെ കഴിക്കണം

ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണ രീതികള്‍.....
uploads/news/2017/12/178107/fodetingtips271217.jpg

അലുവയും മത്തിക്കറിയും; ഇതെന്ത് കോമ്പിനേഷന്‍ എന്ന് തോന്നിയോ? ഇതാണ് മലയാളികളുടെ ഇന്നത്തെ ഭക്ഷണശൈലി. എന്തൊക്കെ എങ്ങനെ കഴിക്കണമെന്നറിയില്ല. ചിലര്‍ കിടക്കയില്‍ കിടന്ന് ടി.വി കണ്ടേ ആഹാരം കഴിക്കൂ. ചിലരോ ലാപ്ടോപ്പ് തുറന്നുവച്ച് ചിപ്‌സും കൊറിച്ചിരിക്കും.

ഇതുപോലെ ആമാശയത്തെ മറന്ന് നാവിന്റെ രുചി തേടി പോകുന്നത് അപകടമാണ്. ആരോഗ്യകരമായ ആഹാര ശീലങ്ങള്‍ പാലിക്കുന്നതാണ് ശരീരത്തിന് ഉത്തമം.

വീട്ടില്‍ നിന്ന് തുടങ്ങാം


ഏറ്റവും സുരക്ഷിതവും പോഷക സമൃദ്ധവും വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണമാണ്. പുറത്തുനിന്നു കഴിക്കേണ്ടിവന്നാല്‍ വൃത്തിയുള്ള ഹോട്ടലുകള്‍ തെരഞ്ഞെടുക്കണം. കൊഴുപ്പ് അധികമുള്ള, എണ്ണയില്‍ വറുത്ത വിഭവങ്ങള്‍ പരമാവധി ഒഴിവാക്കുക.

ഭക്ഷണം സാവധാനം


ഭക്ഷണം സാവധാനം സമയമെടുത്ത് ചവച്ചരച്ച് കഴിക്കണം. ചവച്ചരയ്ക്കുമ്പോള്‍ വായിലുണ്ടാകുന്ന ഉമിനീര്‍, ആഹാരം ദഹിക്കാന്‍ സഹായിക്കുന്നു.
ക്ഷണത്തില്‍ ഭക്ഷിക്കുക, അതാണ് ഭക്ഷണമെന്ന് ചിലര്‍ക്കെങ്കിലും ധാരണയുണ്ട്.

എന്നാല്‍ ആഹാരം വളരെ പെെട്ടന്ന് കഴിക്കുമ്പോള്‍ നെഞ്ചെരിച്ചില്‍ പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

മാത്രമല്ല അളവില്‍ കൂടുതല്‍ കഴിക്കാനും സാധ്യതയുണ്ട്. ഇതു ശരീരഭാരം കൂടാനിടയാക്കും. അതുകൊണ്ട് സാവധാനം ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.

അല്പം ഇടം ബാക്കി ഇടാം


നല്ല വിശപ്പുണ്ടെന്ന് കരുതി വയര്‍ നിറയെ ഭക്ഷണം കഴിക്കരുത്. വയര്‍ നിറഞ്ഞാല്‍ ദഹനം വൈകും. ആഹാരം കൂടുതല്‍ കഴിച്ചാല്‍ തലച്ചോറിന് മന്ദത അനുഭവപ്പെടുകയും ക്ഷീണം വരുകയും ചെയ്യും.

വിശപ്പുള്ളപ്പോള്‍ ഭക്ഷണം


ഭക്ഷണം കഴിക്കാന്‍ സമയം പാലിക്കുന്നത് നല്ലതാണ്. ദഹിക്കാനുള്ള സമയം നല്‍കാതെ വീണ്ടും വീണ്ടും ആഹാരം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കു കാരണമാകും. അതുകൊണ്ട് വിശക്കുമ്പോള്‍ മാത്രം കഴിക്കുക.

പക്ഷേ മൂന്ന് നേരത്തെയും പ്രധാന ഭക്ഷണത്തിന്റെ സമയം തെറ്റാതെ നോക്കണം. ഇതിനിടയില്‍ വിശക്കുകയാണെങ്കില്‍ ചെറിയ സ്നാക്സുകളോ പഴങ്ങളോ കഴിക്കാം.

വായ് അടച്ചു കഴിക്കുക


നന്നായി ചവച്ചരച്ചു കഴിക്കുന്നതുപോലെ പ്രധാനമാണ് വായ് അടച്ചുപിടിച്ച് ചവയ്ക്കുന്നത്.വളരെ കുറച്ച് ആഹാരമെടുത്ത് നന്നായി ചവച്ചരച്ച് കഴിക്കുക. അമിതമായാല്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടും.

ബാലന്‍സ് ചെയ്യുക


കഴിക്കുന്ന ഭക്ഷണം എപ്പോഴും സന്തുലിതമായിരിക്കണം. മാംസ്യം,അന്നജം, പ്രോട്ടീനുകള്‍, വിറ്റമിനുകള്‍, നാരുകള്‍, ഇലക്കറികള്‍ എന്നിവ മെ നുവില്‍ ഉള്‍പ്പെടുത്തണം. ഒപ്പം നാരുകള്‍ അടങ്ങിയ പഴങ്ങളും.

ഇടവേളകള്‍


മൂന്ന് നേരം ഭക്ഷണം എന്ന ശീലം മാറിയിരിക്കുന്നു. ഇന്ന് അളവ് കുറച്ച് കൂടുതല്‍ തവണ കഴിക്കുന്നതാണ് ശീലം. അതിനാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു ഗ്രീന്‍ ടീയില്‍ തുടങ്ങാംപ്രഭാത ഭക്ഷണത്തിനുശേഷം 11മണിയോടെ പഴവര്‍ഗങ്ങള്‍ കഴിക്കാം. ഉച്ചയ്ക്ക് സമീകൃതമായ ആഹാരം. നാല് മണിക്ക് ചായയും സ്നാക്സും. രാത്രി ഏഴരയോടെ അത്താഴം കഴിക്കണം.

അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണമെന്നാണ് കേള്‍വി. കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം. രാത്രി വയര്‍ നിറയെ ഭക്ഷണം കഴിക്കരുത്. അത്താഴത്തിനുശേഷം വെള്ളം കുടിക്കണം. കിടക്കുന്നതിനുമുമ്പ് ആവശ്യമെങ്കില്‍ ആപ്പിള്‍ പോലെ പുളിയുള്ള പഴങ്ങള്‍ കഴിക്കാം.

ഇരുന്ന് കഴിക്കാം


നന്നായി നിവര്‍ന്നിരുന്നു ആഹാരം കഴിക്കുക. എങ്കിലേ ദഹനം സുഗമമാകൂ. കിടന്നുകൊണ്ട് ഭക്ഷണം കഴിക്കരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ ശ്വാസകോശത്തിലേക്ക് കടക്കാനിടയുണ്ട്.

ഇടയ്ക്ക് വെള്ളം വേണ്ട


ഭക്ഷണശേഷം വെള്ളം കുടിക്കുന്നതാണ് നല്ലത്. ആഹാരം കുറച്ചു കഴിച്ചാല്‍ മതിയെന്നുണ്ടെങ്കില്‍ കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാം. പുറത്തു നിന്ന് കഴിക്കുമ്പോള്‍ ഈ ശീലം നല്ലതാണ്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW