Monday, January 22, 2018 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 02.50 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/12/178100/Weeklyjokes271217a.jpg

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച പുഷ്‌ക്കരന്‍ അക്വേറിയത്തില്‍ വളര്‍ത്തുന്ന അലങ്കാരമത്സ്യങ്ങളെ എടുത്ത് വെളിയിലിടുന്നതു കണ്ട് രഘു:
നീയെന്തിനാ മീനിനെയെല്ലാം എടുത്ത് വെളിയിലിടുന്നത്?
പുഷ്‌ക്കരന്‍: ഞാന്‍ ഏതായാലും മരിക്കാന്‍ തീരുമാനിച്ചു. മീനുകളെങ്കിലും പോയി രക്ഷപ്പെടട്ടെ.
- അനില്‍ കൃഷ്ണ, പുളിമാത്ത്

ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചയില്‍ ഒരാള്‍:
രാവിലെ രാജാവിനെപ്പോലെയും ഉച്ചയ്ക്ക് രാജകുമാരനെപ്പോലെയും രാത്രി ഭിക്ഷക്കാരനെപ്പോലെയും കഴിക്കണമെന്നാണ് പറയാറ്.
സദസില്‍ നിന്നും ഒരാള്‍:
രാവിലെയും ഉച്ചയ്ക്കും അങ്ങനെ കഴിച്ചു കഴിയുമ്പം രാത്രി ഓട്ടോമാറ്റിക്കായി ഭിക്ഷക്കാരനായിക്കൊള്ളും.
- വിനോദ്, എഴുപുന്ന

****

നിത്യവും ജിമ്മില്‍ പോകുന്ന രാജുവിനോട് ദാമു: എന്താ ഈയിടെയായി ദിവസവും ജിമ്മില്‍ പോവുന്നത്?
രാജു: അറിഞ്ഞില്ലേ... വയറിനും ജി.എസ്.ടി വരുന്നെന്ന്. ഈ കുടവയറൊന്നു കുറയ്ക്കാനാ...
ദാമു: മണ്ടാ... അത് ഇലക്ട്രിക് വയറിനാ...
- മുരളീധരന്‍, മനയ്ക്കപ്പടി

***

uploads/news/2017/12/178100/Weeklyjokes271217a1.jpg

സിനിമയില്‍ പല സീനുകളിലും ഡ്യൂപ്പിന്റെ സഹായം തേടുന്ന നടിയോട് സംവിധായകന്‍:
എന്താ മാഡം ഒരു വിഷമം പോലെ...
നടി: ഞാനൊരു അമ്മയാകാന്‍ പോവുന്നു. ഇനി പത്തുമാസം സഹിച്ചല്ലേ പറ്റൂ. ഇത് വേറൊരുത്തിയെ ഏല്‍പ്പിക്കാന്‍ പറ്റില്ലല്ലോ.
- റോയ് ജി. നാഗാലാന്റ്

***
പുരുഷന്മാര്‍ക്കുള്ള കുടുംബാസൂത്രണക്യാമ്പിലെ ചികിത്സയ്ക്ക് ശേഷം വിവേക് ഡോക്ടറോട്:
സാര്‍... എന്റെ ഭാര്യ ഇനി പ്രസവിക്കില്ലല്ലോ, അല്ലേ?
ഡോക്ടര്‍: താങ്കള്‍ക്കിനി കുട്ടികളുണ്ടാവില്ല. ഞാന്‍ ഗ്യാരന്റി.
- മൊയ്തീന്‍കുട്ടി, തിരൂര്‍

****
മൃഗഡോക്ടര്‍ പാപ്പാനോട്:
എടോ... തന്റെ ആന വിഴുങ്ങിയ എന്റെ ഫോണ്‍ കിട്ടിയോ?
പാപ്പാന്‍: കിട്ടി.
ഡോക്ടര്‍: ഇന്റര്‍നെറ്റ് കിട്ടുന്നുണ്ടോ?
പാപ്പാന്‍: സര്‍വീസ് കഴിഞ്ഞു വന്നതുകൊണ്ട് ഫുള്‍ കവറേജാ...
- ജിനു, കോട്ടയം

****

uploads/news/2017/12/178100/Weeklyjokes271217a2.jpg

രേഖ സുമതിയോട്: എടീ, എന്നെ രമേശും സുരേഷും ഒരേപോലെ പ്രേമിക്കുന്നു. ഞാന്‍ ആരെ വിവാഹം കഴിക്കണം? ആരാണ് ആ ഭാഗ്യവാന്‍?
സുമതി: നിന്റെ വിവാഹം രമേശിന്റെ കൂടെ ആയിരിക്കും. സുരേഷായിരിക്കും ആ ഭാഗ്യവാന്‍.
- വത്സമ്മ, ബാംഗ്ലൂര്‍

****

ചൈനീസ് പാചകക്ലാസില്‍ കുക്ക്:
അങ്ങനെ ഒരു ഫുള്‍ കോഴിയെ ഡ്രസ്‌ചെയ്ത് വൃത്തിയാക്കി മസാലയൊക്കെ തേച്ച് പുഴുങ്ങിയ മുട്ട അതിന്റെ ഉള്ളിലേക്ക് തള്ളിവയ്ക്കണം.
വിദ്യാര്‍ഥി: എന്റെ സാറേ, മുട്ട അതിന് വേണ്ടാത്തതുകൊണ്ടല്ലേ ഇടുന്നത്? പിന്നെന്തിനാ പുഴുങ്ങി വീണ്ടും അതിനുള്ളിലേക്ക് തള്ളിവയ്ക്കുന്നത്?
- മാളവിക, ഗാന്ധിനഗര്‍

Ads by Google
Ads by Google
TRENDING NOW