Monday, October 15, 2018 Last Updated 6 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Dec 2017 02.00 PM

ജിയോണി എസ്10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ച്

 Gionee

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവായ ജിയോണി പുതിയ എസ്10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിനെ വിപണിയിലെത്തിച്ചു. 15,999 രൂപ പ്രൈസ് ടാഗിലാണ് ഈ ഫോണ്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള റീടെയ്ല്‍ സ്റ്റോറുകളില്‍ ഫോണ്‍ ലഭ്യമാണ്. ഡിസംബര്‍ 23 മുതലാണ് വില്പനയാരംഭിക്കുക. 16 MP ഫ്രണ്ട് ക്യാമറ, വാട്‌സ് ആപ്പ് ക്ലോണ്‍ ഫീച്ചര്‍ എന്നിവയാണ് എസ് 10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകള്‍.

1.4GHz ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 7.1, 4GB റാം, 32GB സ്റ്റോറേജ്, 16MP സെല്‍ഫി ക്യാമറ, 3100mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ജിയോണി ഇന്ത്യയും പേ ടിഎം ചേര്‍ന്ന് ക്യാഷ് ബാക്ക് ഓഫറുകളും നല്‍കുന്നുണ്ട്. എസ്10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ജിയോ ഉപഭാക്താക്കള്‍ക്ക് 309 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 10 മാസത്തേക്ക് 5 ജിബി വരെ എല്ലാ മാസവും ലഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW