Tuesday, January 23, 2018 Last Updated 25 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Dec 2017 01.50 PM

കെ 9 മ്യൂസിക് 4 ജി സ്മാര്‍ട്ട്‌ഫോണുമായി കാര്‍ബണ്‍ വിപണിയില്‍

Karbonn

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവായ കാര്‍ബണ്‍ പുതിയ കെ 9 മ്യൂസിക് 4 ജി സ്മാര്‍ട്ട്‌ഫോണിനെ വിപണിയിലെത്തിച്ചു. ഈ സ്മാര്‍ട്ട്‌ഫോണ്‍ പേരു സൂചിപ്പിക്കുന്നത് പോലെ മ്യൂസിക് പ്രേമികളെ ലക്ഷ്യം വച്ചാണ് അവതരിച്ചിരിക്കുന്നത്.

ഷ്യാംപേന്‍ ഗോള്‍ഡ്, ബ്ലൂ നിറങ്ങളില്‍ എത്തിയിരിക്കുന്ന കെ 9 മ്യൂസിക് 4 ജി സ്മാര്‍ട്ട്‌ഫോണിന് 4,990 രൂപയാണ് വില. വില അടിസ്ഥാനപ്പെടുത്തി നോക്കുകയാണെങ്കില്‍ റെഡ്മി 4A,10.or D സ്മാര്‍ട്ട്‌ഫോണുകളായിരിക്കും കാര്‍ബണ്‍ കെ 9 മ്യൂസിക് 4 ജി സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന എതിരാളികള്‍.

5 ഇഞ്ച് ഡിസ്‌പ്ലെയിലാണ് ഫോണ്‍ എത്തുന്നത്. ആന്‍ഡ്രോയിഡ് 7.0 നുഗട്ട്, 1.3GHz ക്വാഡ്-കോര്‍ പ്രോസസര്‍, 1GB റാം, 16GB സ്റ്റോറേജ്, 8MP റിയര്‍ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ, 4 ജി കണക്ടിവിറ്റി, ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവയാണ് മറ്റു സവിശേഷതകള്‍. 2200mAh ബാറ്ററിയാണ് ഫോണിന്റെ കരുത്ത്. 128 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാവുന്നതാണ്.

Ads by Google
Tuesday 26 Dec 2017 01.50 PM
YOU MAY BE INTERESTED
TRENDING NOW