ആന്റിബയോട്ടിക്സ് കഴിച്ചതിനു ശേഷം പനി മാറിയെങ്കിലും ചുമ കുറവില്ലാത്തതാണ് ഇവിടെ കുട്ടിയെ അലട്ടുന്നത്. മരുന്നു കഴിച്ചിട്ടും ചുമ കുറവില്ലാത്തതിനാല്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഉള്ളില്‍ കടന്ന അന്യവസ്തുക്കള്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്.
ഇതിനെ ഫോറിന് ബോഡി ആസ്പിരേഷന്‍ എന്നാണ് പറയുന്നത്. ഇങ്ങനെയെന്തെങ്കിലും തകരാര്‍ ഉണ്ടോ എന്നറിയാന്‍ എക്സ്റേ എടുത്തു പരിശോധിച്ചു നോക്കുന്നത് നന്നായിരിക്കും. തുടര്‍ന്നും ചുമയ്ക്ക് മാറ്റമില്ലെങ്കില്‍ ആസ്ത്മയാണോ കാരണമെന്ന് കണ്ടെത്തണം. എന്തായാലും ഒരു ശിശുരോഗവിദഗ്ധനെ കാണിക്കുന്നത് നന്നായിരിക്കും.
പതിനഞ്ചു വയസിനു താഴെ മാത്രം പ്രായമുള്ള കുട്ടികള്‍ ചുമച്ച് കഫം തുപ്പിക്കളയാറില്ല. പകരം അവര്‍ അത് വിഴുങ്ങിക്കളയുകയാണ് ചെയ്യുന്നത്. കുട്ടി അധികനേരം ചുമയ്ക്കുകയാണെങ്കില്‍ ഛര്‍ദിച്ച് കഫം പുറത്തുപോകുന്നതായാണ് കാണുന്നത്.
ഇത് കുട്ടികളില്‍ സാധാരണ കണ്ടുവരുന്നു. ഇതിന് പ്രത്യേകിച്ച് ചികിത്സകളൊന്നും ആവശ്യമില്ല. പക്ഷേ, ചുമ രണ്ടാഴ്ചയായി കുറവില്ലാതെ നില്ക്കുന്ന സാഹചര്യത്തില്‍ മറ്റെന്തെങ്കിലും തകരാര്‍ ഉണ്ടോ എന്ന് പരിശോധിക്കണം.
കൊച്ചുകുട്ടികള്‍ പന്ത്രണ്ട് മണിക്കൂര്‍ ഉറങ്ങണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ആറോ എട്ടോ മണിക്കുര്‍ ഉറക്കം മാത്രം മതിയാവും. ചില കുട്ടികളില്‍ ഉറക്കം മറ്റ് കുട്ടികളെ അപേക്ഷിച്ച് കുറവായിരിക്കാം.
അതുകൊണ്ടാണ് നിങ്ങളുടെ കുട്ടി രാത്രി വളരെ വൈകി ഉറങ്ങുന്നതും നേരത്തേ ഉണരുന്നതും. ഉറക്കം കുറവുള്ള കുട്ടികളെ പകല്‍ സമയം ഉറക്കാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ വന്നാല്‍ കുട്ടി രാത്രി നന്നായി ഉറങ്ങിക്കൊള്ളും.
ചെറുപ്രായത്തില്‍ മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്നത് സൂക്ഷിക്കണം. പലകാരണങ്ങള്‍കൊണ്ട് കുഞ്ഞുങ്ങളില്‍ മൂത്രത്തില്‍ പഴുപ്പ് ഉണ്ടായെന്നുവരാം. അതിനാല്‍ കുട്ടിക്കുണ്ടാകുന്ന മൂത്രത്തില്‍ പഴുപ്പിന്റെ കാരണം എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സകള്‍ നടത്തേണ്ടതുണ്ട്.
മൂത്രം, രക്തം എന്നിവ കള്‍ച്ചര്‍ ചെയ്യണം. കിഡ്നിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കണം. അള്‍ട്രാസൗണ്ട് സ്കാനിംഗ്, എം.യു.സി മുതലായ പരിശോധനകള്‍ വഴി രോഗകാരണം കണ്ടെത്താം.
കത്തില്‍ നിന്നും വായിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തി ല്‍ നിങ്ങളുടെ കുഞ്ഞിന് അഡിനോയ്ഡ് ഗ്രന്ഥിയുടെ അമിത വളര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. അടിക്കടി ഉണ്ടാകുന്ന മൂക്കടപ്പും തൊണ്ടവേദനയും ഇതിന്റെ ലക്ഷണമാണ്. ഒരു ഇഎന്‍ടി സ്പെഷലിസ്റ്റ് ഡോക്ടറെ കാണുന്നത് നന്നായിരിക്കും. ചെറിയ സര്‍ജറി വേണ്ടിവന്നേക്കാം. എന്നുകരുതി ഭയപ്പെടേണ്ടതായി ഒന്നുമില്ല.
കണ്ണില്‍ പൊടിയടിച്ചതുകൊണ്ടോ അന്യവസ്തുക്കള്‍ കണ്ണില്‍ പോയതുകൊണ്ടോ ഇതുപോലെ സംഭവിക്കാം. നിങ്ങളുടെ കുട്ടിയുടെ പ്രശ്നം അങ്ങനെയാവാനേ വഴിയുള്ളൂ. അധികം പഴകിയ വേദനയൊന്നുമല്ലല്ലോ. ഏതാനും ദിവസമല്ലേ ആയിട്ടുള്ളൂ. ഗുരുതരപ്രശ്നമാകാന് തരമില്ല.
പ്രത്യേകിച്ച് കാഴ്ചയ്ക്ക് തകരാറില്ലാത്ത സ്ഥിതിക്ക്. അപ്പോഴേക്കും കണ്ണാടി വയ്ക്കേണ്ടിവരുമോ എന്നു ചോദിക്കാന്‍ വരട്ടെ. കണ്ണില്‍നിന്നും തുടര്‍ച്ചയായി വെള്ളം വരുകയും വേദനയുമുണ്ടെങ്കില്‍ നേത്രരോഗവിദഗ്ധനെ കാണിക്കുക. മിക്കവാറും കണ്ണില്‍ മരുന്ന് ഒഴിക്കുന്നതിലൂടെ ബുദ്ധിമുട്ട് ഒഴിവാക്കാനാവും.
ചിക്കന്‍പോക്സ് വന്ന പാടുകള്‍ പൂര്‍ണമായും ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ സമയം ചിലപ്പോള്‍ വേണ്ടിവന്നേക്കാം. ശരീരപ്രകൃതിയും ത്വക്കിന്റെ സ്വഭാവവുമനുസരിച്ചായിരിക്കുമിത്.
പാടുകള്‍ മാറിക്കിട്ടാന്‍ പ്രത്യേക മരുന്നോ ഓയിന്റ്്മെന്േറാ പുരട്ടേണ്ടതില്ല. കുട്ടിയുടെ നിറവുമായി പാടിന് യാതൊരു ബന്ധവുമില്ല. ശരീരത്തിലെ പാടുകളെ അക്ഷേിച്ച് മുഖത്തെ പാടുകള്‍ വൈകി മാത്രമേ മായുകയുള്ളൂ.