Tuesday, October 16, 2018 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
സി.എം. ഷാജി
Monday 25 Dec 2017 08.54 AM

ഗര്‍ഭിണികളെ പിഴിഞ്ഞു സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍; കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലെ പണം ആശുപത്രികള്‍ തട്ടിയെടുക്കുന്നു

uploads/news/2017/12/177696/govt-hsptl.jpg

കൊച്ചി: ആര്‍.എസ്.ബി.െവെ. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളായ ഗര്‍ഭിണികളെ പിഴിഞ്ഞു സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍.

ഇന്‍ഷുറന്‍സ് കാര്‍ഡുമായി പ്രസവത്തിന് എത്തുന്നവരില്‍നിന്ന് ആശുപത്രികള്‍ ഈടാക്കുന്നത് പതിനായിരം രൂപ. പാവപ്പെട്ട കുടുംബങ്ങള്‍ക്കു മികച്ച ചികില്‍സാ സൗകര്യം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയില്‍നിന്നാണ് ഈ െകെയിട്ടുവാരല്‍.

2008ല്‍ മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് മന്ത്രാലയത്തിനു കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജന (ആര്‍.എസ്.ബി.െവെ) യിലെ പണമാണു സര്‍ക്കാര്‍ ആശുപത്രികള്‍ തട്ടിയെടുക്കുന്നത്.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കായാണു പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 30 രൂപ ഈടാക്കി ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ക്കു പരമാവധി പ്രതിവര്‍ഷം 30,000 രൂപയുടെ ചികില്‍സ ഇതുവഴി സൗജന്യമായി ലഭിക്കും. സംസ്ഥാനത്തെ 140 സര്‍ക്കാര്‍ ആശുപത്രികളിലും 165 സ്വകാര്യ ആശുപത്രികളിലും ആര്‍.എസ്.ബി.െവെ. സേവനം ലഭ്യമാണ്.

ആശുപത്രിയില്‍ പ്രവേശിച്ച് ഒരുദിവസമെങ്കിലും കിടത്തി ചികില്‍സയ്ക്ക് വിധേയരാകുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇ.സി.ജി, എക്‌സ്‌റേ, സ്‌കാനിങ് തുടങ്ങിയ പരിശോധനകള്‍, മരുന്നുകള്‍, സിറിഞ്ച്, ബാന്‍ഡേജ് തുടങ്ങിയ ചികില്‍സാ ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം ചെലവാകുന്ന തുക പദ്ധതിയില്‍നിന്നു ലഭിക്കും.
ആശുപത്രികളിലെ പ്രത്യേകം തുറന്നിരിക്കുന്ന കൗണ്ടറുകളില്‍ കാര്‍ഡ് ആക്ടിവേറ്റ് ചെയ്താല്‍ പിന്നീടു പണം അടയ്‌ക്കേണ്ടതില്ല. ആശുപത്രി വിടുമ്പോള്‍ ചികില്‍സയ്ക്കായി ചെലവുവന്ന തുക കാര്‍ഡില്‍നിന്നു കുറവു ചെയ്യും. ചികില്‍സാച്ചെലവ് സംബന്ധിച്ച ബില്ലും രോഗികള്‍ക്കു നല്‍കും. എന്നാല്‍ പ്രസവത്തിന്റെ കാര്യത്തില്‍ മാത്രം വ്യത്യസ്ത നിലപാടാണു ബന്ധപ്പെട്ടവര്‍ സ്വീകരിച്ചുവരുന്നത്. ഗര്‍ഭിണി അഡ്മിറ്റാകുമ്പോള്‍ കാര്‍ഡ് ആക്ടിവേഷനാകും. തുടര്‍ന്ന് സുഖപ്രസവമാണെങ്കില്‍പ്പോലും പതിനായിരം രൂപയാണു കാര്‍ഡില്‍നിന്നു കുറവു ചെയ്യുന്നത്.

പ്രസവത്തിനു മാത്രം ''ഫിക്‌സഡ് നിരക്ക്'' എന്തെന്ന ചോദ്യത്തിനു ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവുമില്ല. ഡോക്ടറുടെ സേവനവും മരുന്നുമെല്ലാം സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണെന്നിരിക്കെയാണ് ഈ തട്ടിപ്പ്. വിശദമായ ബില്ല് ആവശ്യപ്പെട്ടാല്‍ നല്‍കാനും തയാറാകുന്നില്ല.

Ads by Google
സി.എം. ഷാജി
Monday 25 Dec 2017 08.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW