Friday, July 20, 2018 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 25 Dec 2017 08.00 AM

യുവാവിനെ കൊലപ്പെടുത്തി തോട്ടില്‍ തള്ളിയശേഷം പ്രതി കശുമാവില്‍ തൂങ്ങിമരിച്ചു

uploads/news/2017/12/177691/murder.jpg

മുലമറ്റം: യുവാവിനെ കുത്തിക്കൊലപ്പെടുത്തി തോട്ടില്‍ തള്ളിയ കേസിലെ മുഖ്യപ്രതി ജീവനൊടുക്കി. മൂന്നുങ്കവയല്‍ തോട്ടുചാലില്‍ ജെറീഷാ(32) ണു മരിച്ചത്. തൃശുരിലെ ബന്ധുവിന്റെ വീട്ടിലെ പുരയിടത്തില്‍ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച കാണാതായ ഇടതൊട്ടിയില്‍ ജോമോനെ വെള്ളിയാഴ്ചയാണു കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ സുഹൃത്തും ബന്ധുവുമായ ജെറീഷിനെ പോലീസ് പ്രതിചേര്‍ത്തിരുന്നു. ഒളിവിലായിരുന്ന ജെറീഷിനായി അന്വേഷണം നടത്തി വരുമ്പോഴാണു മരിച്ച വിവരം അറിയുന്നത്. കൊലപാതകത്തില്‍ സഹായിച്ചതിന് അറസ്റ്റിലായ ജെറീഷിന്റെ പിതാവ് തോമസിനെയും മാതാവ് ലീലാമ്മയെയും കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ലീലാമ്മയുടെ ബന്ധുവായ, കാക്കനാട്ട് പരേതനായ ജോണിന്റെ ഭാര്യ മേരിയുടെ തൃശൂര്‍ പീച്ചിയിലുള്ള വീട്ടില്‍ ശനിയാഴ്ച രാത്രിയിലാണ് ജറീഷ് എത്തിയത്. ഭക്ഷണം കഴിച്ചശേഷം നാട്ടില്‍ കുറച്ചു പ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞു. പ്രശ്‌നങ്ങളാണെങ്കില്‍ ഇവിടെ നില്‍ക്കേെണ്ടന്നു മേരി പറഞ്ഞപ്പോള്‍ രാവിലെ പോകാമെന്നു മറുപടി നല്‍കി. ഇന്നലെ രാവിലെ മേരി പള്ളിയില്‍ പോയപ്പോള്‍ ജെറിഷ് ഉറങ്ങുകയായിരുന്നു. എന്നാല്‍, പള്ളിയില്‍നിന്നു തിരിച്ചുവന്നമ്പോള്‍ ജെറിഷിനെ പറമ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ മറ്റു ബന്ധുക്കളെയും പീച്ചി പോലീസ് മുഖേന കാഞ്ഞാര്‍ പോലീസിലും വിവരമറിയിച്ചു. കാഞ്ഞാര്‍ സി.ഐ: മാത്യു ജോര്‍ജും സംഘവും സംഭവസ്ഥലത്തേയ്ക്കു പുറപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ച രാത്രി ജെറീഷ് ജോമോനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്. ജെറീഷിന്റെ പിതാവ് ലോട്ടറി വില്‍പനക്കാരിയെ തലയ്ക്കു ചുറ്റികയ്ക്കടിച്ചു പരുക്കേല്‍പിച്ച കേസില്‍ ജാമ്യം നില്‍ക്കാന്‍ ജോമോന്‍ വിസമ്മതിച്ചതാണു കൊലപാതകത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.

കേസില്‍ മാതാപിതാക്കളെ ചോദ്യംചെയ്തപ്പോള്‍ മകന്‍ ജെറീഷ് ജോമോനെ കൊന്നതാണെന്നു മൊഴി നല്‍കിയിരുന്നു. താനും മകനും കൂടി വലിച്ചുകൊണ്ടുവന്ന് തോട്ടില്‍ ഇടുകയായിരുന്നുവെന്നും തോമസ് പറഞ്ഞു. മുറിയിലെ രക്തക്കറ ലീലാമ്മ കഴുകിക്കളഞ്ഞതാണെന്നും മൊഴി നല്‍കി.

Ads by Google
Monday 25 Dec 2017 08.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW