Friday, April 20, 2018 Last Updated 32 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 23 Dec 2017 03.09 PM

ഋഷീശ്വരന്മാര്‍ പറഞ്ഞ അഞ്ച് സരോവരങ്ങള്‍ ഇവയാണ്...

uploads/news/2017/12/177264/joythi231217a.jpg

ഭാരതത്തിന്റെ നാലുകോണുകളിലായി നാല്പീഠങ്ങള്‍ (വടക്കന്‍ അതിര്‍ത്തിയില്‍ ബദരീനാഥ്, തെക്ക് രാമേശ്വരം, കിഴക്ക് ജഗന്നാഥപുരി, പടിഞ്ഞാറ് ദ്വാരകി) സ്ഥാപിച്ച് ഈ രാജ്യത്തിന്റെ ഐക്യത്തെ സുദൃഢമാക്കാന്‍ കഴിഞ്ഞതുപോലെ ഋഷീശ്വരന്മാര്‍ അഞ്ച് സരോവരങ്ങള്‍ക്കും ആദരപൂര്‍വം സ്ഥാനം നല്‍കിയിട്ടുണ്ട്.

ജാതിഭേദം, പ്രാദേശികത മുതലായവയില്‍ നിന്ന് ഭാരതീയരെ മുക്തരാക്കി, ഐക്യഭാരതം വര്‍ത്തെടുക്കുന്നതില്‍ ഇവയ്ക്ക് ഗണ്യമായ പങ്കുണ്ട്. വിന്ദുസരസ്സ്, നാരായണ സരസ്സ്, പമ്പാസരസ്സ്, പുഷ്‌കര തീര്‍ത്ഥം, മാനസസരോവരം എന്നിവയാണ് പഞ്ചസരോവരങ്ങള്‍.

ദക്ഷിണ ഭാരതീയനോട് പിതൃകര്‍മ്മത്തിനും, തീര്‍ത്ഥാടനത്തിനും ഉത്തരഭാരതത്തിലെ കാശി-ഗയ-പ്രയാഗ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചതുപോലെ ഉത്തരഭാരതീയനോട് കന്യാകുമാരിയിലേക്കും രാമേശ്വരത്തേക്കും തീര്‍ത്ഥയാത്ര ചെയ്ത് ഭാരതം ഒന്നാണെന്ന് അനുഭവിച്ചറിയുവാന്‍ നമ്മുടെ ഋഷീശ്വരന്മാര്‍ ഉപദേശിച്ചു.

തരവത്ത് ശങ്കരനുണ്ണി, നാസിക്ക്, മൊ: 9847118340

Ads by Google
Saturday 23 Dec 2017 03.09 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW