Friday, April 20, 2018 Last Updated 7 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 23 Dec 2017 03.04 PM

മനം കവരുന്ന ടെമ്പിള്‍ ജ്വല്ലറി

uploads/news/2017/12/177262/WeeklyFASHION231217.jpg

ആഭരണങ്ങള്‍ എക്കാലത്തും സ്ത്രീകള്‍ക്ക് പ്രിയപ്പെട്ടതാണ്. പരമ്പരാഗത ശൈലിയിലുള്ളതാണെങ്കില്‍ പ്രിയം അല്‍പ്പം കൂടും. പൗരാണികതയുടെ തനിമ വിളിച്ചോതുന്ന തരം ആഭരണങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡ്.

ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളില്‍ അണിയിച്ചിരിക്കുന്ന ആഭരണങ്ങളുടെ മാതൃകയിലായതിനാല്‍ ടെമ്പിള്‍ വര്‍ക്ക് ജ്വല്ലറി എന്നാണ് ഇതറിയപ്പെടുന്നത്. തനി തങ്കത്തിലും അല്ലാതെയും ഈ ആഭരണങ്ങള്‍ വിപണിയിലുണ്ട്.

ആകര്‍ഷണീയത വര്‍ധിപ്പിക്കാനായി കല്ലുകള്‍ക്കു പുറമേ പേളുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതു വസ്ത്രങ്ങള്‍ക്കൊപ്പവും ടെമ്പിള്‍ ജ്വല്ലറി ധരിക്കാമെങ്കിലും സാരിക്കൊപ്പമാണ് കൂടുതല്‍ അനുയോജ്യം. മാങ്ങാമാല, ചാരുലതാമാല, മഹിമാമാല, ജിമുക്കികള്‍, മാകന്തക്കമ്മല്‍ എന്നിങ്ങനെ നീണ്ട നിരതന്നെ ടെമ്പിള്‍ ജ്വല്ലറിയിലുണ്ട്.

Ads by Google
TRENDING NOW