Saturday, September 22, 2018 Last Updated 53 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 23 Dec 2017 02.22 PM

കുടുബത്തിനു താങ്ങാവേണ്ട യുവാവ് മരത്തില്‍ നിന്ന് വീണ് തളര്‍ന്നു കിടക്കുന്നു; ഭാര്യയും പറക്കമുറ്റാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങളും കരുണ തേടുന്നു

കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. ഈ ഘട്ടത്തില്‍ സന്മനസുള്ള വായനക്കാരുടെ സഹായം തേടുകയാണ് ഈ കുടുംബം.
uploads/news/2017/12/177259/photo_paropakaram.jpg

കോട്ടയം: കുടുംബത്തിന് താങ്ങാവേണ്ട ഗൃഹനാഥന്‍ ചെറുപ്രായത്തില്‍ തന്നെ കിടപ്പിലായതോടെ അനാഥമായത് ഭാര്യയും പറക്കമുറ്റാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങളും. പണിക്കിടക്കിയില്‍ മരത്തില്‍ നിന്ന് വീണതോടെയാണ് മോനിപ്പള്ളി ഉറുമ്പാനിക്കല്‍ ജോയ് മത്തായി കിടപ്പിലായത്. അരയ്ക്ക് താഴേക്ക് തളര്‍ന്നുകിടക്കുന്ന ജോയിയെ ഭാര്യയാണ് ശുശ്രൂഷിച്ച് വന്നത്.

എന്നാല്‍ അതിനിടെ ഭാര്യയ്ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവന്നതും അതുമായി ബന്ധപ്പെട്ട ചികിത്സകളും കുടുംബത്തെ വീണ്ടും ദുരിതത്തിലാക്കി. ഭാര്യയ്ക്കും ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെ കുടുംബം പട്ടിണിയിലാണ്. അഞ്ചിലും പന്ത്രണ്ടിലൂം പഠിക്കുന്ന രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.

അതിനിടെ, ജോയിക്ക് ഹെര്‍ണിയയും പിടിപെട്ടു. കിഡ്‌നിയില്‍ പഴുപ്പ് അടിയുന്ന അവസ്ഥയാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ. നാട്ടുകാരുടെയും വീട്ടുകാരുടെയും സഹായത്തോടെയാണ് ഈ കുടുംബം ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. തുടര്‍ ചികിത്സയും ഓപറേഷനും ആവശ്യമാണ്. ഇതിന് വലിയ തുക ആവവശ്യമായി വരും. കുട്ടികളുടെ പഠനത്തിനും ചികിത്സയ്ക്കും കുടുംബ ചെലവിനുമായി ഈ കുടുംബം ഏറെ കഷ്ടപ്പെടുകയാണ്.

കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. ഈ ഘട്ടത്തില്‍ സന്മനസുള്ള വായനക്കാരുടെ സഹായം തേടുകയാണ് ഈ കുടുംബം.

വിലാസം: ജോയ് മത്തായി, ഉറുമ്പാനിക്കല്‍ (വീട്), മോനിപ്പനി പി.ഒ, ആച്ചിക്കല്‍, കോട്ടയം. ഫോണ്‍: 9605898964, 9656618961.

Ads by Google
Saturday 23 Dec 2017 02.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW